ഉപഭോക്തൃകാര്യ, ഭക്ഷ്യ, പൊതുവിതരണ മന്ത്രാലയം
വെള്ളി ആഭരണങ്ങൾക്ക് HUID നിർബന്ധമാക്കിയതിലെ പുരോഗതി
प्रविष्टि तिथि:
04 DEC 2025 4:29PM by PIB Thiruvananthpuram
വെള്ളിയ്ക്ക് ഹാള്‍മാർക്കിങ് യുനീക് ഐഡൻ്റിഫിക്കേഷൻ (HUID) നടപ്പാക്കി ആദ്യ മൂന്ന് മാസങ്ങൾക്കകം 17 ലക്ഷത്തിലധികം ആഭരണങ്ങള്‍ ഹാള്‍മാര്‍ക്ക് ചെയ്തത് ആഭരണ വ്യാപാരികൾക്കും ഉപഭോക്താക്കൾക്കുമിടയിലെ ഇതിൻ്റെ മികച്ച സ്വീകാര്യത പ്രതിഫലിപ്പിക്കുന്നു. വെള്ളി ഹാള്‍മാർക്കിങ് പദ്ധതി സ്വമേധയാ ആണെങ്കിലും ഹാള്‍മാര്‍ക്ക് ചെയ്യുന്ന വെള്ളി ആഭരണങ്ങള്‍ക്കെല്ലാം HUID നിർബന്ധമാക്കിയിട്ടുണ്ട്.
ശക്തമായ സ്വീകാര്യത: 17 ലക്ഷത്തിലധികം ആഭരണങ്ങള്‍ HUID ഹാള്‍മാർക്ക് ചെയ്തു
വെള്ളി HUID പോർട്ടൽ ആരംഭിച്ചതിനുശേഷം 3 മാസത്തിനകം 17 ലക്ഷത്തിലധികം വെള്ളി ആഭരണങ്ങളാണ് ഹാള്‍മാര്‍ക്ക് ചെയ്തത്. ഹാള്‍മാര്‍ക്ക് ചെയ്ത ഇനങ്ങളിൽ 90 ശതമാനവും 925, 800 എന്നീ പരിശുദ്ധി നിലവാരങ്ങളിലാണ്. HUID അവതരിപ്പിച്ചതിന് ശേഷം ഹാള്‍മാര്‍ക്കിങില്‍ ഗണ്യമായ വർധന രേഖപ്പെടുത്തിയിട്ടുണ്ട്. 2024-25 സാമ്പത്തിക വർഷം ഏകദേശം 32 ലക്ഷം വെള്ളി ആഭരണങ്ങളാണ് ഹാള്‍മാര്‍ക്ക് ചെയ്തത്. HUID സംവിധാനത്തിലെ ഉപഭോക്താക്കളുടെയും വ്യാപാരികളുടെയും ശക്തമായ വിശ്വാസ്യതയാണ് ഈ വർധന പ്രതിഫലിപ്പിക്കുന്നത്.
വെള്ളി ഹാള്‍മാര്‍ക്കിങ് പ്രവണതകളനുസരിച്ച് തെക്കൻ മേഖലയും തൊട്ടുപിന്നില്‍ പടിഞ്ഞാറൻ, കിഴക്കൻ മേഖലകളുമാണ് ഹാള്‍മാര്‍ക്ക് ചെയ്യുന്ന അളവില്‍ മുന്നിട്ടുനിൽക്കുന്നത്. ആഭരണ വിഭാഗത്തിൽ മുന്നിട്ട് നില്‍ക്കുന്ന പാദസരങ്ങള്‍ കൂടുതലും 800 പരിശുദ്ധി രേഖപ്പെടുത്തുന്നു. ഇതിന് തൊട്ടുതാഴെ വെള്ളി ദീപങ്ങൾ സാധാരണ 800, 925 പരിശുദ്ധി നിലവാരം രേഖപ്പെടുത്തുന്നു.
