തെരഞ്ഞെടുപ്പ് കമ്മീഷന്‍
ബിഹാർ തെരഞ്ഞെടുപ്പ് 2025 ഒന്നാം ഘട്ടം: തെരഞ്ഞെടുപ്പിന് ശേഷമുള്ള സൂക്ഷ്മപരിശോധന പൂർത്തിയായി; വീണ്ടും വോട്ടെടുപ്പ് ആവശ്യമില്ല
ഏകദേശം 455 സ്ഥാനാർത്ഥികളും ഏജന്റുമാരും സൂക്ഷ്മപരിശോധന പ്രക്രിയയിൽ പങ്കെടുത്തു
Posted On:
07 NOV 2025 7:45PM by PIB Thiruvananthpuram
സുതാര്യത ശക്തിപ്പെടുത്തുന്നതിനും പോളിംഗ് സ്റ്റേഷനുകളിലെ സൂക്ഷ്മമായ ക്രമക്കേടുകൾ പോലും കണ്ടെത്തുന്നതിനും ആവശ്യമെങ്കിൽ വീണ്ടും വോട്ടെടുപ്പിന് ശുപാർശ ചെയ്യുന്നതിനുമായി ഫോം 17A (വോട്ടർമാരുടെ രജിസ്റ്റർ) യുടെയും വോട്ടെടുപ്പ് ദിവസത്തെ മറ്റ് രേഖകളുടെയും, വോട്ടെടുപ്പിന് ശേഷമുള്ള സൂക്ഷ്മ പരിശോധനയെക്കുറിച്ച് ഇന്ത്യൻ തെരഞ്ഞെടുപ്പ് കമ്മീഷൻ (ECI) ഏകീകൃത നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. സൂക്ഷ്മപരിശോധനയുടെ തീയതി, സമയം, സ്ഥലം എന്നിവയെക്കുറിച്ച് എല്ലാ സ്ഥാനാർത്ഥികളെയും മുൻകൂട്ടി അറിയിച്ചിരുന്നു.
അതനുസരിച്ച്, ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ടത്തിൽ വോട്ടെടുപ്പ് നടന്ന 121 നിയമസഭാ മണ്ഡലങ്ങളിലും (AC) 121 റിട്ടേണിംഗ് ഓഫീസർമാരുടെയും (RO)കമ്മീഷൻ നിയമിച്ച 121 പൊതു നിരീക്ഷകരുടെയും (GO) സാന്നിധ്യത്തിൽ, രേഖകളുടെ സൂക്ഷ്മപരിശോധന സുഗമമായി നടത്തി. ഏകദേശം 455 സ്ഥാനാർത്ഥികളോ അവരുടെ ഏജന്റുമാരോ സൂക്ഷ്മപരിശോധന പ്രക്രിയയിൽ പങ്കെടുത്തു.
സൂക്ഷ്മപരിശോധനയ്ക്ക് ശേഷം, ഒരു പോളിംഗ് സ്റ്റേഷനിലും പൊരുത്തക്കേടുകളോ ക്രമക്കേടുകളോ കണ്ടെത്തിയില്ല. അതിനാൽ ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ടത്തിൽ റീപോളിംഗ് ശുപാർശ ചെയ്തിട്ടില്ല.
സൂക്ഷ്മ പരിശോധനാ പ്രക്രിയ പൂർണ്ണമായും വീഡിയോയിൽ പകർത്തി. സൂക്ഷ്മപരിശോധനയ്ക്ക് ശേഷം ഫോം 17A ഉം അനുബന്ധ സാമഗ്രികളും റിട്ടേണിംഗ് ഓഫീസറുടെ മുദ്രയോട്കൂടി സുരക്ഷിതമായി സൂക്ഷിച്ചിട്ടുണ്ട്.
-AT-
(Release ID: 2187624)
Visitor Counter : 9