ആഭ്യന്തരകാര്യ മന്ത്രാലയം
azadi ka amrit mahotsav

കോമൺ‌വെൽത്ത് ഗെയിംസ് 2030-ന് ആതിഥേയത്വം വഹിക്കാനുള്ള അഭിമാനകരമായ അവസരം ലഭിച്ചതിൽ കേന്ദ്ര മന്ത്രി ശ്രീ അമിത് ഷാ എല്ലാ പൗരന്മാർക്കും അഭിനന്ദനങ്ങൾ അറിയിച്ചു

प्रविष्टि तिथि: 26 NOV 2025 7:59PM by PIB Thiruvananthpuram
2030-ലെ കോമൺ‌വെൽത്ത് ഗെയിംസിന് ആതിഥേയത്വം വഹിക്കാനുള്ള അഭിമാനകരമായ ബിഡ് ഇന്ത്യ നേടിയപ്പോൾ കേന്ദ്ര ആഭ്യന്തര, സഹകരണ മന്ത്രി ശ്രീ അമിത് ഷാ എല്ലാ പൗരന്മാർക്കും അഭിനന്ദനങ്ങൾ അറിയിച്ചു.

X-ലെ ഒരു പോസ്റ്റിൽ ശ്രീ അമിത് ഷാ ഇപ്രകാരം കുറിച്ചു : "2030-ലെ കോമൺ‌വെൽത്ത് ഗെയിംസിന് അഹമ്മദാബാദിൽ ആതിഥേയത്വം വഹിക്കാനുള്ള അഭിമാനകരമായ ബിഡ് ഇന്ത്യ നേടിയപ്പോൾ എല്ലാ പൗരന്മാർക്കും അഭിനന്ദനങ്ങൾ. ഇന്ത്യയെ ഒരു ആഗോള കായിക കേന്ദ്രമാക്കി മാറ്റാനുള്ള പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ ദർശനത്തിന്റെ തെളിവാണിത്. ഒരു ദശാബ്ദത്തിലേറെ നീണ്ടുനിന്ന തപസ്സിലൂടെ, മോദി ജി കായിക അടിസ്ഥാന സൗകര്യങ്ങൾ ലോകോത്തര നിലവാരത്തിലേക്ക് വികസിപ്പിക്കുകയും ഫലപ്രദമായ ഭരണനിർവ്വഹണത്തിലൂടെയും കൂട്ടായ പരിശ്രമത്തിലൂടെയും നമ്മുടെ രാജ്യത്തിന്റെ സാധ്യതകൾ ഉയർത്തുകയും ചെയ്തു."

*****
 

(रिलीज़ आईडी: 2195124) आगंतुक पटल : 24
इस विज्ञप्ति को इन भाषाओं में पढ़ें: Marathi , English , Urdu , हिन्दी , Assamese , Punjabi , Gujarati , Telugu