രാഷ്ട്രപതിയുടെ കാര്യാലയം
ഫുട്‌വെയർ ഡിസൈൻ ആൻഡ് ഡെവലപ്‌മെന്റ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ബിരുദദാന ചടങ്ങിൽ രാഷ്‌ട്രപതി പങ്കെടുത്തു
प्रविष्टि तिथि:
01 DEC 2025 1:55PM by PIB Thiruvananthpuram
രാഷ്‌ട്രപതി ശ്രീമതി ദ്രൗപദി മുർമു ന്യൂഡൽഹിയിൽ ഇന്ന് (ഡിസംബർ 1, 2025) നടന്ന ഫുട്‌വെയർ ഡിസൈൻ ആൻഡ് ഡെവലപ്‌മെന്റ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ബിരുദദാന ചടങ്ങിൽ പങ്കെടുത്തു.
ഇന്ന് ഇന്ത്യ കൂടുതൽ സ്വയംപര്യാപ്തമാവുകയാണെന്നും ആഗോള സാമ്പത്തിക രംഗത്ത് അതിന്റെ പങ്ക് കൂടുതൽ വർദ്ധിപ്പിക്കാൻ പര്യാപ്തമാണെന്നും ചങ്ങിനെ അഭിസംബോധന ചെയ്ത രാഷ്‌ട്രപതി പറഞ്ഞു. വാണിജ്യ വ്യവസായ മന്ത്രാലയത്തിന്റെ വ്യവസായ, ആഭ്യന്തര വ്യാപാര പ്രോത്സാഹന വകുപ്പ്, ആത്മനിർഭർ ഭാരത് പദ്ധതി പ്രകാരം ഫുട്‌വെയർ മേഖലയ്ക്ക് 'ചാമ്പ്യൻ സെക്ടർ' പദവി നൽകിയതിൽ അവർ സന്തുഷ്ടി പ്രകടിപ്പിച്ചു പാദരക്ഷാ നിർമ്മാണ മേഖലയിൽ നിക്ഷേപം ആകർഷിക്കുന്നതിന് അനുയോജ്യമായ ആവാസവ്യവസ്ഥയും പ്രോത്സാഹനങ്ങളും. ഗവണ്മെന്റ് നൽകുന്നുണ്ടെന്ന് അവർ പറഞ്ഞു.
പാദരക്ഷ നിർമാണത്തിലും ഉപഭോഗത്തിലും ഇന്ത്യ ആഗോളതലത്തിൽ രണ്ടാം സ്ഥാനത്താണ് എന്ന് രാഷ്ട്രപതി അഭിപ്രായപ്പെട്ടു. 2024-25 സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ പാദരക്ഷ കയറ്റുമതി 2500 മില്യൺ യുഎസ് ഡോളറിൽ അധികമായിരുന്നു. അതേസമയം നമ്മുടെ പാദരക്ഷ ഇറക്കുമതി ഏകദേശം 680 മില്യൺ ഡോളറായിരുന്നു. അതായത്, ഇന്ത്യയുടെ പാദരക്ഷ കയറ്റുമതി ഇറക്കുമതിയുടെ നാലിരട്ടിയാണ്. ലോകത്തിലെ മുൻനിര പാദരക്ഷ കയറ്റുമതി രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യയെന്ന് അവർ പറഞ്ഞു. എന്നിരുന്നാലും, നമ്മുടെ കയറ്റുമതി കൂടുതൽ വർദ്ധിപ്പിക്കുന്നതിന്, പാദരക്ഷ വ്യവസായം വികസിപ്പിക്കേണ്ടതുണ്ട്. ഈ വിപുലീകരണം വിദ്യാർത്ഥികൾക്ക് സംരംഭകരാകാനും തൊഴിലവസരങ്ങൾ സൃഷ്ടിക്കാനോ സംരംഭങ്ങളിൽ തൊഴിൽ കണ്ടെത്താനോ ഉള്ള സാധ്യത വർധിപ്പിക്കും .
എഫ്ഡിഡിഐയും നോർത്താംപ്ടൺ സർവകലാശാലയും തമ്മിൽ ഒരു ധാരണാപത്രം ഒപ്പുവെച്ചതിൽ രാഷ്ട്രപതി സന്തോഷം രേഖപ്പെടുത്തി. ഇന്ത്യയും യുണൈറ്റഡ് കിംഗ്ഡവും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാറിന് കീഴിലെ ആഴമേറിയ സഹകരണത്തിന്റെ മറ്റൊരു മാനം ഇത് അടയാളപ്പെടുത്തുന്നതായി അവർ പറഞ്ഞു. സുസ്ഥിര നിർമാണ വസ്തുക്കളിലും ചാക്രിക സാമ്പത്തിക രീതികളിലും ഈ ധാരണാപത്രം പ്രത്യേക ഊന്നൽ നൽകുന്നതായി അവർ എടുത്തുപറഞ്ഞു. പരിസ്ഥിതി സംരക്ഷണത്തോടുള്ള ഇരു രാജ്യങ്ങളുടെയും പ്രതിജ്ഞാബദ്ധത അത്തരം ശ്രമങ്ങൾ പ്രതിഫലിപ്പിക്കുന്നതായി രാഷ്‌ട്രപതി പറഞ്ഞു.
പാദരക്ഷാ രൂപകൽപ്പന മേഖലയ്ക്ക് നിരവധി പ്രധാന മാനങ്ങളുണ്ടെന്ന് രാഷ്‌ട്രപതി പറഞ്ഞു. ബിരുദം നേടുന്ന വിദ്യാർത്ഥികൾ, അവരുടെ പ്രവർത്തനത്തിലൂടെ സമൂഹത്തിനും രാജ്യത്തിനും നിരവധി സംഭാവനകൾ നൽകണമെന്ന കാഴ്ചപ്പാടോടെ മുന്നേറണമെന്ന് രാഷ്‌ട്രപതി ഉപദേശിച്ചു. ജനങ്ങളുടെ ആരോഗ്യവും പ്രവർത്തനക്ഷമതയും മെച്ചപ്പെടുത്തുന്ന തരത്തിൽ പാദരക്ഷാ രൂപകൽപ്പനയിൽ പ്രവർത്തിക്കാൻ അവർ വിദ്യാർത്ഥികളോട് ആവശ്യപ്പെട്ടു; അവരുടെ ജോലിയിലൂടെ തൊഴിൽ സൃഷ്ടിക്കുക; വികസന യാത്രയിൽ താരതമ്യേന പിന്നാക്കം നിൽക്കുന്നവരെ സാമ്പത്തിക വികസനത്തിൽ പങ്കാളികളാക്കാൻ പ്രാപ്തരാക്കുക; ഇന്ത്യയുടെ കയറ്റുമതിയിൽ സംഭാവന നൽകി നമ്മുടെ സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്തുക; ഗുണനിലവാരമുള്ള ഉൽപ്പന്നങ്ങളിലൂടെ ആഗോള വിപണിയിൽ ഇന്ത്യയുടെ ബ്രാൻഡ് അംബാസഡർമാരാകുക; 'സ്വാശ്രയ ഇന്ത്യ' എന്ന ദേശീയ ലക്ഷ്യം കൈവരിക്കുന്നതിന് ഗണ്യമായ സംഭാവന നൽകുക എന്നിവയ്ക്കും രാഷ്ട്രപതി ആഹ്വാനം ചെയ്തു.
രാഷ്ട്രപതിയുടെ പ്രസംഗം കാണാൻ ഇവിടെ ക്ലിക്കുചെയ്യുക
SKY
******
(रिलीज़ आईडी: 2196889)
आगंतुक पटल : 7