'സ്പൈയിംഗ് സ്റ്റാർസ്' : മനസ്സാക്ഷി, സാങ്കേതികവിദ്യ, ആത്മീയത എന്നിവയിലൂടെയുള്ള ഒരു സിനിമാറ്റിക് യാത്ര
വിമുക്തി ജയസുന്ദര, നില മാധബ് പാണ്ട, ഇന്ദിര തിവാരി എന്നിവർ സിനിമയുടെ യാത്രയെക്കുറിച്ച് വിശദീകരിക്കുന്നു
56-ാമത് ഇന്ത്യൻ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ, 'സ്പൈയിംഗ് സ്റ്റാർസ്' എന്ന സിനിമയെ കുറിച്ച് നടന്ന വാർത്താ സമ്മേളനം മനുഷ്യബോധം, ആത്മീയത, ഡിജിറ്റൽ അധിഷ്ഠിത യാഥാർത്ഥ്യം എന്നിവയ്ക്കിടയിലുള്ള സൂക്ഷ്മമായ സന്തുലിതാവസ്ഥയെ നയിക്കുന്ന ഒരു സിനിമാറ്റിക് യാത്ര അനാവരണം ചെയ്തു. വിമുക്തി ജയസുന്ദര സംവിധാനം ചെയ്ത്, നില മാധബ് പാണ്ട നിർമ്മിച്ച്, ഇന്ദിര തിവാരി പ്രധാന വേഷത്തിൽ അഭിനയിച്ച ഈ ചിത്രം, ആത്മബന്ധമുള്ളതും വിപുലവുമായ ഒരു കഥ സൃഷ്ടിക്കുന്നതിൽ മനുഷ്യ സാന്നിധ്യവും പരിസ്ഥിതിയും എങ്ങനെ പരസ്പരം ബന്ധപ്പെട്ടിരിക്കുന്നുവെന്ന് പര്യവേക്ഷണം ചെയ്യുന്നു.

സെഷന് തുടക്കം കുറിച്ച വിമുക്തി ജയസുന്ദര, ബോധം, ബന്ധം, ആത്മീയത എന്നിവ മുറുകെ പിടിക്കുന്ന അതേസമയത്തിൽ യന്ത്രങ്ങൾ ആധിപത്യം പുലർത്തുന്ന ഒരു ലോകത്ത് മനുഷ്യർ എങ്ങനെ സഞ്ചരിക്കുന്നു എന്നതിനെക്കുറിച്ച് ഊന്നിപ്പറഞ്ഞുകൊണ്ട് സിനിമയുടെ സന്ദേശത്തെക്കുറിച്ച് വാചാലനായി. "ഒരു ഡിജിറ്റൽ ലോകത്തിനുള്ളിൽ മനുഷ്യാത്മാവിനെക്കുറിച്ചുള്ള ഒരു സിനിമ നിർമ്മിക്കേണ്ടത് പ്രധാനമായിരുന്നു," അദ്ദേഹം പറഞ്ഞു. രസകരമായ ഒരു കാര്യം, IFFI-യിൽ ജൂറി അംഗങ്ങളായാണ് തങ്ങൾ ആദ്യമായി കണ്ടുമുട്ടിയതെന്നും, ഇപ്പോൾ ഈ ബന്ധം സിനിമാറ്റിക് സഹകരണമായി വളർന്നുവെന്നും സംവിധായകനും നിർമ്മാതാവും കൂട്ടിച്ചേർത്തു.
സാങ്കേതികവിദ്യയും ആത്മീയതയും സംയോജിപ്പിച്ച് ഒരു ഹിന്ദി സിനിമ സൃഷ്ടിക്കുന്നതിന്റെ വെല്ലുവിളികൾ നിള മാധബ് പാണ്ഡ പങ്കുവെച്ചു. “വിമുക്തി ജയസുന്ദര ഒറ്റ വരിയിൽ കഥ പറഞ്ഞു, ഇത് ശരിക്കും നിർമ്മിക്കാൻ കഴിയുമോ എന്ന് ഞാൻ ചിന്തിച്ചു? ഇന്ന്, ആരുടെയൊക്കെയോ കൃപയാൽ, നമ്മൾ അത് സ്‌ക്രീനിൽ കാണുന്നു,” അദ്ദേഹം പറഞ്ഞു, ആഖ്യാനത്തിലെ ശാസ്ത്രത്തിന്റെയും മനുഷ്യ സത്തയുടെയും സൂക്ഷ്മമായ സന്തുലിതാവസ്ഥയെയും അദ്ദേഹം പ്രശംസിച്ചു.