വെള്ളി ആഭരണങ്ങളുടെ ഹാള്‍മാര്‍ക്കിങില്‍ HUID അവതരിപ്പിച്ചത് പരിശുദ്ധി ഉറപ്പാക്കുന്നതിലും വ്യാജ ഹാള്‍മാർക്കിങ് രീതികൾ ഇല്ലാതാക്കുന്നതിലും സുപ്രധാന ചുവടുവെയ്പ്പാണെന്ന് കേന്ദ്ര ഉപഭോക്തൃകാര്യ ഭക്ഷ്യ പൊതുവിതരണ മന്ത്രി ശ്രീ പ്രള്‍ഹാദ് ജോഷി എക്സില്‍ വ്യക്തമാക്കി. ബി.ഐ.എസ് ഹാള്‍മാര്‍ക്ക് ചെയ്ത വെള്ളി ആഭരണങ്ങള്‍ക്ക് HUID നിർബന്ധമാക്കിയതോടെ ഓരോ ആഭരണത്തിനും ആറക്ക തിരിച്ചറിയൽ കോഡ് ഉണ്ടായിരിക്കുമെന്നും പൂർണ ഡിജിറ്റൽ ട്രാക്കിങിനും മികച്ച ഉപഭോക്തൃ സംരക്ഷണത്തിനും ഇത് സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു. 17.35 ലക്ഷത്തിലധികം ആഭരണങ്ങള്‍ക്ക് ഇതിനകം HUID നൽകിയതോടെ ഈ സംരംഭം ഉപഭോക്താക്കൾക്കും പങ്കാളികൾക്കുമിടയിൽ സുതാര്യതയും ഉത്തരവാദിത്തവും വിശ്വാസ്യതയും വർധിപ്പിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഉപഭോക്തൃ സംരക്ഷണം, ആഭരണങ്ങളുടെ പരിശുദ്ധി ഉറപ്പാക്കല്‍, വ്യാജ ഹാള്‍മാർക്കിങ് തടയൽ എന്നീ ലക്ഷ്യങ്ങള്‍ക്ക് സുപ്രധാന ചുവടുവെയ്പെന്ന നിലയിലാണ് ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സ് (ബിഐഎസ്) വെള്ളി ആഭരണങ്ങൾക്കും കലാശില്പങ്ങള്‍ക്കുംം 2025 സെപ്റ്റംബർ 1 മുതൽ നിർബന്ധിത ഹാള്‍മാർക്കിങ് യുനീക്ക് ഐഡൻ്റിഫിക്കേഷൻ (HUID) അവതരിപ്പിച്ചത്.
എന്താണ് HUID?
ബിഐഎസ് ഏകീകൃത മുദ്ര, സിൽവർ എന്ന വാക്ക്, പരിശുദ്ധി നിലവാരം എന്നിവ കൂടാതെ ഹാള്‍മാര്‍ക്ക് ചെയ്ത വെള്ളി ആഭരണങ്ങള്‍ക്കെല്ലാം ലേസർ ഉപയോഗിച്ച് രേഖപ്പെടുത്തുന്ന ആറക്ക ആൽഫാന്യൂമെറിക് കോഡാണ് HUID. അതുല്യമായ ഈ തിരിച്ചറിയൽ കോഡ് ഹാള്‍മാര്‍ക്ക് ചെയ്ത വെള്ളി ആഭരണത്തിൻ്റെ സമ്പൂര്‍ണ ഡിജിറ്റൽ ട്രാക്കിങ് ഉറപ്പാക്കുന്നു. ഇത് വെള്ളി ഹാള്‍മാര്‍ക്കിങിനെ നിലവിലെ HUID അധിഷ്ഠിത സ്വർണ ഹാള്‍മാര്‍ക്കിങ് സംവിധാനത്തിന് തുല്യമാക്കി മാറ്റുന്നു.
