വ്യോമയാന മന്ത്രാലയം
ഇൻഡിഗോ വിമാന പ്രതിസന്ധിയിൽ കേന്ദ്ര വ്യോമയാന മന്ത്രാലയ നടപടി - വിമാന യാത്രാ നിരക്കിൽ നിയന്ത്രണം
प्रविष्टि तिथि:
06 DEC 2025 12:25PM by PIB Thiruvananthpuram
നിലവിലെ പ്രതിസന്ധിക്കിടയിൽ ചില വിമാനക്കമ്പനികൾ ഈടാക്കുന്ന അസാധാരണമാംവിധം ഉയർന്ന വിമാന യാത്രാ നിരക്കുകൾ സംബന്ധിച്ച ആശങ്കകൾ വ്യോമയാന മന്ത്രാലയം ഗൗരവമായി പരിഗണിച്ചിട്ടുണ്ട്. അവസരം മുതലെടുത്തുള്ള വില നിർണ്ണയത്തിൽ നിന്ന് യാത്രക്കാരെ സംരക്ഷിക്കുന്നതിനായി, പ്രതിസന്ധി ബാധിക്കപ്പെട്ട എല്ലാ റൂട്ടുകളിലും ന്യായമായ നിരക്കുകൾ ഉറപ്പാക്കാൻ മന്ത്രാലയം അതിൻ്റെ നിയന്ത്രണാധികാരം പ്രയോഗിച്ചു.
ഇപ്പോൾ നിർദ്ദേശിച്ചിരിക്കുന്ന നിരക്ക് പരിധികൾ എല്ലാ വിമാനക്കമ്പനികളും കർശനമായി പാലിക്കണമെന്ന് ആവശ്യപ്പെട്ട് ഒരു ഔദ്യോഗിക നിർദ്ദേശം മന്ത്രാലയം പുറപ്പെടുവിച്ചിട്ടുണ്ട്. സാഹചര്യം പൂർണ്ണമായും സ്ഥിരപ്പെടുന്നതുവരെ ഈ പരമാവധി നിരക്കുകൾ പ്രാബല്യത്തിൽ തുടരും. വിപണിയിൽ വിലനിർണ്ണയത്തിലെ അച്ചടക്കം നിലനിർത്തുക, ദുരിതത്തിലായ യാത്രക്കാരെ ചൂഷണം ചെയ്യുന്നത് തടയുക, മുതിർന്ന പൗരന്മാർ, വിദ്യാർത്ഥികൾ, രോഗികൾ എന്നിവരുൾപ്പെടെ അടിയന്തരമായി യാത്ര ചെയ്യേണ്ട പൗരന്മാർക്ക് ഈ കാലയളവിൽ സാമ്പത്തിക ബുദ്ധിമുട്ടുണ്ടാകുന്നില്ലെന്ന് ഉറപ്പാക്കുക എന്നിവയാണ് ഈ നിർദ്ദേശത്തിൻ്റെ ലക്ഷ്യം.
തത്സമയ ഡാറ്റയിലൂടെയും എയർലൈനുകളും ഓൺലൈൻ യാത്ര പ്ലാറ്റ്‌ഫോമുകളുമായും സജീവമായി ഏകോപിപ്പിച്ചും യാത്രാ നിരക്ക് സൂക്ഷ്മമായി നിരീക്ഷിക്കുന്നത് മന്ത്രാലയം തുടരും. നിർദ്ദേശിക്കപ്പെട്ട മാനദണ്ഡങ്ങളിൽ നിന്നുള്ള ഏതൊരു വ്യതിയാനവും പൊതുതാൽപ്പര്യം മുൻനിർത്തി ഉടനടി തിരുത്തൽ നടപടികൾക്ക് വിധേയമാകും.
***
(रिलीज़ आईडी: 2199860)
आगंतुक पटल : 13