ഉപരാഷ്ട്രപതിയുടെ കാര്യാലയം
azadi ka amrit mahotsav

ഉപരാഷ്ട്രപതി, ബ്രഹ്മ കുമാരീസിൻ്റെ ഗുരുഗ്രാമിലെ ഓം ശാന്തി റിട്രീറ്റ് സെൻ്റർ രജത ജൂബിലി ഉദ്ഘാടനം ചെയ്യും

प्रविष्टि तिथि: 06 DEC 2025 6:49PM by PIB Thiruvananthpuram

 

ഇന്ത്യയുടെ ഉപരാഷ്ട്രപതി ശ്രീ സി.പി. രാധാകൃഷ്ണൻ 2025 ഡിസംബർ 7-ന് ഗുരുഗ്രാമിലെ ബ്രഹ്മകുമാരീസ് ഓം ശാന്തി റിട്രീറ്റ് സെൻ്ററിൻ്റെ (ORC) രജതജൂബിലി ഉദ്ഘാടന ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുക്കും.

ചടങ്ങിൽ, റിട്രീറ്റ് സെൻ്ററിൻ്റെ 24-ാം വാർഷിക ദിനാഘോഷ പരിപാടികൾ ഉപരാഷ്ട്രപതി ഔപചാരികമായി ഉദ്ഘാടനം ചെയ്യും. ഇതോടെ, ആത്മീയ സേവനം, ധ്യാനപരിശീലനം, മൂല്യാധിഷ്ഠിത പ്രവർത്തനങ്ങൾ എന്നിവയിലെ 25 വർഷത്തെ സേവനത്തെ ആസ്പദമാക്കി ഒരു വർഷം നീളുന്ന രജത ജൂബിലി ആഘോഷങ്ങൾക്ക് തുടക്കമാകും.
 
****
 
 

(रिलीज़ आईडी: 2199887) आगंतुक पटल : 11
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , हिन्दी , Tamil