iffi banner

56-ാമത് ഐഎഫ്എഫ്ഐയിൽ വൈവിധ്യമാർന്ന പ്രാദേശിക ആഖ്യാനങ്ങളെ മുന്നിലെത്തിച്ച് “സു ഫ്രം സോ”, “മാലിപുട്ട് മെലഡീസ്”, “ബിയേ ഫിയേ നിയേ” എന്നീ ചിത്രങ്ങൾ


അന്ധവിശ്വാസങ്ങളെ കണ്ണടച്ചു വിശ്വസിക്കുന്നതിനെതിരെ ശക്തമായ സന്ദേശം നൽകി “സു ഫ്രം സോ”

ഗ്രാമീണ ഒഡീഷയിലെ കഥകൾക്കും സംസ്കാരത്തിനും ആളുകൾക്കും ഒരു ശ്രദ്ധാഞ്ജലിയാണ് “മാലിപുട്ട് മെലഡീസ്”

ഇന്ത്യൻ വിവാഹങ്ങളുടെയും നഗര മധ്യവർഗത്തിന്റെ സങ്കീർണ്ണമായ പ്രശ്നങ്ങളുടെയും പറയപ്പെടാത്ത മങ്ങിയ യാഥാർത്ഥ്യങ്ങളെ പ്രതിഫലിപ്പിച്ച് “ബിയേ ഫിയേ നിയേ”

56-ാമത് ഇന്ത്യൻ അന്താരാഷ്ട്ര ചലച്ചിത്രമേള (IFFI) ഇന്ത്യയുടെ ഭാഷാപരവും സാംസ്കാരികവുമായ വൈവിധ്യത്തെ ആഘോഷിക്കുന്നത് തുടരുന്നു: ഇന്ത്യൻ പനോരമ ഫീച്ചർ ഫിലിംസ് വിഭാഗത്തിന് കീഴിൽ കന്നഡ സിനിമ “സു ഫ്രം സോ”, ഒഡിയ സിനിമ “മാലിപുട്ട് മെലഡീസ്”, ബംഗാളി ഫീച്ചർ “ബിയേ ഫിയേ നിയേ” എന്നീ  മൂന്ന് പ്രാദേശിക ഫീച്ചർ സിനിമകൾ പ്രദർശിപ്പിച്ചു.  ഗോവയിൽ നടന്ന പത്രസമ്മേളനങ്ങളിൽ സിനിമകളുടെ സംവിധായകരും നിർമ്മാതാക്കളും മാധ്യമങ്ങളെ അഭിസംബോധന ചെയ്തു.

കന്നഡ ചിത്രം “സു ഫ്രം സോ”: നർമ്മത്തിലൂടെ അന്ധവിശ്വാസങ്ങളെയും സ്ത്രീകളുടെ പ്രശ്‌നങ്ങളെയും അഭിസംബോധന ചെയ്യുന്നു

“സു ഫ്രം സോ” എന്ന സിനിമയുടെ പ്രദർശനത്തിന് ശേഷം സംവിധായകൻ പ്രകാശ് (ജെപി തുമിനാട്), നടൻ ഷനീൽ ഗൗതം എന്നിവർ മാധ്യമങ്ങളുമായി സംവദിച്ചു.

തുളു നാടക പശ്ചാത്തലത്തിൽ നിന്ന് വരുന്ന പ്രകാശ്, തിരക്കഥ എഴുതിയത് സ്വന്തം അനുഭവങ്ങളിൽ നിന്നാണ്. ഭ്രാന്തനാണെന്ന് നടിക്കുന്ന കേന്ദ്ര കഥാപാത്രമായ അശോകന്റെ പ്രചോദനം ഒരു ബാല്യകാല സുഹൃത്താണ്. ഗുരുതരമായ സാമൂഹിക പ്രശ്‌നങ്ങളെ നർമ്മത്തിന്റെയും വിനോദത്തിന്റെയും ഘടകങ്ങളുമായി സംയോജിപ്പിക്കുന്നത് പ്രേക്ഷകരുമായി മികച്ച ബന്ധം സ്ഥാപിക്കാൻ സഹായിക്കുമെന്ന് സംവിധായകൻ വിശ്വസിക്കുന്നു. പ്രകാശ് തന്റെ സ്വന്തം ഗ്രാമത്തിൽ ആഴത്തിൽ നിരീക്ഷിച്ച ആശങ്കയായ അന്ധവിശ്വാസങ്ങളിലുള്ള അജ്ഞമായ വിശ്വാസങ്ങൾക്കെതിരെ ശക്തമായ സന്ദേശം “സു ഫ്രം സോ” നൽകുന്നു. സ്ത്രീകളുടെ സുരക്ഷയെക്കുറിച്ചും അവരെ സംരക്ഷിക്കേണ്ട ഉത്തരവാദിത്തം ആർക്കാണ് - കുടുംബങ്ങൾക്ക് മാത്രമാണോ, അതോ സമൂഹം മൊത്തത്തിലാണോ  - എന്ന ചോദ്യങ്ങളും ചിത്രം ഉയർത്തുന്നു.

