പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

"മൻ കി ബാത്തി"ന്റെ 128-ാമത് എപ്പിസോഡിന്റെ പ്രധാന ഭാഗങ്ങൾ പ്രധാനമന്ത്രി പങ്കുവെച്ചു

प्रविष्टि तिथि: 30 NOV 2025 5:25PM by PIB Thiruvananthpuram

"മൻ കി ബാത്ത്" പരിപാടിയുടെ 128-ാമത് എപ്പിസോഡിന്റെ പ്രധാന ഭാഗങ്ങൾ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് പങ്കുവെച്ചു.

എക്സിലെ പോസ്റ്റുകളിൽ ശ്രീ മോദി കുറിച്ചു:

"നവംബർ മാസം നിരവധി പ്രചോദനങ്ങൾ നൽകി. #MannKiBaat"

"ഭക്ഷ്യധാന്യ ഉത്പാദനത്തിൽ ഇന്ത്യ ചരിത്ര റെക്കോർഡ് സ്ഥാപിച്ചു. #MannKiBaat"

"ISRO സംഘടിപ്പിച്ച ഡ്രോൺ മത്സരത്തിൽ പൂനെയിൽ നിന്നുള്ള യുവസംഘം വിജയിച്ചത് എങ്ങനെ എന്ന് പ്രധാനമന്ത്രി @narendramodi എടുത്തുകാണിക്കുന്നു. #MannKiBaat"

"ഇന്ത്യയിലുടനീളം ഒരു മധുര വിപ്ലവം! #MannKiBaat"

"യൂറോപ്പ് മുതൽ സൗദി അറേബ്യ വരെ, ലോകം എങ്ങനെയാണ് ഗീതയെ ആഘോഷിക്കുന്നതെന്ന് പ്രധാനമന്ത്രി @narendramodi പങ്കുവെക്കുന്നു. #MannKiBaat"

"ലോകം ഇന്ന് ആദരിക്കുന്ന ജാം സാഹിബിന്റെ അവിശ്വസനീയമായ സംഭാവനകൾ... #MannKiBaat"

"പ്രകൃതി കൃഷിക്ക് വേണ്ടി നിരവധി ഉയർന്ന യോഗ്യതയുള്ള യുവ പ്രൊഫഷണലുകൾ ഇപ്പോൾ രംഗത്ത് വരുന്നത് കാണുന്നതിൽ സന്തോഷം, പ്രധാനമന്ത്രി @narendramodi #MannKiBaat ൽ പറഞ്ഞു."

"നാലാമത് കാശി-തമിഴ് സംഗമം ഡിസംബർ 2 ന് കാശിയിലെ നമോ ഘാട്ടിൽ ആരംഭിക്കുകയാണ്.

കാശി-തമിഴ് സംഗമത്തിൽ എല്ലാവരും പങ്കുചേരണമെന്ന് പ്രധാനമന്ത്രി @narendramodi അഭ്യർത്ഥിക്കുന്നു. #MannKiBaat"

"ഐ.എൻ.എസ്. മാഹി ഇന്ത്യൻ നാവികസേനയുടെ ഭാഗമായി. അതിൻ്റെ തദ്ദേശീയ രൂപകൽപ്പനയ്ക്ക് വ്യാപകമായ പ്രശംസ ലഭിക്കുന്നു. #MannKiBaat"

"ഉത്തരാഖണ്ഡിലെ ശൈത്യകാല ടൂറിസം നിരവധി ആളുകളെ ആകർഷിക്കുന്നു. #MannKiBaat"

"ഭഗവാൻ ബുദ്ധന്റെ പുണ്യ തിരുശേഷിപ്പുകളോടുള്ള ആവേശം പല രാജ്യങ്ങളിലും കാണപ്പെടുന്നു. ബുദ്ധൻ്റെ തിരുശേഷിപ്പുകൾ അയച്ചതിന് ലോകമെമ്പാടുമുള്ള ആളുകൾ ഇന്ത്യയോട് നന്ദി പറഞ്ഞു. #MannKiBaat"

"പ്രാദേശിക ഉൽപ്പന്നങ്ങൾക്കായി ശബ്ദമുയർത്തുക (വോക്കൽ ഫോർ ലോക്കൽ)! #MannKiBaat"

"ഇന്ത്യയുടെ സൂപ്പർഹിറ്റ് കായിക മാസം! #MannKiBaat"

"140 കോടി ഇന്ത്യക്കാർക്ക് അഭിമാനം നൽകുന്ന നിരവധി അവസരങ്ങൾ നവംബർ മാസത്തിലുണ്ടായി, അതിൽ ചിലത് ഇതാ:

അയോധ്യയിലെ ധർമ്മ ധ്വജാരോഹണ ഉത്സവം.

ഭഗവാൻ ബിർസ മുണ്ടയുടെ 150-ാം ജന്മവാർഷികാഘോഷം.

വന്ദേമാതരത്തിന്റെ 150 വർഷങ്ങൾ.

ഇന്ത്യ ഒരു ആഗോള MRO കേന്ദ്രമായി മാറുന്നതിലേക്ക് അടുത്തു.

ശക്തിയുടെയും സ്വാശ്രയത്വത്തിൻ്റെയും പ്രതീകമായ ഐ.എൻ.എസ്. മാഹിയുടെ കമ്മീഷനിംഗ്.

സ്‌കൈറൂട്ട് എയ്‌റോസ്‌പേസിൻ്റെ ഇൻഫിനിറ്റി ക്യാമ്പസ് ഉദ്ഘാടനം.

