ഭൗമശാസ്ത്ര മന്ത്രാലയം
azadi ka amrit mahotsav

ഇന്ത്യയുടെ അടുത്ത തലമുറ സ്റ്റാർട്ടപ്പുകളെ രൂപപ്പെടുത്തുന്നത് ധനസഹായം മാത്രമല്ല, മാർഗ്ഗനിർദ്ദേശം കൂടിയാണ്: ഡോ. ജിതേന്ദ്ര സിംഗ്


ഇന്ത്യയുടെ അടുത്ത സ്റ്റാർട്ടപ്പ് തരംഗത്തിന് ഇന്ധനം നൽകുന്നത് മാർഗ്ഗനിർദ്ദേശം, വെല്ലുവിളി ഏറ്റെടുക്കൽ സംസ്കാരം എന്നിവയെന്ന് ഡോ. ജിതേന്ദ്ര സിംഗ്

ആശയങ്ങളിൽ നിന്ന് വിപണികളിലേക്ക്: ഗവൺമെൻറ് പ്ലാറ്റ്‌ഫോമുകൾ സ്റ്റാർട്ടപ്പുകളെ ധനസഹായവുമായും വ്യവസായവുമായും ബന്ധിപ്പിക്കുന്നുവെന്ന് കേന്ദ്രമന്ത്രി

प्रविष्टि तिथि: 07 DEC 2025 6:26PM by PIB Thiruvananthpuram

ധനസഹായം മാത്രമല്ല, മാർഗ്ഗനിർദ്ദേശം കൂടിയാണ് അടുത്ത തലമുറ സ്റ്റാർട്ടപ്പുകളെ രൂപപ്പെടുത്തുന്നതെന്ന്, ഇന്ത്യയുടെ ഭാവി വളർച്ചയുടെ പ്രധാന ചാലകശക്തി സ്റ്റാർട്ടപ്പുകളാണെന്ന് വിശേഷിപ്പിച്ചുകൊണ്ട് കേന്ദ്ര ശാസ്ത്ര സാങ്കേതിക സഹമന്ത്രി (സ്വതന്ത്ര ചുമതല) ഡോ. ജിതേന്ദ്ര സിംഗ് അടിവരയിട്ടു.

ഇന്ത്യ ഇന്റർനാഷണൽ സയൻസ് ഫെസ്റ്റിവലിൽ (ഐഐഎസ്എഫ്) ഇന്ന് സംരംഭകരുമായും വിദ്യാർത്ഥികളുമായും സംവദിക്കവേ, ശക്തമായ മാർഗ്ഗനിർദ്ദേശം, ഗവേഷണത്തിൽ കൂടുതൽ വെല്ലുവിളി ഏറ്റെടുക്കൽ, യുവ നവീനാശയകർക്ക് ആദ്യഘട്ടത്തിൽ തന്നെ നൽകേണ്ട കൈത്താങ്ങ്  എന്നിവയുടെ ആവശ്യകതയെക്കുറിച്ച് മന്ത്രി ഊന്നിപ്പറഞ്ഞു.

ശാസ്ത്ര വിദ്യാഭ്യാസത്തിലേക്കുള്ള പരിമിതമായ പ്രവേശനക്ഷമത എന്ന അവസ്ഥയിൽ നിന്ന് അവസരങ്ങൾ വർദ്ധിച്ച രീതിയിൽ  "ജനാധിപത്യവൽക്കരിക്കപ്പെടുകയും" തത്‌ഫലമായി ചെറിയ പട്ടണങ്ങളിൽ നിന്നും എളിയ പശ്ചാത്തലങ്ങളിൽ നിന്നുമുള്ള പ്രതിഭകൾ പോലും  സംരംഭകത്വം ആഗ്രഹിക്കുന്ന ഒരു ഘട്ടത്തിലേക്ക് ഇന്ത്യ നിർണായകമായി നീങ്ങിയിട്ടുണ്ടെന്നും ഫെസ്റ്റിവലിന്റെ രണ്ടാം ദിവസം "സ്റ്റാർട്ടപ്പ് ജേണീസ്" എന്ന വിഷയത്തിൽ നടന്ന പാനൽ ചർച്ചയിൽ സംസാരിക്കവെ ഡോ. ജിതേന്ദ്ര സിംഗ് പറഞ്ഞു. ഗവൺമെൻ്റിൻ്റെ  ശ്രദ്ധ വെറും നയപരമായ ഉദ്ദേശ്യത്തിൽ നിന്ന് ആശയങ്ങളെ വിപണികളുമായി ബന്ധിപ്പിക്കുന്ന, പിന്തുണയ്ക്കുന്ന ആവാസവ്യവസ്ഥ കെട്ടിപ്പടുക്കുന്നതിലേക്ക് മാറിയെന്ന് അദ്ദേഹം പറഞ്ഞു.

