രാഷ്ട്രപതിയുടെ കാര്യാലയം
azadi ka amrit mahotsav

ഇന്ത്യൻ റവന്യൂ സർവീസ് (കസ്റ്റംസ് ആൻഡ് ഇൻഡയറക്ട് ടാക്സസ്) ഓഫീസർ ട്രെയിനിമാർ രാഷ്ട്രപതിയെ സന്ദർശിച്ചു

प्रविष्टि तिथि: 25 NOV 2025 2:03PM by PIB Thiruvananthpuram
ഇന്ത്യൻ റവന്യൂ സർവീസ് (കസ്റ്റംസ് ആൻഡ് ഇൻഡയറക്ട് ടാക്സസ്) (76-ാം ബാച്ച്) ഓഫീസർ ട്രെയിനിമാർ  ഇന്ന് (2025 നവംബർ 25) രാഷ്ട്രപതി ഭവനിൽ രാഷ്ട്രപതി ദ്രൗപദി മുർമുവിനെ സന്ദർശിച്ചു.
 


 
 ഉദ്യോഗസ്ഥരെ അഭിസംബോധന ചെയ്തുകൊണ്ട്, രാഷ്ട്രനിർമ്മാണത്തിന് വരുമാനം വർധിപ്പിക്കേണ്ടത് നിർണ്ണായകമാണെന്ന് രാഷ്ട്രപതി  പറഞ്ഞു. അടിസ്ഥാന സൗകര്യങ്ങൾ, വിദ്യാഭ്യാസം, ആരോഗ്യം, സാമൂഹ്യക്ഷേമം എന്നിവയ്ക്ക് പണം കണ്ടെത്തുന്നത് ഈ വരുമാനത്തിൽ നിന്നാണ്. അതിനാൽ രാഷ്ട്രനിർമ്മാണ പ്രക്രിയയിൽ  വരുമാനം വർധിപ്പിക്കേണ്ടത് അനിവാര്യമാണ്. നികുതിദായകർക്ക് ഏറ്റവും കുറഞ്ഞ ബുദ്ധിമുട്ടുകൾ മാത്രം ഉണ്ടാകുന്ന തരത്തിൽ നികുതി പിരിവ് സുഗമമായ പ്രക്രിയയായിരിക്കണമെന്ന് രാഷ്‌ട്രപതി നിർദേശിച്ചു.
 


 
ഭരണാധികാരികൾ, അന്വേഷകർ, വ്യാപാര സൗകര്യമൊരുക്കുന്നവർ, നിയമപാലകർ എന്നിങ്ങനെ വിവിധ ചുമതലകൾ  റവന്യൂ സർവീസ് ഉദ്യോഗസ്ഥർ നിർവഹിക്കുന്നുണ്ടെന്ന്  രാഷ്ട്രപതി പറഞ്ഞു. കള്ളക്കടത്ത്, സാമ്പത്തിക തട്ടിപ്പ്, നിയമവിരുദ്ധ വ്യാപാരം എന്നിവയിൽ നിന്ന് രാജ്യത്തെ സംരക്ഷിക്കുന്നതോടൊപ്പം, നിയമപരമായ വാണിജ്യവും ആഗോള വ്യാപാര പങ്കാളിത്തവും സുഗമമാക്കുന്ന ഇന്ത്യയുടെ സാമ്പത്തിക അതിർത്തികളുടെ കാവൽക്കാരാണ് റവന്യൂ ഓഫിസർമാരെന്നും രാഷ്രപതി കൂട്ടിച്ചേർത്തു.
 
 

 
നിയമം നടപ്പിലാക്കുന്നതിനും അതിനുള്ള സൗകര്യമൊരുക്കുന്നതിനുമൊപ്പം സാമ്പത്തിക വളർച്ച സാധ്യമാക്കുന്നതിനുള്ള സൂക്ഷ്മമായ സന്തുലിതാവസ്ഥ നിലനിർത്താനായി പ്രവർത്തിക്കുന്നതും  റവന്യൂ ഉദ്യോഗസ്ഥരാണ്.   ഇതിനായി സുതാര്യവും ഉത്തരവാദിത്തമുള്ളതും സാങ്കേതികവിദ്യയിൽ അധിഷ്ഠിതവുമായ സംവിധാനങ്ങൾക്ക് രൂപം നല്കാനും രാഷ്‌ട്രപതി  ഉദ്യോഗസ്ഥരോട് നിർദ്ദേശിച്ചു. സത്യസന്ധതയും നീതിയും  ഔദ്യോഗിക ജീവിതത്തിൻ്റെ മൂലക്കല്ലായിരിക്കണമെന്നും രാഷ്‌ട്രപതി പറഞ്ഞു. യുവ ഉദ്യോഗസ്ഥർ നൂതന ആശയങ്ങളും  വിശകലന പാടവവും  സാങ്കേതിക വൈദഗ്ധ്യവുമുള്ളവരായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും രാഷ്ട്രപതി പ്രത്യാശ പ്രകടിപ്പിച്ചു. 
 
*****

(रिलीज़ आईडी: 2194080) आगंतुक पटल : 14
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , हिन्दी , Tamil