ബിഐഎസ് കെയർ ആപ്പ് വഴി എളുപ്പത്തിൽ പരിശോധിച്ചുറപ്പിക്കാം
ആന്‍ഡ്രോയിഡ്, ഐഒഎസ് എന്നിവയിൽ ഉപഭോക്താക്കൾക്ക് ലഭ്യമായ ബിഐഎസ് കെയർ മൊബൈൽ ആപ്പിൽ HUID നൽകി ഹാള്‍മാര്‍ക്ക് ചെയ്ത വെള്ളി ആഭരണങ്ങളുടെ ആധികാരികത ഉടനടി പരിശോധിക്കാനാവും. ആപ്പിൽ ലഭ്യമാകുന്ന പ്രധാന വിവരങ്ങൾ:
-
ആഭരണത്തിൻ്റെ പരിശുദ്ധി
-
ആഭരണത്തിൻ്റെ തരം (മോതിരം, പാദസരം, മാല മുതലായവ)
-
ഹാള്‍മാര്‍ക്കിനായി ആഭരണം സമർപ്പിച്ച വ്യാപാരിയുടെ വിവരങ്ങൾ
-
പരിശോധനാ, ഹാള്‍മാര്‍ക്കിങ് കേന്ദ്രത്തിൻ്റെ വിവരങ്ങൾ

സുതാര്യത ഉറപ്പാക്കുന്ന ഈ സംവിധാനം കൃത്യമായ വിവരങ്ങളറിഞ്ഞ് സാധനങ്ങൾ വാങ്ങാൻ ഉപഭോക്താക്കളെ ശാക്തീകരിക്കുന്നു.
ആന്‍ഡ്രോയിഡ്, ഐഒഎസ് എന്നിവയ്ക്ക് ഉപയോക്തൃ സൗഹൃദമായി ലഭ്യമായ ഈ മൊബൈൽ ആപ്ലിക്കേഷന്‍ വെബ് പോർട്ടലിലേതിനെക്കാള്‍ എളുപ്പത്തില്‍ ഉപഭോക്താക്കൾക്ക് വിവരങ്ങൾ ലഭ്യമാക്കുന്നു. 12 ഭാഷകളിൽ (ഹിന്ദി, ഇംഗ്ലീഷ് എന്നിവയ്ക്ക് പുറമെ 10 പ്രാദേശിക ഭാഷകള്‍) ഈ ആപ്പ് സൗജന്യമായി ഡൗൺലോഡ് ചെയ്യാം.
പരിശുദ്ധി നിലവാരങ്ങള്‍
വെള്ളി ആഭരണങ്ങളുടെ ഹാള്‍മാര്‍ക്കിങ് സ്വമേധയാ ആദ്യമായി നടപ്പാക്കിയത് 2005 ഒക്ടോബറിലാണ്. പരിഷ്കരിച്ച ഇന്ത്യൻ സ്റ്റാൻഡേർഡ് ഇപ്പോൾ 800, 835, 925, 958, 970, 990, 999 ഏഴ് പരിശുദ്ധി നിലവാരങ്ങൾ ഉൾക്കൊള്ളുന്നു. ഇതിൽ 958, 999 എന്നിവ അടുത്തിടെയാണ് കൂട്ടിച്ചേർത്തത്.
വെള്ളിയ്ക്ക് HUID ആരംഭിച്ചതിന് ശേഷം HUID നൽകിയ 7 പ്രധാന ഇനം ആഭരണങ്ങൾ/കലാശില്പങ്ങള്‍ (ഭാരത്തിൻ്റെ അടിസ്ഥാനത്തിൽ)
|
Sl No.
|
Article type
|
Weight of articles hallmarked
|
% share weight wise
|
Fineness
|
Category
|
Comments
|
|
1
|
Silver payal/anklet
|
1,54,96,588.36
|
27%
|
90%-(800ppt)
|
Jewellery
|
90% of the hallmarked silver payals/anklet are of 800 ppt fineness.
