ഉപരാഷ്ട്രപതിയുടെ കാര്യാലയം
azadi ka amrit mahotsav

ഉപരാഷ്ട്രപതി ശ്രീ സി. പി. രാധാകൃഷ്ണൻ 2025 നവംബർ 9ന് കർണ്ണാടക സന്ദർശിക്കും

Posted On: 08 NOV 2025 2:12PM by PIB Thiruvananthpuram

ഉപരാഷ്ട്രപതി ശ്രീ സി. പി. രാധാകൃഷ്ണൻ 2025 നവംബർ 9ന് കർണ്ണാടകയിൽ ഔദ്യോഗിക സന്ദർശനം നടത്തും.
ഉപരാഷ്ട്രപതിയായി  അധികാരമേറ്റതിനുശേഷമുള്ള   ശ്രീ സി.പി. രാധാകൃഷ്ണൻ്റെ   ആദ്യ കർണാടക സന്ദർനമാണിത്.


ഹാസനിലെ ശ്രാവണബലഗോളയിൽ നടക്കുന്ന പരമപൂജ്യ ആചാര്യ ശ്രീ 108 ശാന്തി സാഗർ മഹാരാജ് ജിയുടെ അനുസ്മരണ ചടങ്ങിൽ ഉപരാഷ്ട്രപതി പങ്കെടുക്കും. 1925 ൽ ചരിത്ര ചക്രവർത്തി ആചാര്യ ശ്രീ 108 ശാന്തി സാഗർ മഹാരാജ് ശ്രാവണബലഗോള സന്ദർശനത്തിൻ്റെ നൂറാം വാർഷികത്തിൻ്റെ   ഭാഗമായാണ്  ഈ പരിപാടി സംഘടിപ്പിച്ചിട്ടുള്ളത് .


പരിപാടിയുടെ ഭാഗമായി, ആചാര്യ ശ്രീ ശാന്തി സാഗർ മഹാരാജിൻ്റെ വിഗ്രഹ പ്രതിഷ്ഠാ ചടങ്ങിലും നാലാം പർവ്വതനാമകരണ ചടങ്ങിലും ഉപരാഷ്ട്രപതി പങ്കെടുക്കും.

അന്നേ ദിവസം വൈകുന്നേരം, ശ്രീ സി. പി. രാധാകൃഷ്ണൻ മൈസൂരിലെ ജെ.എസ്.എസ്. അക്കാദമി ഓഫ് ഹയർ എജുക്കേഷൻ ആൻഡ് റിസർച്ച് സംഘടിപ്പിച്ചിട്ടുള്ള പതിനാറാമത് ബിരുദദാനച്ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുക്കും. സുത്തൂർ ശ്രീക്ഷേത്രത്തിലെ ജഗദ്ഗുരു ശ്രീ വീരസിംഹാസന മഹാസംസ്ഥാന മഠവുമായി ബന്ധമുള്ള ഈ വിദ്യാഭ്യാസ സ്ഥാപനത്തിലെ ബിരുദധാരികളായ വിദ്യാർത്ഥികളെ അദ്ദേഹം അഭിസംബോധന ചെയ്യും.

ഉപരാഷ്ട്രപതി കർണ്ണാടകയിലെ പ്രശസ്തമായ മഠങ്ങളിലൊന്നായ സുത്തൂർ മഠത്തിൻ്റെ  പഴയ ആസ്ഥാനമന്ദിരം  സന്ദർശിക്കും. തുടർന്ന് , മൈസൂരിനടുത്തുള്ള ശ്രീ ചാമുണ്ഡേശ്വരി ദേവി ക്ഷേത്രത്തിലും മണ്ഡ്യയിലെ മേൽക്കോട്ടെ ചെലുവനാരായണസ്വാമി ക്ഷേത്രത്തിലും ദർശനം നടത്തുന്ന ഉപരാഷ്ട്രപതി അവിടെ പ്രാർത്ഥനകളിലും പങ്കെടുക്കും.

 

****

 


(Release ID: 2187826) Visitor Counter : 7