ഉപരാഷ്ട്രപതിയുടെ കാര്യാലയം
azadi ka amrit mahotsav

ഉപരാഷ്ട്രപതി ശ്രീ. സി.പി രാധാകൃഷ്ണൻ 2025 നവംബർ 14 ന് ന്യൂഡൽഹിയിലെ യശോഭൂമിയിൽ റോട്ടറി തേജസ് - വിംഗ്സ് ഓഫ് ചേഞ്ച് പരിപാടി ഉദ്ഘാടനം ചെയ്യും.

Posted On: 13 NOV 2025 3:19PM by PIB Thiruvananthpuram

2025 നവംബർ 14 ന് ന്യൂഡൽഹിയിലെ യശോഭൂമിയിൽ നടക്കുന്ന റോട്ടറി തേജസ് - വിംഗ്സ് ഓഫ് ചേഞ്ച്  പരിപാടി ഉപരാഷ്ട്രപതി ശ്രീ സി.പി രാധാകൃഷ്ണൻ മുഖ്യാതിഥിയായി ഉദ്ഘാടനം ചെയ്യും.

റോട്ടറി സോണുകൾ 4, 5, 6, 7 എന്നിവയ്‌ക്കായുള്ള തേജസ് – റോട്ടറി സോൺ ഇൻസ്റ്റിറ്റ്യൂട്ട് 2025 പരിപാടി നവംബർ 14 മുതൽ 16 വരെ ന്യൂഡൽഹിയിലെ യശോഭൂമിയിൽ നടക്കും. 1,400 ലധികം റോട്ടേറിയൻ തീരുമാനമെടുക്കുന്നവരും സ്വാധീനമുള്ള വ്യക്തികളും  മറ്റ് വിശിഷ്ടാതിഥികളും പരിപാടിയിൽ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു.

ലോകത്തിലെ ഏറ്റവും സങ്കീർണ്ണമായ മാനുഷിക വെല്ലുവിളികളെ അഭിസംബോധന ചെയ്യുന്നതിനായി  സമർപ്പിച്ചിരിക്കുന്ന 1.4 ദശലക്ഷത്തിലധികം പ്രൊഫഷണലുകളുടേയും കമ്മ്യൂണിറ്റി നേതാക്കളുടേയും ആഗോള ശൃംഖലയാണ് റോട്ടറി. ഇന്ത്യയിൽ  6,700 ലധികം ക്ലബ്ബുകളിലായി 2,10,000 ത്തിലധികം  അംഗങ്ങൾ റോട്ടറിക്കുണ്ട്. അവർ സമൂഹങ്ങളെ പരിവർത്തനം ചെയ്യുന്ന സേവന പദ്ധതികളിൽ സജീവമായി ഏർപ്പെട്ടിരിക്കുന്നു.


(Release ID: 2189679) Visitor Counter : 5