മൈ ഫാദേഴ്‌സ് ഷാഡോ' എന്ന ചിത്രത്തിന് രജത മയൂരം - സ്‌പെഷ്യൽ ജൂറി പുരസ്ക്കാരം നേടി അകിനോല ഡേവീസ് ജൂനിയർ
56-ാമത് ഇന്ത്യ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ, യു.കെ, നൈജീരിയ എന്നിവിടങ്ങളിൽ നിന്നുള്ള 'മൈ ഫാദേഴ്‌സ് ഷാഡോ' എന്ന ശക്തവും വൈകാരികവുമായ ചിത്രത്തിന് അകിനോല ഡേവീസ് ജൂനിയനർ പ്രത്യേക ജൂറി പുരസ്‌ക്കാരത്തിന് അർഹനായി. മികച്ച ചലച്ചിത്ര പ്രവർത്തനത്തിനും സംവിധായകൻ്റെ വേറിട്ട കലാപരമായ വീക്ഷണത്തിനും അംഗീകാരം നേടിയ ഈ ചിത്രം, ഐഎഫ്എഫ്ഐയുടെ അന്താരാഷ്ട്ര മത്സരത്തിലെ 15 വിഭാഗങ്ങളിൽ വേറിട്ടു നിന്നു. ഗോവ മുഖ്യമന്ത്രി ശ്രീ. പ്രമോദ് സാവന്ത്, വാർത്താ വിതരണ പ്രക്ഷേപണ, പാർലമെന്ററി കാര്യ സഹമന്ത്രി ഡോ. എൽ. മുരുകൻ എന്നിവർ ചേർന്ന് പുരസ്കാരം സമ്മാനിച്ചു. വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയ സെക്രട്ടറി ശ്രീ സഞ്ജയ് ജാജു, ഐഎഫ്എഫ്ഐ ജൂറി അധ്യക്ഷൻ ശ്രീ. രാകേഷ് ഓംപ്രകാശ് മെഹ്‌റ, മേളയുടെ ഡയറക്ടർ ശ്രീ. ശേഖർ കപൂർ എന്നിവരും സന്നിഹിതരായിരുന്നു.

രജത മയൂരം - പ്രത്യേക ജൂറി പുരസ്ക്കാരം എന്നറിയപ്പെടുന്ന ഐഎഫ്എഫ്ഐ പ്രത്യേക ജൂറി പുരസ്ക്കാരം, ചലച്ചിത്രനിർമ്മാണത്തിന്റെ ഏത് മേഖലയിലും അസാധാരണമായ മികവ് പ്രകടിപ്പിക്കുന്നുവെന്ന് ജൂറി വിശ്വസിക്കുന്ന ഒരു ചിത്രത്തിനാണ് നൽകുന്നത്. ഒരു രജത മയൂരവും 15,00,000 രൂപയും ഒരു സർട്ടിഫിക്കറ്റും അടങ്ങുന്ന പുരസ്ക്കാരമാണ് ചിത്രത്തിന്റെ സംവിധായകന് നൽകുന്ന ഈ അഭിമാനകരമായ ബഹുമതി.
"1993-ൽ നൈജീരിയയിൽ നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടന്ന അക്രമാസക്തമായ അടിച്ചമർത്തലിനെതിരെ അജൈയ്യമായ മാനവ ചൈതന്യം ഉണർന്ന സങ്കീർണ്ണമായ പശ്ചാത്തലത്തിൽ, വൈകിയ ശമ്പളം വാങ്ങുന്നതിനായി ഫൊളാരിൻ തൻ്റെ രണ്ട് ആണ്മക്കളുമായി ലാഗോസിലേക്ക് പുറപ്പെട്ടു. നിരാശനായ അച്ഛൻ്റെയും ആശയക്കുഴപ്പത്തിലായ, ചിലപ്പോൾ ഭയചകിതരായ ആൺകുട്ടികളുടെയും സ്നേഹം, രക്ഷാകർതൃത്വം, അഭാവം, അനുരഞ്ജനം എന്നിവയുടെ പ്രമേയങ്ങൾ പകർത്തുന്ന മികച്ച തിരക്കഥയും മികച്ച പ്രകടനങ്ങളും, വൈകാരിക നിമിഷങ്ങളും ചെറിയ അംഗവിക്ഷേപങ്ങളുമാണ് ഈ സിനിമയുടെ ഊഷ്മള വലയത്തിൻ്റെ കാതൽ." ജൂറി പരാമർശിച്ചു.
'മൈ ഫാദേഴ്‌സ് ഷാഡോ' യ്ക്ക് അംഗീകാരം നൽകിക്കൊണ്ട് , ഇന്ത്യ അന്താരാഷ്ട്ര ചലച്ചിത്ര മേള ആഗോള തലത്തിൽ കഥപറച്ചിലിൻ്റെ ശ്രദ്ധേയമായ ഒരു സൃഷ്ടിയെയും ചലച്ചിത്ര പ്രവർത്തകരുടെ സർഗ്ഗാത്മക ശക്തിയെയും സമകാലിക സിനിമയുടെ അതിർവരമ്പുകൾ ഭേദിച്ചുകൊണ്ട് ആഘോഷിക്കുകയാണ്.
***
रिलीज़ आईडी:
2196231
| Visitor Counter:
9