ഹനുമാൻ ദ്വീപിലെ യാത്രയിൽ ക്വാറന്റൈൻ, നിഗൂഢത, മനുഷ്യബന്ധം എന്നിവയിലൂടെ കടന്നുപോകുന്ന ആനന്ദി എന്ന ശാസ്ത്രജ്ഞയായി അഭിനയിച്ച തന്റെ ആഴത്തിലുള്ള അനുഭവം ഇന്ദിര തിവാരി പങ്കുവെച്ചു. “ഇത് വെറുമൊരു തിരക്കഥയല്ല,” അവർ പറഞ്ഞു. “പ്രമേയം യഥാർത്ഥവും തീവ്രവുമാണ്, ഞങ്ങളുടെ പ്രവർത്തനത്തിന് സാന്നിധ്യവും അവബോധവും ആവശ്യമാണ്.”
അസാധാരണവും പരിവർത്തനാത്മകവുമായ അനുഭവങ്ങളിലൂടെയുള്ള മനുഷ്യന്റെ സാന്നിധ്യം, ധാരണ, യാത്ര എന്നിവയെക്കുറിച്ചുള്ള ധ്യാനമായാണ് വിമുക്തി ജയസുന്ദര ചിത്രത്തെ വിശേഷിപ്പിച്ചത്. പരിസ്ഥിതി അതിന്റെ എല്ലാ ശ്രദ്ധേയമായ സൗന്ദര്യത്തിലും അവതരിപ്പിക്കപ്പെട്ടതിനാൽ, സ്വന്തമായി ഒരു കഥാപാത്രമായി ഉയർന്നുവന്ന്, കഥയെ ജൈവികമായി രൂപപ്പെടുത്തുന്നു. “പാരിസ്ഥിതിക ശൃംഖല, പരിസ്ഥിതി, സാങ്കേതികവിദ്യ, ആത്മീയത എന്നിവയെ ഒരുമിച്ച് കൊണ്ടുവന്ന്, ചിത്രം ഒന്നിലധികം തലങ്ങളിൽ പ്രതിധ്വനിക്കുന്ന ഒരു ആഖ്യാനം സൃഷ്ടിക്കുന്നു”,നില മാധബ് പാണ്ട കൂട്ടിച്ചേർത്തു.

ബുസാൻ അന്താരാഷ്ട്ര ചലച്ചിത്രമേളയിലെ ചിത്രത്തിന്റെ പ്രീമിയറിനെക്കുറിച്ചും അന്താരാഷ്ട്ര പ്രതികരണത്തെക്കുറിച്ചും സംഘം ചർച്ച ചെയ്തു. ഹനുമാൻ ദ്വീപ് ചിത്രീകരിച്ച സ്ഥലം അതിന്റെ മാന്ത്രികവും ചരിത്രപരവുമായ അനുരണനത്തിനായി തിരഞ്ഞെടുത്തതാണെന്ന് വിമുക്തി ജയസുന്ദര വിശദീകരിച്ചു, അതേസമയം എത്തിച്ചേരുമ്പോൾ മറ്റൊരു ലോകത്തേക്ക് കൊണ്ടുപോകപ്പെട്ട അനുഭവം നില മാധബ് പാണ്ട ഓർമ്മിച്ചു. യഥാർത്ഥ സ്ഥലങ്ങൾ ഒരു സിനിമയ്ക്ക് നൽകുന്ന പ്രവചനാതീതതയും സ്വാഭാവികതയും എടുത്തുകാട്ടികൊണ്ട്, ഇത്തരം സാഹചര്യങ്ങളിൽ പ്രവർത്തിക്കുന്നത് വെല്ലുവിളി നിറഞ്ഞതാണെന്നും എന്നാൽ വളരെയധികം പ്രതിഫലദായകമാണെന്നും ഇന്ദിര തിവാരി കൂട്ടിച്ചേർത്തു. ചർച്ച അവസാനിച്ചപ്പോൾ, 'സ്പൈയിംഗ് സ്റ്റാർസ്' നിർവചിക്കുന്ന സ്ഥലം, വികാരം, അനുഭവം എന്നിവയുടെ സൂക്ഷ്മമായ ഇടപെടലിനെക്കുറിച്ച് ചലച്ചിത്ര പ്രവർത്തകർ മനസ്സ് തുറന്നു .
സിനിമയെക്കുറിച്ച്
ഫ്രാൻസ്, ഇന്ത്യ, ശ്രീലങ്ക | 2025 | ഇംഗ്ലീഷ്, സിംഹള | 100 മിനിറ്റ്

ശാസ്ത്രജ്ഞയായ ആനന്ദി തന്റെ പിതാവിന്റെ അന്ത്യകർമങ്ങൾ നിർവഹിക്കാൻ ഹനുമാൻ ദ്വീപ് സന്ദർശിക്കുന്നു. യന്ത്രാധിപത്യ ലോകം മൂലമുണ്ടാകുന്ന ഒരു പകർച്ചവ്യാധി കാരണം അവളെ ഉടൻ തന്നെ വിദൂരത്തുള്ള ഒരു ഹോട്ടലിൽ ക്വാറന്റൈനിൽ പാർപ്പിക്കുന്നു. ഒരു നിഗൂഢ കഥാപാത്രം അവളെ പിന്തുടരാൻ തുടങ്ങുമ്പോൾ, അവൾ രക്ഷപ്പെട്ട് ഒരു അമ്മയോടും അവരുടെ ട്രാൻസ്‌ജെൻഡർ മകളോടും അഭയം തേടുന്നു.
അഭിനേതാക്കളും സംഘവും
വിമുക്തി ജയസുന്ദര - സംവിധായകൻ
നില മാധവ് പാണ്ട - നിർമ്മാതാവ്
ഇന്ദിര തിവാരി - അഭിനേത്രി
***
AT
रिलीज़ आईडी:
2195153
| Visitor Counter:
22