മികച്ച അഭിനേതാവിനുള്ള (സ്ത്രീ) 'രജത മയൂരം', 'ലിറ്റിൽ ട്രബിൾ ഗേൾസ്' എന്ന ചിത്രത്തിലെ അഭിനയത്തിന് ജാര സോഫിജ ഓസ്റ്റന് ലഭിച്ചു
56-ാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ സ്ലോവേനിയൻ ചിത്രമായ ലിറ്റിൽ ട്രബിൾ ഗേൾസിലെ അഭിനയത്തിന് മികച്ച അഭിനേതാവിനുള്ള (സ്ത്രീ) രജത മയൂരം ജാര സോഫിജ ഓസ്റ്റന് ലഭിച്ചു. രജതമയൂരം ട്രോഫി, മെറിറ്റ് സർട്ടിഫിക്കറ്റ്, ₹10,00,000 ക്യാഷ് പ്രൈസ് എന്നിവ ഉൾപ്പെടുന്നതാണ് ബഹുമതി. ഗോവ മുഖ്യമന്ത്രി ശ്രീ. പ്രമോദ് സാവന്ത്, വാർത്താവിതരണ പ്രക്ഷേപണ, പാർലമെന്ററി കാര്യ സഹമന്ത്രി ഡോ. എൽ. മുരുകൻ എന്നിവർ ചേർന്ന് പുരസ്കാരം സമ്മാനിച്ചു. വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയ സെക്രട്ടറി ശ്രീ സഞ്ജയ് ജാജു, ഐഎഫ്എഫ്ഐ ജൂറി ചെയർപേഴ്‌സൺ ശ്രീ. രാകേഷ് ഓംപ്രകാശ് മെഹ്‌റ, ഫെസ്റ്റിവൽ ഡയറക്ടർ ശ്രീ. ശേഖർ കപൂർ എന്നിവർ സന്നിഹിതരായിരുന്നു. മുഖത്ത് ഏറ്റവും നേർത്ത, സൂക്ഷ്മമായ ഭാവ മാറ്റങ്ങളിലൂടെ കഥാപാത്രത്തിന്റെ വികാരം "ഒരു പുസ്തകം പോലെ വായിക്കാവുന്ന" വിധത്തിൽ അവരുടെ അഭിനയം പ്രേക്ഷകർക്ക് അനുഭവപ്പെട്ടതായി ജൂറി അഭിപ്രായപ്പെട്ടു.

Mihec Černec, Producer of ‘Little Trouble Girls’, receives the award on behalf of Jara Sofija Ostan
“അസാധാരണമാംവിധം സൂക്ഷ്മവും ആഴത്തിലുള്ളതുമായ വികാര പ്രകടനം ഒരു പുസ്തകം പോലെ വായിക്കാൻ കഴിയുന്ന തരത്തിൽ അവരുടെ മുഖത്ത് ദൃശ്യമായിരുന്നതായി ഞങ്ങൾക്ക് തോന്നി. ഏറ്റവും ലളിതവും, ഏറ്റവും സത്യസന്ധവും, സൂക്ഷ്മവുമായ ഭാവങ്ങളിലൂടെയും, വളരെ ചെറിയ ആംഗ്യ വിക്ഷേപങ്ങളിലൂടെയും അവർ ധാരാളം കാര്യങ്ങൾ പറയുന്നു - പറയപ്പെടാത്തത് പൂർത്തിയാക്കാൻ ഞങ്ങളെ ക്ഷണിക്കുന്നതായി തോന്നി. അവരുടെ വികാരങ്ങൾ, ചിന്തകൾ, സംവേദനങ്ങൾ, ആന്തരിക ഉണർവ് എന്നിവ സ്വയം അനുഭവിച്ചുകൊണ്ട് പല തരത്തിൽ, ഞങ്ങളും പ്രധാന കഥാപാത്രമായി മാറി. വലുതായി മാറിയ ഒരു ചെറിയ യാത്രയിലേക്ക് -ആഗ്രഹം, ധൈര്യം, ഒടുവിൽ സ്വയം തിരിച്ചറിയുന്ന ഒരു പെൺകുട്ടിയുടെ വികാര തലങ്ങളിലേക്ക്- അഭിനയ പാടവത്തിലൂടെ അവർ നമ്മെ നയിക്കുന്നു. ഈ മാസ്മരിക കൃത്യതയ്ക്കും വൈകാരിക യാഥാർത്ഥ്യത്തിനും ജാര സോഫിജ ഓസ്റ്റനെ മികച്ച നടിക്കുള്ള അവാർഡ് നൽകി ഞങ്ങൾ ആദരിക്കുന്നു”: ജൂറി പറഞ്ഞു.
ഈ അംഗീകാരത്തോടെ, ലിറ്റിൽ ട്രബിൾ ഗേൾസ് 56-ാമത് ഐഎഫ്എഫ്ഐയിൽ ആദരിക്കപ്പെട്ട ശക്തമായ പ്രകടനങ്ങളിൽ ഒന്നായി മാറി. ഈ വേഷം ദൈർഘ്യം കൊണ്ടല്ല, മറിച്ച് ആഴം, നിശ്ചലത, ആന്തരിക ഉണർവ് എന്നിവയാൽ നിർവചിക്കപ്പെട്ടിരിക്കുന്നു.
****
रिलीज़ आईडी:
2196219
| Visitor Counter:
10