നടൻ ഷനീൽ ഗൗതം അവതരിപ്പിക്കുന്ന ഗ്രാമീണ നായകനായ രവി അണ്ണയിലൂടെ അന്ധവിശ്വാസങ്ങൾക്ക് ഇരയാകാതിരിക്കാൻ ചിത്രം പ്രേക്ഷകരെ പ്രോത്സാഹിപ്പിക്കുന്നു. തൻ്റെ സർ​ഗാത്മക സമീപനത്തെ ഗണ്യമായി രൂപപ്പെടുത്തിയ മലയാള സിനിമയിൽ നിന്നുള്ള ശൈലീപരമായ സ്വാധീനങ്ങൾ തിരക്കഥയിലുണ്ടെന്ന് പ്രകാശ് കൂട്ടിച്ചേർത്തു.

ഒഡിയ ചലച്ചിത്രമായ “മാലിപുട്ട് മെലഡീസ്”: ഗ്രാമീണ കോരാപുട്ടിൽ നിന്നുള്ള കഥകളുടെ ഒരു സമാഹാരം

വിശാൽ പട്‌നായിക് സംവിധാനം ചെയ്ത് കൗശിക് ദാസ് നിർമ്മിച്ച ഒഡിയയിലെ “മാലിപുട്ട് മെലഡീസ്” എന്ന ചിത്രവും ഇന്ന് പ്രദർശിപ്പിച്ചു. പത്രസമ്മേളനത്തിൽ സംസാരിച്ച കൊരാപുട്ട് ജില്ലയിൽ നിന്നുള്ള പട്‌നായിക്, ഗ്രാമീണ ഒഡീഷയിലെ കഥകൾക്കും സംസ്കാരത്തിനും ആളുകൾക്കുമുള്ള ഒരു ശ്രദ്ധാഞ്ജലിയാണ് ഈ ചിത്രം എന്ന് പറഞ്ഞു. “ഞങ്ങളുടെ കഥകൾ പറയാൻ ഞങ്ങൾ ആഗ്രഹിച്ചു,” അദ്ദേഹം പറഞ്ഞു, കോരാപുട്ടിൽ നിന്നുള്ള വിവരണങ്ങളെ അടിസ്ഥാനമാക്കിയുള്ള ഒരു സമാഹാരമായി ഈ ആശയം എങ്ങനെ പരിണമിച്ചുവെന്ന് അദ്ദേഹം വിവരിച്ചു. പട്‌നായിക്കും സംഗീത സംവിധായകൻ തോഷ് നന്ദയും ഒഴികെ, മിക്ക ക്രൂ അംഗങ്ങളും സിനിമയിലെ പുതുമുഖങ്ങളാണ്. രണ്ടര വർഷത്തിലേറെ നീണ്ടുനിന്ന ചിത്രത്തിന്റെ നിർമ്മാണം, പരിശീലനം ലഭിക്കാത്ത പ്രാദേശിക അഭിനേതാക്കളെ അവരുടെ വേഷങ്ങൾക്കായി പരിശീലിപ്പിച്ചു.

പരിമിതമായ ആധുനിക സൗകര്യങ്ങളുള്ള വിദൂര ഗ്രാമങ്ങളിൽ ചിത്രീകരിച്ച ഈ ചിത്രം, പ്രാദേശിക സംസ്കാരം, ഭക്ഷണം, പ്രകൃതിദൃശ്യങ്ങൾ, സംസാരഭാഷ എന്നിവ എടുത്തുകാണിക്കുന്നതായും ഗ്രാമീണ ജീവിതത്തെ ഊഷ്മളതയോടെയും നർമ്മത്തോടെയും അവതരിപ്പിക്കുന്നതായും നിർമ്മാതാവ് കൗശിക് ദാസ് പറഞ്ഞു. അഭിനേതാക്കളിൽ ഏകദേശം 20% നാടക പശ്ചാത്തലത്തിൽ നിന്നുള്ളവരാണെന്നും മറ്റെല്ലാ അഭിനേതാക്കളും ഗ്രാമീണരാണെന്നും അദ്ദേഹം അറിയിച്ചു.

ബംഗാളി സിനിമ "ബിയേ ഫിയേ നിയേ": നഗര മധ്യവർഗ യാഥാർത്ഥ്യങ്ങളെക്കുറിച്ചുള്ള ഒരു സമകാലിക ചിത്രം

ഫ്രാൻസിൽ നടന്ന ഒരു ചലച്ചിത്രമേളയിൽ ജൂറി പ്രൈസ് നേടിയ സംവിധായകൻ നീൽ ദത്തയുടെ ബംഗാളി ഫീച്ചർ ഫിലിം "ബിയേ ഫിയേ നിയേ" ഇന്ന് പ്രദർശിപ്പിച്ചു. നിർമ്മാതാവും പരിചയസമ്പന്നനായ സംവിധായകനുമായ അഞ്ജൻ ദത്തയും ചേർന്ന സംഘം ചിത്രം ഉത്ഭവിച്ചതിനെ കുറിച്ചും അതിനു പിന്നിലെ സഹകരണത്തെക്കുറിച്ചും ചർച്ച ചെയ്തു.