ഭക്ഷ്യോത്പാദനത്തിൽ ഇന്ത്യ റെക്കോർഡ് സ്ഥാപിച്ചു.

#MannKiBaat"

"സാങ്കേതികവിദ്യയിലും നവീകരണത്തിലും ഇന്ത്യയിലെ ജെൻ സി വിസ്മയങ്ങൾ സൃഷ്ടിക്കുന്നു. ഡ്രോണുകളോടുള്ള നമ്മുടെ യുവജനങ്ങളുടെ അഭിനിവേശം പ്രകടമാക്കുന്ന ഒരു ശ്രമം എടുത്തുകാണിച്ചു. #MannKiBaat"

"ജമ്മു കശ്മീർ മുതൽ കർണ്ണാടകയിലും നാഗാലാൻഡിലും വരെ, ഇന്ത്യയിലെ കർഷകർ തേനീച്ച വളർത്തലിൽ ശ്രദ്ധേയമായ വിജയം കൈവരിക്കുന്നു. ഈ മേഖലയിലെ KVICയുടെ ശ്രമങ്ങളെയും അദ്ദേഹം അഭിനന്ദിച്ചു. #MannKiBaat"

"സൗദി അറേബ്യയിലും ലാത്വിയയിലും നടന്ന ഗീതാ മഹോത്സവങ്ങൾ പ്രവാസി ഇന്ത്യക്കാരുമായും ഇന്ത്യൻ സംസ്കാരത്തിലും ആത്മീയതയിലും താൽപര്യമുള്ളവരുമായും സാംസ്കാരിക ബന്ധം കൂടുതൽ ആഴത്തിലാക്കാൻ സഹായിക്കുന്ന ശ്രദ്ധേയമായ ശ്രമങ്ങളാണ്. #MannKiBaat"

"ജാം സാഹിബ് ദിഗ്‌വിജയ്‌സിംഗ്ജിയുടെ മനുഷ്യത്വപരമായ മനോഭാവത്തിന് പ്രണാമം അർപ്പിച്ച ഇസ്രായേലിലെ ഒരു പ്രത്യേക പ്രവൃത്തിയെക്കുറിച്ച് സംസാരിച്ചു. #MannKiBaat"

"കാശി തമിഴ് സംഗമത്തിന് ആതിഥേയത്വം വഹിക്കാൻ കാശി കാത്തിരിക്കുകയാണ്! #MannKiBaat"

"വരൂ, ഇന്ത്യയിൽ വെച്ച് വിവാഹം കഴിക്കൂ! #MannKiBaat"

"ഇന്ത്യയിൽ നിന്നുള്ള ബുദ്ധമത തിരുശേഷിപ്പുകൾക്ക് ഭൂട്ടാൻ, തായ്‌ലൻഡ്, റഷ്യ, മംഗോളിയ തുടങ്ങിയ രാജ്യങ്ങളിൽ ലഭിച്ച പ്രത്യേക സ്വീകരണം, ബുദ്ധ ഭഗവാന്റെ ചിന്തകൾ നമ്മെ എങ്ങനെ ബന്ധിപ്പിക്കുന്നു എന്നും പ്രചോദിപ്പിക്കുന്നു എന്നും സൂചിപ്പിക്കുന്നു. #MannKiBaat"

“ಜಮ್ಮು ಮತ್ತು ಕಾಶ್ಮೀರದಿಂದ ಕರ್ನಾಟಕ ಮತ್ತು ನಾಗಾಲ್ಯಾಂಡ್ ವರೆಗೆ, ಭಾರತದ ರೈತರು ಜೇನು ಉತ್ಪಾದನೆಯಲ್ಲಿ ಉತ್ತಮ ಯಶಸ್ಸನ್ನು ಕಾಣುತ್ತಿದ್ದಾರೆ. ಈ ವಲಯದಲ್ಲಿ ಕೆವಿಐಸಿಯ ಪ್ರಯತ್ನಗಳನ್ನೂ ಶ್ಲಾಘಿಸಿಲಾಯಿತು.

#MannKiBaat”

“காசி தமிழ் சங்கமத்தை நடத்துவதற்கு, காசி நகரம் ஆவலுடன் எதிர்நோக்கியுள்ளது!

#MannKiBaat”

“उत्तराखंड में ‘आदि कैलाश परिक्रमा रन’ के बाद अब यहां लोगों में Winter Games को लेकर भारी उत्साह है। राज्य में Winter Tourism को बढ़ावा देने के लिए जिस तरह से कनेक्टिविटी और इंफ्रास्ट्रक्चर पर फोकस किया गया है, वो पूरे देश को प्रेरित करने वाला है।

#MannKiBaat”

“यह देखकर बहुत संतोष होता है कि आज ‘Vocal for Local’ की भावना को देश के करोड़ों लोगों ने अपने जीवन का हिस्सा बना लिया है। मैंने भी दक्षिण अफ्रीका में हुए G-20 शिखर सम्मेलन के दौरान देशवासियों की ओर से विश्व के नेताओं को जो उपहार भेंट किए, उनमें इसी भावना का ध्यान रखा है।

#MannKiBaat”

***

AT


(रिलीज़ आईडी: 2196768) आगंतुक पटल : 7
इस विज्ञप्ति को इन भाषाओं में पढ़ें: Kannada , English , Urdu , Marathi , हिन्दी , Manipuri , Bengali , Bengali-TR , Punjabi , Gujarati , Odia , Tamil , Telugu