വാര്‍ത്താവിനിമയ, വിവരസാങ്കേതികവിദ്യാ മന്ത്രാലയം
RBI, SEBI, PFRDA എന്നിവയുടെ നിയന്ത്രണത്തിന് കീഴിലുള്ള BFSI സ്ഥാപനങ്ങൾ ഘട്ടം ഘട്ടമായി 1600-സീരീസ് സ്വീകരിക്കുന്നത് നിർബന്ധമാക്കിക്കൊണ്ടുള്ള നിർദ്ദേശം TRAI പുറപ്പെടുവിച്ചു.
Posted On:
19 NOV 2025 2:48PM by PIB Thiruvananthpuram
റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (RBI), സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (SEBI), പെൻഷൻ ഫണ്ട് റെഗുലേറ്ററി ആൻഡ് ഡെവലപ്‌മെന്‍റ് അതോറിറ്റി (PFRDA ) എന്നിവയുടെ നിയന്ത്രണത്തിന് കീഴിലുള്ള ബാങ്കിംഗ്, ഫിനാൻഷ്യൽ സർവീസസ്, ഇൻഷുറൻസ് (BFSI) മേഖലകളിലെ സ്ഥാപനങ്ങൾ '1600' നമ്പർ സീരീസ് സ്വീകരിക്കുന്നതിനുള്ള അവസാന തീയതി നിർബന്ധിതമാക്കിക്കൊണ്ട് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (TRAI) ഇന്ന് നിർദ്ദേശം പുറപ്പെടുവിച്ചു. ഉപഭോക്തൃ വിശ്വാസം മെച്ചപ്പെടുത്തുക, സ്പാം തടയുക, വോയ്‌സ് കോളുകൾ മുഖേനയുള്ള തട്ടിപ്പുകൾ തടയുക എന്നിവ ലക്ഷ്യമിട്ടാണ് നിർദ്ദേശം പുറപ്പെടുവിച്ചിരിക്കുന്നത്.
TRAI യുടെ നിയന്ത്രണ സംരംഭത്തോടുള്ള പ്രതികരണമെന്ന നിലയിൽ, ബാങ്കിംഗ്, ഫിനാൻഷ്യൽ സർവീസസ്, ഇൻഷുറൻസ് (BFSI) മേഖലകളിലെ സ്ഥാപനങ്ങൾക്കും സർക്കാർ സ്ഥാപനങ്ങൾക്കും സേവന, ഇടപാട് ആശയവിനിമയങ്ങളെ മറ്റ് വാണിജ്യ ആശയവിനിമയങ്ങളിൽ നിന്ന് വ്യക്തമായി വേർതിരിച്ചറിയുന്നതിനായി, ടെലികമ്മ്യൂണിക്കേഷൻസ് വകുപ്പ് (DoT) ‘1600’ നമ്പറിംഗ് സീരീസ് നടപ്പാക്കുന്നു. സർക്കാർ നിയന്ത്രിത ധനകാര്യ സ്ഥാപനങ്ങളിൽ നിന്നുള്ള നിയമാനുസൃത കോളുകളെ വിശ്വസനീയമായി തിരിച്ചറിയാൻ ഈ സീരീസ് പൗരന്മാരെ പ്രാപ്തമാക്കും.
ടെലികോം സേവന ദാതാക്കൾക്ക് സീരീസും നമ്പറിംഗ് റിസോഴ്‌സുകളും അനുവദിച്ചതിനുശേഷം, BFSI സ്ഥാപനങ്ങൾ 1600 സീരീസ് സ്വീകരിക്കുന്നുവെന്ന് ഉറപ്പാക്കുന്നതിനായി TSP-കളുമായും BFSI മേഖലയിലെ നിയന്ത്രണ ഏജൻസികളുമായും TRAI പതിവായി ആശയവിനിമയം നടത്തിവരുന്നു. ഈ ശ്രമങ്ങളുടെ ഫലമായി, ഏകദേശം 485 സ്ഥാപനങ്ങൾ ഇതിനോടകം 1600 സീരീസ് സ്വീകരിച്ചിട്ടുണ്ട്, ആകെ 2800-ലധികം നമ്പറുകൾ സബ്‌സ്‌ക്രൈബുചെയ്‌തു. സേവനത്തിനും ഇടപാടുകൾ സംബന്ധിച്ച കോളുകൾക്കുമായി 10-അക്ക നമ്പറുകൾ ഉപയോഗിക്കുന്നത് ഇപ്പോഴും തുടരുന്ന സ്ഥാപനങ്ങൾ, ബന്ധപ്പെട്ട പങ്കാളികളുമായി TRAI നടത്തുന്ന ഇടപെടലുകളുടെ അടിസ്ഥാനത്തിൽ, വിശ്വസനീയമായ ധനകാര്യ സ്ഥാപനങ്ങളെന്ന വ്യാജേനയുള്ള തട്ടിപ്പുകളും തെറ്റിദ്ധരിപ്പിക്കുന്ന കോളുകളുകളും ഒഴിവാക്കാൻ 1600 സീരീസ് നമ്പറുകളിലേക്ക് മാറും വിധം, സമയബന്ധിതമായി ഈ പ്രക്രിയ പൂർത്തിയാക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ജോയിന്‍റ് കമ്മിറ്റി ഓഫ് റെഗുലേറ്റേഴ്‌സിന്‍റെ (JCoR) യോഗങ്ങളിൽ നടന്ന ചർച്ചകളെത്തുടർന്ന്, BFSI മേഖലയിലെ നിയന്ത്രണ ഏജൻസികളിൽ നിന്ന് സമയപരിധി സംബന്ധിച്ച വിവരങ്ങൾ TRAI സ്വീകരിച്ചിട്ടുണ്ട്. അവരുമായി നടത്തിയ കൂടിയാലോചനകളുടെ അടിസ്ഥാനത്തിൽ, ഘട്ടം ഘട്ടമായി നടപ്പാക്കാനുള്ള സമയക്രമവും പുറപ്പെടുവിച്ചിട്ടുണ്ട്.