"സുഹൃത്തുക്കൾ സിനിമകൾ സൃഷ്ടിക്കുകയും സുഹൃത്തുക്കൾ കാണുകയും ചെയ്യും" എന്ന ഫ്രഞ്ച് ചലച്ചിത്ര നിർമ്മാതാവ് ഫ്രാങ്കോയിസ് ട്രൂഫോട്ടിന്റെ വിശ്വാസത്തെ പരാമർശിച്ചുകൊണ്ട്, കഥ നാല് സുഹൃത്തുക്കൾ ചേർന്ന് എഴുതിയതാണെന്ന് നീൽ ദത്ത പങ്കുവെച്ചു: അദ്ദേഹം, പ്രധാന നടൻ സാവോൺ ചക്രവർത്തി, അസോസിയേറ്റ് ഡയറക്ടർ ഉഷ്ണക് ബസു, ലൈൻ പ്രൊഡ്യൂസർ അർണാബ് ഘോഷ് എന്നിവർ ചേർന്നാണ് കഥ എഴുതിയതെന്ന് നീൽ ദത്ത പങ്കുവെച്ചു. 80കളിലും 90കളുടെ മധ്യത്തിലുമുള്ള നഗര മധ്യവർഗ ജീവിതത്തെ ആധികാരികമായി ചിത്രീകരിക്കുന്നതിനായി തിരക്കഥയിൽ നിരവധി പൊളിച്ചെഴുത്തുകൾ നടത്തി.

സമകാലിക ബംഗ്ലാ സിനിമയിൽ തന്റെ തലമുറയ്ക്ക് പ്രാതിനിധ്യം കുറവാണെന്നും, ആധുനിക സങ്കീർണ്ണതകളും വിലക്കുകളും സിനിമ തടസ്സമില്ലാതെ പര്യവേക്ഷണം ചെയ്യുന്നുവെന്നും നീൽ ദത്ത പറഞ്ഞു. വിവാഹത്തെ കേന്ദ്രീകരിച്ചുള്ള "ബിയേ ഫിയേ നിയേ" ഇന്ത്യൻ വിവാഹങ്ങളുടെ പലപ്പോഴും പറയാത്ത മങ്ങിയ യാഥാർത്ഥ്യങ്ങളെ പ്രതിഫലിപ്പിക്കുന്നു.

താൻ സംവിധാന പ്രക്രിയയിൽ ഇടപെടാൻ തീരുമാനിച്ചില്ലെന്നും യുവ ടീമിന് പൂർണ്ണ സർ​ഗാത്മക സ്വാതന്ത്ര്യം നൽകിക്കൊണ്ട് സാമ്പത്തിക സഹായം മാത്രമാണ് വാഗ്ദാനം ചെയ്തതെന്നും പ്രശസ്ത നടനും സംവിധായകനും സംഗീതജ്ഞനുമായ നിർമ്മാതാവ് അഞ്ജൻ ദത്ത പറഞ്ഞു. മൃണാൾ സെൻ സിനിമയിൽ തന്റെ കരിയർ ആരംഭിച്ച് പിന്നീട് വാണിജ്യ സിനിമയിൽ നിന്ന് മാറി സംവിധാനത്തിലേക്ക് തിരിഞ്ഞ അഞ്ജൻ ദത്ത, അർത്ഥവത്തായതും യാഥാർത്ഥ്യബോധമുള്ളതുമായ സിനിമകളെ പിന്തുണയ്ക്കേണ്ടതിന്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞു. ബോളിവുഡിലെ പല വിജയകരമായ സമകാലിക സിനിമകൾക്കും മുതിർന്ന ചലച്ചിത്ര പ്രവർത്തകരുടെ പിന്തുണയുണ്ടെന്നും, അടുത്ത തലമുറയിലെ ചലച്ചിത്ര പ്രവർത്തകരെ സൃഷ്ടിക്കാൻ ചിരപ്രതിഷ്ഠ നേടിയ സംവിധായകർ മുന്നോട്ട് വരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

***

AT


Great films resonate through passionate voices. Share your love for cinema with #IFFI2025, #AnythingForFilms and #FilmsKeLiyeKuchBhi. Tag us @pib_goa on Instagram, and we'll help spread your passion! For journalists, bloggers, and vloggers wanting to connect with filmmakers for interviews/interactions, reach out to us at iffi.mediadesk@pib.gov.in with the subject line: Take One with PIB.


रिलीज़ आईडी: 2195158   |   Visitor Counter: 20