ഉപരാഷ്ട്രപതിയുടെ കാര്യാലയം
azadi ka amrit mahotsav

"സാങ്കേതികവിദ്യയെ മാനവരാശിയുടെ ഉന്നമനത്തിനായി വിനിയോഗിക്കണം, ഒരു ഇന്ത്യക്കാരനും പിന്തള്ളപ്പെട്ടു പോകുന്നില്ലെന്ന് ഉറപ്പാക്കണം" - ന്യൂഡൽഹിയിൽ സംഘടിപ്പിച്ച ITS വജ്രജൂബിലി ആഘോഷത്തിൽ പങ്കെടുക്കവെ ഉപരാഷ്ട്രപതി ശ്രീ സി. പി. രാധാകൃഷ്ണൻ

प्रविष्टि तिथि: 14 NOV 2025 6:55PM by PIB Thiruvananthpuram

വാർത്താവിനിമയ രംഗത്തെ സർക്കാരിൻ്റെ  നിർണായക സാങ്കേതിക-മാനേജുമെൻ്റ്  ആവശ്യകതകൾ   നിറവേറ്റുന്നതിനായി 1965-ൽ രൂപീകരിച്ച ഇന്ത്യൻ ടെലികമ്മ്യൂണിക്കേഷൻ സർവീസ് (ITS) ആറു പതിറ്റാണ്ടുകൾ പിന്നിടുന്ന പശ്ചാത്തലത്തിൽ , വിജ്ഞാൻ ഭവനിൽ സംഘടിപ്പിച്ച ITS വജ്രജൂബിലി ആഘോഷങ്ങളിൽ ഉപരാഷ്ട്രപതി ശ്രീ സി.പി. രാധാകൃഷ്ണൻ പങ്കെടുത്തു.

ടെലിഗ്രാഫിയും ലാൻഡ്‌ലൈൻ ടെലിഫോൺ ബന്ധങ്ങളും മാത്രമുണ്ടായിരുന്ന പ്രാരംഭഘട്ടത്തിൽ നിന്ന്, രാജ്യത്തെ ശാക്തീകരിക്കുന്ന വിപുലവും നൂതനവുമായ ഡിജിറ്റൽ അടിസ്ഥാനസൗകര്യങ്ങൾ വരെ —കഴിഞ്ഞ ആറു പതിറ്റാണ്ടുകളായി ഇന്ത്യയുടെ വാർത്താവിനിമയ മേഖലയെ രൂപപ്പെടുത്തുന്നതിൽ ITS വഹിച്ച പരിവർത്തനാത്മകമായ പങ്ക് ഉപരാഷ്ട്രപതി എടുത്തുപറഞ്ഞു.


പുരോഗതിയെ ത്വരിതപ്പെടുത്താനും, കണക്റ്റിവിറ്റി ശക്തിപ്പെടുത്താനും, രാജ്യത്തുടനീളമുള്ള കോടിക്കണക്കിന് ആളുകൾക്ക് അവസരങ്ങൾ തുറക്കാനുമുള്ള ഉപാധിയെന്ന നിലയിൽ നിശബ്ദവും നിർണായകവുമായ ശക്തിയായി പ്രവർത്തിച്ച ഐടിഎസിൻ്റെ  സംഭാവനകളെ ശ്രീ സി. പി. രാധാകൃഷ്ണൻ ശ്ലാഘിച്ചു.


പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ ദാർശനികവും പരിവർത്തനാത്മകവും ആയ നേതൃത്വത്തിൽ, ഇന്ത്യയുടെ വാർത്താവിനിമയ മേഖല അടിസ്ഥാനസൗകര്യ വികസനം, ഡിജിറ്റൽ സർവ്വാശ്ലേഷിത്വം, സാങ്കേതിക നവീകരണം എന്നിവയിലൂടെ അഭൂതപൂർവമായ വളർച്ച രേഖപ്പെടുത്തിയതായി ഉപരാഷ്ട്രപതി പറഞ്ഞു. BSNL ന് കുത്തകയുണ്ടായിരുന്ന കാലഘട്ടത്തിൽ നിന്ന് മത്സരാധിഷ്ഠിതവും ചലനാത്മകവുമായ വിപണിയിലേക്കുള്ള പ്രയാണം, മികവിനോടുള്ള പ്രതിബദ്ധതയും പൊതുജനക്ഷേമത്തോടുള്ള  സേവനമനോഭാവവും പ്രതിഫലിപ്പിക്കുന്നതായി അദ്ദേഹം വ്യക്തമാക്കി.

ഒരു ടെലിഫോൺ കണക്ഷൻ ലഭിക്കുകയെന്നത് വലിയ വെല്ലുവിളിയായിരുന്ന കാലഘട്ടത്തിൽ നിന്ന്, ആശയവിനിമയത്തിൽ മൊബൈൽ സാങ്കേതികവിദ്യ സൃഷ്ടിച്ച വിപ്ലവകരമായ പരിവർത്തനത്തിലേക്കുള്ള പ്രയാണം ശ്രീ സി. പി. രാധാകൃഷ്ണൻ സ്മരിച്ചു. രാജ്യത്തിൻ്റെ വാർത്താവിനിമയ മേഖലയുടെ വളർച്ചയ്ക്ക് പിന്നിലെ യഥാർത്ഥ ശിൽപ്പികളാണ് ITS  ജീവനക്കാരെന്ന് എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.


കണക്റ്റിവിറ്റിയുടെ ഭാവി ലക്ഷ്യമിട്ടുള്ള ഇന്ത്യയുടെ പ്രയാണത്തിൽ 5G, 6G അടക്കമുള്ള ഉയർന്നുവരുന്ന സാങ്കേതികവിദ്യകളുടെ സാധ്യതകളെ പ്രയോജനപ്പെടുത്തുന്നതിൽ ITS  കൂടുതൽ സജീവമായ നേതൃത്വവും സേവനവും നൽകണമെന്ന് ഉപരാഷ്ട്രപതി അഭ്യർത്ഥിച്ചു.

ഒരു പൗരനും പിന്തള്ളപ്പെട്ടു പോകാതിരിക്കാൻ ശ്രദ്ധിക്കണമെന്നും സാങ്കേതികവിദ്യകൾ സമഗ്രതയാർന്നതും സർവ്വാശ്ലേഷിയും ആന്നെന്ന് ഉറപ്പു വരുത്തണമെന്നും ശ്രീ സി. പി. രാധാകൃഷ്ണൻ പറഞ്ഞു. വാർത്താ വിനിമയ മാനദണ്ഡങ്ങളിലും സാങ്കേതിക നൂതനാശയങ്ങളിലും ഇന്ത്യയെ ആഗോള നേതൃത്വത്തിലേക്ക് ഉയർത്താനുള്ള  ശ്രമങ്ങൾ തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

****


(रिलीज़ आईडी: 2190255) आगंतुक पटल : 7
इस विज्ञप्ति को इन भाषाओं में पढ़ें: English , Marathi , Urdu , हिन्दी , Gujarati , Tamil