നിർദ്ദേശത്തിലെ പ്രധാന വ്യവസ്ഥകൾ
എ. SEBI നിയന്ത്രിത സ്ഥാപനങ്ങൾ
എല്ലാ മ്യൂച്വൽ ഫണ്ടുകൾക്കും അസറ്റ് മാനേജ്‌മെന്‍റ് കമ്പനികൾക്കും (AMC) '1600' നമ്പറിംഗ് സീരീസ് സ്വീകരിക്കുന്നതിനുള്ള നടപടികൾ 2026 ഫെബ്രുവരി 15-നകം പൂർത്തിയാക്കും.
യോഗ്യതയുള്ള എല്ലാ സ്റ്റോക്ക് ബ്രോക്കർമാർക്കും (QSB) '1600' നമ്പറിംഗ് സീരീസ് സ്വീകരിക്കുന്നതിനുള്ള നടപടികൾ 2026 മാർച്ച് 15-നകം പൂർത്തിയാക്കും.
തത്ക്കാലം, SEBI യിൽ രജിസ്റ്റർ ചെയ്തിട്ടുള്ള മറ്റ് ഇന്‍റർമീഡിയറീസിന് അവരുടെ രജിസ്ട്രേഷൻ വിശദാംശങ്ങൾ പരിശോധിച്ച ശേഷം സ്വമേധയാ 1600-സീരീസിലേക്ക് മാറാവുന്നതാണ്.
ബി. RBI നിയന്ത്രിത സ്ഥാപനങ്ങൾ
വാണിജ്യ ബാങ്കുകൾ (പൊതുമേഖലാ ബാങ്കുകൾ, സ്വകാര്യമേഖല ബാങ്കുകൾ, വിദേശ ബാങ്കുകൾ എന്നിവയുൾപ്പെടെ) 2026 ജനുവരി 1-ന് മുമ്പ് ഇത് പ്രവർത്തനക്ഷമമാക്കും.
5000 കോടി രൂപയിൽ കൂടുതൽ ആസ്തിയുള്ള വൻകിട NBFC കൾ, പേയ്‌മെന്‍റ് ബാങ്കുകൾ, ചെറുകിട ധനകാര്യ ബാങ്കുകൾ എന്നിവ 2026 ഫെബ്രുവരി 1-ന് മുമ്പ് ഇത് പ്രവർത്തനക്ഷമമാക്കും.
ശേഷിക്കുന്ന NBFC കൾ, സഹകരണ ബാങ്കുകൾ, പ്രാദേശിക ഗ്രാമീണ ബാങ്കുകൾ, ചെറിയ സ്ഥാപനങ്ങൾ എന്നിവ 2026 മാർച്ച് 1-ന് മുമ്പ് ഇത് പ്രവർത്തനക്ഷമമാക്കും.
സി. PFRDA നിയന്ത്രിത സ്ഥാപനങ്ങൾ
സെൻട്രൽ റെക്കോർഡ് കീപ്പിംഗ് ഏജൻസികളും (CRA) പെൻഷൻ ഫണ്ട് മാനേജർമാരും 2026 ഫെബ്രുവരി 15-നകം ഇതിൽ ചേരണം.
ഇൻഷുറൻസ് മേഖലയിലെ സ്ഥാപനങ്ങൾ 1600 സീരീസ് സ്വീകരിക്കുന്നതിനുള്ള അവസാന തീയതി നിർബന്ധമാക്കുന്ന കാര്യം IRDAI യുമായി ചർച്ച ചെയ്തുവരികയാണ്. തീയതി പിന്നീട് അറിയിക്കുന്നതാണ്.
1600 സീരീസ് സ്വീകരിക്കുന്നത് ഉപഭോക്തൃ സുരക്ഷയെ ഗണ്യമായി മെച്ചപ്പെടുത്തുകയും വോയ്‌സ് കോളുകൾ മുഖേന നടത്തുന്ന ആൾമാറാട്ടവും സാമ്പത്തിക തട്ടിപ്പുകളും തടയാൻ സഹായിക്കുകയും ചെയ്യും.
****
(Release ID: 2191856)
Visitor Counter : 5