ശാസ്ത്ര സാങ്കേതിക മന്ത്രാലയങ്ങളുടെ കീഴിലുള്ള സുസ്ഥിരമായ ശ്രമങ്ങൾ സ്റ്റാർട്ടപ്പുകളെ ഫണ്ടിംഗ്, വ്യവസായ പങ്കാളികൾ, രൂപപ്പെടുത്തൽ എന്നിവയുമായി ബന്ധിപ്പിക്കുന്ന BIRAC, ദേശീയ ദൗത്യങ്ങൾ, മേഖലാധിഷ്ഠിത  പരിപാടികൾ തുടങ്ങിയ ഘടനാപരമായ പ്ലാറ്റ്‌ഫോമുകൾ സൃഷ്ടിക്കാൻ സഹായിച്ചിട്ടുണ്ടെന്ന് ഡോ. ജിതേന്ദ്ര സിംഗ് ചൂണ്ടിക്കാട്ടി. നവീകരണത്തിൽ അനിവാര്യമായും പരാജയം ഉൾപ്പെടുന്നുവെന്ന് ഊന്നിപ്പറഞ്ഞ അദ്ദേഹം, സ്റ്റാർട്ടപ്പുകൾ ആഗോളതലത്തിൽ മുന്നേറാനും മത്സരിക്കാനും ആഗ്രഹിക്കുന്നുവെങ്കിൽ ഗവേഷണ-വികസന രംഗത്തെ റിസ്ക് തിരിച്ചറിയാനും അംഗീകരിക്കാനും ഇന്ത്യ പഠിക്കണമെന്ന് പറഞ്ഞു.

വിദേശത്ത് മാത്രം ലഭ്യമായിരുന്ന ആരോഗ്യ സംരക്ഷണ സാങ്കേതികവിദ്യകളിലെയും ബയോടെക്നോളജിയിലെയും പുരോഗതിയെ ഉദ്ധരിച്ച്, ശാസ്ത്രരംഗത്തെ പുരോഗതി ഇന്ത്യയിലെ ദൈനംദിന ജീവിതത്തെ എങ്ങനെ മാറ്റിമറിച്ചുവെന്ന് മന്ത്രി എടുത്തുപറഞ്ഞു.  ഇതിന് സമാനമായി, രാജ്യം ഇന്ന് ആഗോള സാങ്കേതികവിദ്യകൾ സ്വീകരിക്കുക മാത്രമല്ല, ലൈഫ് സയൻസ് മുതൽ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ വരെയുള്ള മേഖലകളിൽ തനതായ പരിഹാരങ്ങൾ കൂടുതലായി സംഭാവന ചെയ്യുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

സ്കൂൾ, കോളേജ് വിദ്യാർത്ഥികളായ യുവ സംരംഭകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകിക്കൊണ്ട് ഡോ. ജിതേന്ദ്ര സിംഗ്, ഒരു സ്റ്റാർട്ടപ്പ് ആരംഭിക്കുന്നതിന് മുമ്പ് ലക്ഷ്യത്തിലെ വ്യക്തതയുടെയും അഭിരുചിയുടെയും പ്രാധാന്യം ഊന്നിപ്പറഞ്ഞു. യുവ നവീനാശയക്കാർക്ക് അവരുടെ ശക്തി മനസ്സിലാക്കാനും ആശയങ്ങൾ മെച്ചപ്പെടുത്താനും പൊതുവായ പിഴവുകൾ ഒഴിവാക്കാനും സഹായിക്കുന്നതിന് പ്രാരംഭ ഘട്ടത്തിലെ മാർഗ്ഗനിർദ്ദേശം നിർണായകമാണെന്ന് അദ്ദേഹം പറഞ്ഞു. പ്രതിഭകളെ നേരത്തെ തിരിച്ചറിയുന്നതിനും ഘടനാപരമായ മാർഗ്ഗനിർദ്ദേശം നൽകുന്നതിനുമായി വിദ്യാർത്ഥികളെ, പ്രത്യേകിച്ച് പെൺകുട്ടികളെ ലക്ഷ്യം വച്ചുള്ള പരിപാടികൾ വിപുലീകരിക്കുന്നുണ്ടെന്ന് ​ഗവൺമെന്റ് സംരംഭങ്ങളെക്കുറിച്ച് പരാമർശിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.

