ഉപരാഷ്ട്രപതിയുടെ കാര്യാലയം
azadi ka amrit mahotsav

ഉപരാഷ്ട്രപതി ശ്രീ സി. പി. രാധാകൃഷ്ണൻ മൈസൂരിലെ ജെ.എസ്.എസ്. ഹയർ എജുക്കേഷൻ ആൻഡ് റിസർച്ച് അക്കാദമിയുടെ 16-ാം ബിരുദദാനച്ചടങ്ങിൽ പങ്കെടുത്തു.

Posted On: 09 NOV 2025 5:46PM by PIB Thiruvananthpuram

മൈസൂരിലെ ശ്രീ ശിവരാത്രേശ്വര നഗറിൽ  സംഘടിപ്പിച്ച  ജെ.എസ്.എസ്.ഹയർ എജുക്കേഷൻ ആൻഡ്  റിസർച്ച് അക്കാദമിയുടെ  16-ാമത്  ബിരുദദാനച്ചടങ്ങിൽ  ഉപരാഷ്ട്രപതി ശ്രീ സി. പി. രാധാകൃഷ്ണൻ  സംബന്ധിച്ചു .

 

വിജയത്തിലേക്കുള്ള താക്കോൽ എന്ന നിലയിൽ സ്ഥിരതയുടെ പ്രാധാന്യത്തെക്കുറിച്ചു  ഉപരാഷ്ട്രപതി തന്റെ ബിരുദദാന പ്രസംഗത്തിൽ  എടുത്തുപറഞ്ഞു. ഓരോ ബിരുദധാരിയും അവരവരുടെ അതുല്യമായ കഴിവുകൾ തിരിച്ചറിയണമെന്നും  സ്വന്തം നേട്ടങ്ങൾക്കനുസരിച്ച് വ്യക്തിഗത ലക്ഷ്യങ്ങൾ നിശ്ചയിക്കണമെന്നും  അദ്ദേഹം ആഹ്വാനം ചെയ്തു. “എഴുന്നേൽക്കുക, ഉണരുക, ലക്ഷ്യം കൈവരിക്കുന്നതുവരെ വിശ്രമമരുത് ”എന്ന സ്വാമി വിവേകാനന്ദന്റെ അനശ്വരവചനങ്ങൾ ഓർമ്മിപ്പിച്ച അദ്ദേഹം, വെല്ലുവിളികൾ നേരിടുമ്പോൾ  ധൈര്യവും സഹനശക്തിയും  നിലനിർത്തേണ്ടതിന്റെ  പ്രാധാന്യം ഊന്നിപ്പറഞ്ഞു .

കർണാടകയുടെ സമ്പന്നമായ സാംസ്കാരിക പൈതൃകത്തെയും കന്നഡയ്ക്ക് ലഭിച്ച ക്ലാസിക്കൽ ഭാഷാപദവിയേയും ഉയർത്തിക്കാട്ടിയ ഉപരാഷ്ട്രപതി , കഠിനാധ്വാനികളായ വിദ്യാർത്ഥികൾക്ക് വൈവിദ്ധ്യമാർന്ന വിഷയങ്ങളിൽ പഠനാവസരങ്ങളും സൗകര്യവുമൊരുക്കുന്ന ദേശീയ വിദ്യാഭ്യാസ നയത്തെ  (NEP 2020)  പ്രകീർത്തിച്ചു .

സമൂഹ മാധ്യമങ്ങളുടെ വിവേകപൂർണ്ണമായ ഉപയോഗത്തിന്റെ ആവശ്യകതയെ ഊന്നിപ്പറഞ്ഞ ഉപരാഷ്ട്രപതി, യുവ ബിരുദധാരികൾ സ്വയം അച്ചടക്കം പാലിച്ച്  ഓൺലൈൻ ലോകത്തെ  യഥാർത്ഥ ജീവിതവുമായി പൊരുത്തപ്പെടുത്തി  മുന്നോട്ട് കൊണ്ടുപോകണമെന്ന്  ഉപദേശിച്ചു.  മാതാപിതാക്കളോട് ബഹുമാനവും ശ്രദ്ധയും എപ്പോഴും നിലനിർത്തണമെന്നും മറ്റുള്ളവരിൽ നിന്ന് നല്ല ഗുണങ്ങൾ സ്വീകരിക്കണമെന്നും പ്രതികൂല നിലപാടുകളിൽ നിന്ന് അകന്നുനിൽക്കണമെന്നും അദ്ദേഹം വിദ്യാർഥികളെ  ഓർമ്മിപ്പിച്ചു .

"അറിവാണ് യഥാർത്ഥ സമ്പത്ത്" എന്ന്  തന്റെ പ്രസംഗം ഉപസംഹരിക്കുന്നതിനു മുന്നോടിയായി ഉപരാഷ്ട്രപതി പറഞ്ഞു. ഈ  പുരാതന ജ്ഞാനത്തിന്റെ വെളിച്ചം ഹൃദയത്തിൽ തെളിക്കാനും, ഭാവി തലമുറകളെ പ്രചോദിപ്പിക്കാനും, 'വികസിത ഭാരതം 2047' എന്ന  കാഴ്ചപ്പാടിനോട് യോജിച്ചുനിന്നുകൊണ്ട് രാഷ്ട്രനിർമാണത്തിൽ പങ്കാളികളാകാനും അദ്ദേഹം  ബിരുദധാരികളോട് ആഹ്വാനം ചെയ്തു.

ആകെ 2,925 വിദ്യാർത്ഥികൾക്ക് ചടങ്ങിൽ  ബിരുദം, ഡിപ്ലോമ, ഫെലോഷിപ്പ്  എന്നിവ  നൽകി. വിവിധ വിഷയങ്ങളിൽ മികച്ച പ്രകടനം കാഴ്ചവെച്ച പതിനാറ് സ്വർണ്ണ മെഡൽ ജേതാക്കളെയും ഉപരാഷ്ട്രപതി ആദരിച്ചു.


കർണാടക ഗവർണർ ശ്രീ താവർ ചന്ദ് ഗെലോട്ട്; ജെ.എസ്.എസ്. അക്കാദമി ഓഫ് ഹയർ എജ്യുക്കേഷൻ ആൻഡ് റിസർച്ചിന്റെ  ചാൻസലർ, ജഗദ്ഗുരു ശ്രീ ശിവരാത്രി ദേശികേന്ദ്ര മഹാസ്വാമിജി;  സുപ്രീം കോടതി മുൻ ജഡ്ജി ജസ്റ്റിസ് ശ്രീ ശിവരാജ് വി. പാട്ടീൽ എന്നിവരടക്കം നിരവധി  പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു. 

****


(Release ID: 2188105) Visitor Counter : 5