iffi banner

'ഗോന്ധൽ ' എന്ന ചിത്രത്തിന് സന്തോഷ് ദൗഖറിന് മികച്ച സംവിധായകനുള്ള രജതമയൂരം.


പാരമ്പര്യം, രൂപം, ആഖ്യാന കൃത്യത എന്നിവയിലെ മികവിന് ജൂറി ചിത്രത്തെ പ്രശംസിച്ചു.

യഥാർത്ഥ ലോകത്തിന്റെ പശ്ചാത്തലത്തിൽ സൃഷ്ടിച്ച
ഷേക്സ്പിയർ കഥ പോലുള്ള സിനിമാറ്റിക് സൃഷ്ടി എന്ന് വിശേഷിപ്പിക്കപ്പെടുന്നു.


56-ാമത് ഇന്ത്യൻ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ മറാത്തി ചിത്രമായ ഗോന്ധലിന്റെ സംവിധായകൻ സന്തോഷ് ദൗഖറിന് മികച്ച സംവിധായകനുള്ള രജത മയൂരം പുരസ്കാരം ലഭിച്ചു. കഥയെ അനുഭവമായും സാംസ്കാരിക സ്മരണയെ ചലനാത്മക ചിത്രമായും മാറ്റുന്ന സംവിധാന മികവിനെ ആദരിക്കുന്നു. രജത മയൂര ശില്പം , മെറിറ്റ് സർട്ടിഫിക്കറ്റ്, ₹15,00,000 ക്യാഷ് അവാർഡ് എന്നിവ ഈ പുരസ്കാരത്തിൽ  ഉൾപ്പെടുന്നു. ഗോവ മുഖ്യമന്ത്രി ശ്രീ. പ്രമോദ് സാവന്ത്, വാർത്താ വിതരണ പ്രക്ഷേപണ, പാർലമെന്ററി കാര്യ സഹമന്ത്രി ഡോ. എൽ. മുരുകൻ എന്നിവർ ചേർന്ന് വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയ സെക്രട്ടറി ശ്രീ സഞ്ജയ് ജാജു, ഐഎഫ്എഫ്ഐ ജൂറി ചെയർപേഴ്‌സൺ ശ്രീ. രാകേഷ് ഓംപ്രകാശ് മെഹ്‌റ, ഫെസ്റ്റിവൽ ഡയറക്ടർ ശ്രീ. ശേഖർ കപൂർ എന്നിവരുടെ സാന്നിധ്യത്തിൽ അവാർഡ് സമ്മാനിച്ചു.


"സാംസ്കാരിക പാരമ്പര്യത്തിന്റെ സമ്പന്നമായ ഘടനയ്ക്കെതിരെ സംവിധായകൻ ഒരു സിനിമാറ്റിക് മിഴിവിന് ജന്മം നൽകിയിട്ടുണ്ട്. നമ്മെ ഉറ്റുനോക്കുന്ന, നമ്മുടെ ഏറ്റവും വന്യമായ ഭാവനയ്ക്ക് അപ്പുറത്തേക്ക് നമ്മെ അത്ഭുതപ്പെടുത്തുന്ന ആകർഷകമായ ആഖ്യാനം. ഗോന്ധൽ ഒരു യഥാർത്ഥ ലോകത്ത് നടക്കുന്ന ഒരു ഷേക്സ്പിയർ കെട്ടുകഥ പോലെയാണ്" എന്ന് ജൂറി പരാമർശിച്ചു. 56-ാമത് ഐഎഫ്എഫ്ഐയിലെ ആലേഖനം ചെയ്യപ്പെട്ട കലാപരമായ പ്രസ്താവനകളിൽ ഒന്നായി 
ഗോന്ധലിനെ ഈ അംഗീകാരം സ്ഥാപിക്കുന്നു. പാരമ്പര്യവും ദർശനവും ഉൾക്കൊള്ളുന്ന, സ്മരണയിൽ നിന്ന് ജനിച്ച, വെെദഗ്ദ്ധ്യത്താൽ രാകി മിനുക്കിയ, ഭാവനയാൽ മുന്നോട്ട് കൊണ്ടുപോകുന്ന ഒരു ചലച്ചിത്രകാരനായി സന്തോഷ് ദൗഖറിനെ  അടയാളപ്പെടുത്തുന്നു.

ഗോന്ധലിന്റെ സംഗ്രഹം

ഗ്രാമീണ മഹാരാഷ്ട്രയിലെ ആചാരപരമായ ഗോന്ധൽ നൃത്ത സംഗീതത്തിന്റെ അർദ്ധരാത്രി കാർണിവലിന്റെ പശ്ചാത്തലത്തിൽ, സമ്പന്നനായ ആനന്ദുമായുള്ള ഇഷ്ടമില്ലാത്ത വിവാഹത്തിൽ നിർബന്ധിതയായ സുമന്റെ ജീവിതത്തിലൂടെയാണ് ഈ സിനിമ വികസിക്കുന്നത്. അവൾ ഒരു വ്യക്തിപ്രഭാവമുള്ള ഗോന്ധൽ കലാകാരനായ സാഹേബയോടുള്ള വിലക്കപ്പെട്ട പ്രണയത്താൽ ഉത്തേജിതയായി ഒരു അപകടകരമായ പദ്ധതി ആസൂത്രണം ചെയ്യുന്നു. ചടങ്ങുകൾ പുരോഗമിക്കുമ്പോൾ, ആനന്ദിന്റെ ഭ്രാന്തനായ ബന്ധു സർജേറാവുവിനെ തനിക്ക് ചെയ്യാൻ കഴിയാത്ത പ്രവൃത്തി ചെയ്യാൻ അവൾ തന്ത്രപൂർവ്വം കെണിയിൽ പെടുത്തുന്നു. മുഴങ്ങുന്ന ചെണ്ട മേളത്തിനും പൂർവ്വിക പ്രാർത്ഥനകൾക്കും ഇടയിൽ, സുമൻ സ്വാതന്ത്ര്യത്തിലേക്കുള്ള പലായനത്തിന് ധൈര്യപ്പെടുന്നു, അവളുടെ വിധി സാഹേബയുടെ വിധിയുമായി ഇഴചേർന്നു. ഈ തിരക്കേറിയ രാത്രിയിൽ, ഭക്തി വഞ്ചനയുമായി ലയിക്കുന്നു, രക്ഷയും ശാപവും തമ്മിലുള്ള അന്തരം മങ്ങുന്നു. അഗ്നിയിലും രക്തത്തിലും ഭയഭക്തിയിലും ഇത് ആലേഖനം ചെയ്യുന്നു .

 

IFFI Website: https://www.iffigoa.org/ PIB’s IFFI Microsite: https://www.pib.gov.in/iffi/56/ PIB IFFIWood Broadcast Channel: https://whatsapp.com/channel/0029VaEiBaML2AU6gnzWOm3F X Handles: @IFFIGoa, @PIB_India, @PIB_Panaji -AT-

Great films resonate through passionate voices. Share your love for cinema with #IFFI2025, #AnythingForFilms and #FilmsKeLiyeKuchBhi. Tag us @pib_goa on Instagram, and we'll help spread your passion! For journalists, bloggers, and vloggers wanting to connect with filmmakers for interviews/interactions, reach out to us at iffi.mediadesk@pib.gov.in with the subject line: Take One with PIB.


रिलीज़ आईडी: 2196201   |   Visitor Counter: 6

इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , Marathi , हिन्दी , Tamil