റെഗുലേറ്ററി ആശങ്കകളെക്കുറിച്ചുള്ള സദസ്സ്യരുടെ ചോദ്യങ്ങൾക്ക് മറുപടി പറഞ്ഞ ഡോ. ജിതേന്ദ്ര സിംഗ്, സംരംഭകരുടെ ഭാരം ലഘൂകരിക്കുന്നതിനായി ഗവൺമെൻറ്  നിയന്ത്രണങ്ങൾ നീക്കുക, ലൈസൻസ് ആവശ്യം പിൻവലിക്കുക, കുറ്റകൃത്യങ്ങളായി കാണുന്നത് ഒഴിവാക്കുക എന്നിവയിലേക്ക് നിരന്തരം നീങ്ങിക്കൊണ്ടിരിക്കുകയാണ് എന്ന കാര്യം അറിയിച്ചു. മാത്രമല്ല,ഉത്തരവാദിത്തം ഉറപ്പാക്കുന്നതിനൊപ്പം, സ്റ്റാർട്ടപ്പുകളെ നിയമ അനുസരണത്തിന് പകരം നവീകരണത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ അനുവദിക്കുക എന്നതാണ് ഈ പരിഷ്കാരങ്ങളുടെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ആരോഗ്യ സംരക്ഷണത്തിലും ബയോടെക്നോളജിയിലും സാങ്കേതികവിദ്യാധിഷ്ഠിത പരിഹാരങ്ങൾ പിന്നോക്ക ജനവിഭാഗങ്ങളിലേക്ക് എത്തുന്നതിന്റെ ഉദാഹരണങ്ങൾ ഉൾപ്പെടെ സ്റ്റാർട്ടപ്പ് സ്ഥാപകരിൽ നിന്നും മുതിർന്ന അഡ്മിനിസ്ട്രേറ്റർമാരിൽ നിന്നുമുള്ള അനുഭവങ്ങൾ  പാനൽ കേട്ടു. ഡോ. ജിതേന്ദ്ര സിംഗ് ഈ അനുഭവ സാക്ഷ്യങ്ങളെ സ്വാഗതം ചെയ്യുകയും പൊതു-സ്വകാര്യ പങ്കാളിത്തം ഇന്ത്യയുടെ നവീകരണ തന്ത്രത്തിന്റെ കേന്ദ്രബിന്ദുവായി തുടരുന്നുവെന്ന് ആവർത്തിക്കുകയും ചെയ്തു.

നയരൂപീകരണ വിദഗ്ധരെയും ശാസ്ത്രജ്ഞരെയും അഭിലഷണീയരായ സംരംഭകരെയും ഒരു പൊതു വേദിയിലേക്ക് കൊണ്ടുവരാൻ ഉദ്ദേശിച്ചുള്ളതാണ് ഐഐഎസ്എഫ് പോലുള്ള ഫോറങ്ങളെന്ന് പ്രസംഗം  ഉപസംഹരിച്ചുകൊണ്ട് മന്ത്രി പറഞ്ഞു. 2047-ൽ നിശ്ചയിച്ചിട്ടുള്ള ലക്ഷ്യങ്ങൾക്കായി ഇന്ത്യ അതിന്റെ നവീകരണ ആവാസവ്യവസ്ഥ ഒരുക്കുമ്പോൾ, കുട്ടികളിൽ ജിജ്ഞാസ വളർത്തുന്നതും അവർക്ക് ചോദ്യങ്ങൾ ചോദിക്കാനുള്ള ആത്മവിശ്വാസം നൽകുന്നതും ധനസഹായമോ അടിസ്ഥാന സൗകര്യങ്ങളോ നൽകുന്നത്  പോലെ പ്രധാനമാണെന്ന് അദ്ദേഹം പറഞ്ഞു.

 

 

 

 

***

AT


(रिलीज़ आईडी: 2200282) आगंतुक पटल : 18
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , हिन्दी , Marathi , Punjabi , Tamil , Kannada