രാജ്യരക്ഷാ മന്ത്രാലയം
azadi ka amrit mahotsav

കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡ് നിർമ്മിക്കുന്ന 'മാഹി' ഇന്ത്യൻ നാവികസേന കമ്മീഷൻ ചെയ്യും.

प्रविष्टि तिथि: 16 NOV 2025 5:52PM by PIB Thiruvananthpuram
ഇന്ത്യയുടെ തദ്ദേശീയ കപ്പൽ നിർമ്മാണ യാത്രയിൽ മറ്റൊരു നാഴികക്കല്ല് രേഖപ്പെടുത്താൻ ഇന്ത്യൻ നാവികസേന ഒരുങ്ങുന്നു. മാഹി ക്ലാസ്  അന്തർവാഹിനി ആക്രമണ പ്രതിരോധ കപ്പലുകളിൽ  (ASW-SWC) ആദ്യത്തേതായ 'മാഹി' 2025 നവംബർ 24 ന് മുംബൈയിലെ നേവൽ ഡോക്ക്‌യാർഡിൽ കമ്മീഷൻ ചെയ്യും.

കൊച്ചി കപ്പൽശാലയിൽ നിർമ്മിച്ച മാഹി നാവിക കപ്പൽ, രൂപകൽപ്പനയിലും നിർമ്മാണത്തിലും ഇന്ത്യയുടെ ആത്മനിർഭർ ഭാരത് സംരംഭത്തിൻ്റെ ഏറ്റവും പുതിയ മുന്നേറ്റത്തെ പ്രതിഫലിപ്പിക്കുന്നു. ഒതുക്കമുള്ളതും എന്നാൽ കരുത്തുറ്റതുമായ  ഈ കപ്പൽ തീരദേശ മേഖലകളിൽ ആധിപത്യം സ്ഥാപിക്കുന്നതിന് അത്യന്താപേക്ഷിതമായ ചടുലത, കൃത്യത, മത്സരശേഷി എന്നിവ ഉൾക്കൊള്ളുന്നു.

ആയുധവിന്യാസശേഷി, രഹസ്യചലനക്ഷമത, അതിവേഗ ചലനശേഷി എന്നിവയുടെ സംയോജനമായ ഈ കപ്പൽ  അന്തർവാഹിനികളെ പിന്തുടരുന്നതിനും, തീരദേശ പട്രോളിംഗ് നടത്തുന്നതിനും, ഇന്ത്യയുടെ സുപ്രധാന സമുദ്രപാതകൾ സുരക്ഷിതമാക്കാനും രൂപകൽപ്പന ചെയ്തതാണ്.

80 ശതമാനത്തിലധികം തദ്ദേശീയ ഘടകങ്ങളോടെ നിർമ്മിച്ച മാഹി ക്ലാസ്, യുദ്ധക്കപ്പലുകളുടെ രൂപകൽപ്പന, നിർമ്മാണം, സംയോജനം എന്നിവയിലെ ഇന്ത്യയുടെ വളരുന്ന വൈദഗ്ദ്ധ്യം പ്രദർശിപ്പിക്കുന്നു. മലബാർ തീരത്തെ ചരിത്രപ്രസിദ്ധമായ മാഹി എന്ന തീരദേശ പട്ടണത്തിൻ്റെ പേര് നല്കിയിട്ടുള്ള  ഈ കപ്പലിൻ്റെ  ചിഹ്നത്തിൽ കളരിപ്പയറ്റിലെ  വഴക്കമുള്ള വാളായ 'ഉറുമി' ഉൾപ്പെടുത്തിയിട്ടുണ്ട്. ഇത് ചടുലത, കൃത്യത, മാരകമായ സൗന്ദര്യം എന്നിവയെ പ്രതീകപ്പെടുത്തുന്നു.

മാഹി കമ്മീഷൻ ചെയ്യുന്നത് ആകർഷകവും വേഗമേറിയതും പൂർണ്ണമായും ഇന്ത്യൻ നിർമ്മിതവുമായ  പുതിയ തലമുറയിലെ തദ്ദേശീയമായി നിർമ്മിച്ച ആഴം കുറഞ്ഞ ജലമേഖലയിലെ കപ്പലുകളുടെ വരവിനെ അടയാളപ്പെടുത്തും.
 
 
 
*****

(रिलीज़ आईडी: 2193499) आगंतुक पटल : 10
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , Marathi , हिन्दी , Telugu