|
|
2
|
Silver diya/lamp
|
42,29,431
|
7%
|
99%
(800ppt and 925ppt)
|
Artefact
|
99% of the hallmarked silver diya/lamps are of 800 ppt and 925 fineness.
|
|
3
|
Silver plate
|
38,40,202
|
7%
|
80% -(925ppt and 800ppt)
|
Artefact
|
80% of the hallmarked silver plates are of 800 ppt and 925 fineness.
|
|
4
|
Silver idol
|
23,73,278
|
4%
|
925ppt
|
Artefact
|
Almost all the hallmarked silver idols are of 925 ppt fineness.
|
|
5
|
Silver coin
|
22,44,076
|
4%
|
99%-(990 ppt)
|
Artefact
|
99% of the hallmarked silver coins are of 990 ppt fineness.
|
|
6
|
Waist Chain
|
11,48,283
|
2%
|
91%-(800 ppt)
|
Jewellery
|
91% of the hallmarked silver waist chains are of 800 ppt fineness.
|
|
7
|
Bracelet
|
9,83,507
|
1.7%
|
85%-(925ppt)
|
Jewellery
|
85% of the hallmarked silver bracelets are of 925 ppt fineness.
|
വ്യാപകമായ അവബോധവും HUID അധിഷ്ഠിത ഹാള്‍മാര്‍ക്കിങിൻ്റെ സുഗമമായ നടത്തിപ്പും ഉറപ്പാക്കുന്നതിന് ബിഐഎസ് ചെയ്യുന്ന കാര്യങ്ങൾ:
-
ഉപഭോക്തൃ പ്രചാരണ, അവബോധ പരിപാടികൾ
-
എല്ലാ ബ്രാഞ്ച് ഓഫീസുകളിലും വ്യാപാരികളുമായി ആശയവിനിമയങ്ങൾ
-
ലക്ഷ്യാധിഷ്ഠിത സാമൂഹ്യമാധ്യമ പ്രചാരണങ്ങള്‍
സുതാര്യത പ്രോത്സാഹിപ്പിക്കാനും ഉപഭോക്തൃ താല്പര്യങ്ങൾ സംരക്ഷിക്കാനും ഹാള്‍മാര്‍ക്ക് ചെയ്ത വെള്ളി ആഭരണങ്ങളില്‍ വിശ്വാസ്യത വർധിപ്പിക്കാനും ലക്ഷ്യമിട്ടാണ് ഈ ശ്രമങ്ങൾ.
പശ്ചാത്തലം
സ്വർണം, വെള്ളി തുടങ്ങിയ മൂല്യമേറിയ ലോഹങ്ങളിൽ HUID അവതരിപ്പിച്ചത് ഡിജിറ്റൽ ട്രാക്കിങിന് സഹായിക്കുന്നു. അന്യായ വ്യാപാര രീതികൾ തടയാനും ഓരോ ആഭരണത്തിലെയും ബിഐഎസ് മുദ്രയിലൂടെ ഉപഭോക്താക്കൾക്ക് പരിശുദ്ധി ഉറപ്പാക്കാനും ഇത് സഹായിക്കുന്നു.

സാംസ്കാരിക പാരമ്പര്യങ്ങൾ, സാമൂഹ്യ ആചാരങ്ങൾ, സാമ്പത്തിക സുരക്ഷിതത്വം എന്നിവയുമായി ബന്ധപ്പെട്ട ആസ്തികളെന്ന നിലയിൽ സ്വർണത്തിനും വെള്ളിയ്ക്കും ഇന്ത്യയിൽ പ്രത്യേക പ്രാധാന്യമുണ്ട്. അതിനാൽ ഉപഭോക്താക്കളുടെ താല്പര്യങ്ങൾ സംരക്ഷിക്കാനും ആഭരണ വ്യാപാരത്തിൽ വിശ്വാസ്യത പ്രോത്സാഹിപ്പിക്കാനും മൂല്യമേറിയ ഈ ലോഹങ്ങളുടെ പരിശുദ്ധി ഉറപ്പാക്കേണ്ടത് അനിവാര്യമാണ്. മൂല്യമേറിയ ലോഹ ആഭരണങ്ങളുടെ പരിശുദ്ധിയും ഗുണമേന്മയും സാക്ഷ്യപ്പെടുത്തി മായം കലർത്തുന്നതിൽ നിന്ന് ഉപഭോക്താക്കളെ സംരക്ഷിക്കുന്നതിലും സുതാര്യവും നീതിയുക്തവുമായ വിപണി സമ്പ്രദായങ്ങളെ പിന്തുണയ്ക്കുന്നതിലും ഹാള്‍മാര്‍ക്കിങ് നിർണായക പങ്കുവഹിക്കുന്നു.
സ്വർണാഭരണങ്ങൾക്കും കലാശില്പങ്ങള്‍ക്കും 2021 ജൂൺ 23 മുതൽ നിർബന്ധിത ഹാള്‍മാര്‍ക്കിങ് ഘട്ടം ഘട്ടമായി നടപ്പാക്കി വരുന്നു. തുടക്കത്തിൽ 256 ജില്ലകളെ ഉൾപ്പെടുത്തിയ ഈ സംരംഭം 5 വർഷത്തിനകം നിലവിൽ 373 ജില്ലകളിൽ നിർബന്ധമാക്കി. വിവരങ്ങൾ താഴെ:
1610 ബിഐഎസ് അംഗീകൃത പരിശോധനാ - ഹാള്‍മാര്‍ക്കിങ് കേന്ദ്രങ്ങളുടെയും (എഎച്ച്സി) 2.08 ലക്ഷത്തിലധികം രജിസ്റ്റർ ചെയ്ത സ്വർണ വ്യാപാരികളുടെയും പിന്തുണ ഈ സംവിധാനത്തിനുണ്ട്. 56 കോടിയിലധികം ആഭരണങ്ങൾക്കാണ് ഇതുവരെ ഹാള്‍മാര്‍ക്ക് നൽകിയത്. 2025–26-ൽ മാത്രം 7.81 കോടി ആഭരണങ്ങൾക്ക് ഹാള്‍മാര്‍ക്ക് നൽകി. ആഭരണങ്ങള്‍ സ്വീകരിക്കുന്നതും തൂക്കുന്നതും മുതൽ എക്സ്ആര്‍എഫ് പരിശോധന, സാമ്പിള്‍ ശേഖരിക്കല്‍, അഗ്നിപരിശോധന, ലേസർ മാർക്കിങ് വരെ ഹാള്‍മാര്‍ക്കിങ് പ്രക്രിയ പൂർണമായി ഡിജിറ്റൽവൽക്കരിച്ചു. ഓരോ ആഭരണത്തിനും അതുല്യമായ ആറക്ക HUID നൽകിയിട്ടുണ്ട്.
സ്വർണത്തിന് HUID സംവിധാനം സൃഷ്ടിച്ച ശക്തമായ അടിത്തറയുടെ പശ്ചാത്തലത്തില്‍ ഉപഭോക്തൃ സംരക്ഷണം ശക്തിപ്പെടുത്താനും വ്യാജ ഹാള്‍മാര്‍ക്കിങ് രീതികൾ തടയാനും ലക്ഷ്യമിട്ട് 2025 സെപ്റ്റംബർ 1 മുതലാണ് ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സ് (ബിഐഎസ്) ഹാള്‍മാര്‍ക്ക് ചെയ്ത വെള്ളി ആഭരണങ്ങൾക്ക് നിർബന്ധിത ന HUID അവതരിപ്പിച്ചത്.
***
(रिलीज़ आईडी: 2199131)
आगंतुक पटल : 5