ഉപരാഷ്ട്രപതിയുടെ കാര്യാലയം
പോണ്ടിച്ചേരി സർവകലാശാലയുടെ പ്രവർത്തനം വിലയിരുത്തി ഉപരാഷ്ട്രപതി ശ്രീ സി. പി. രാധാകൃഷ്ണൻ
അക്കാദമിക മികവ്, നൂതനാശയങ്ങൾ, വിദ്യാർത്ഥി ക്ഷേമം എന്നിവയ്ക്കായി ആഹ്വാനം ചെയ്ത് ഉപരാഷ്ട്രപതി
സ്വച്ഛ് ഭാരത് ദൗത്യത്തിന് കീഴിൽ ശുചിത്വമുള്ളതും എല്ലാവരെയും ഉൾക്കൊള്ളുന്നതുമായ കാമ്പസിനായി ശ്രദ്ധ കേന്ദ്രീകരിക്കണം: ഉപരാഷ്ട്രപതി
ഉയർന്നുവരുന്ന സാങ്കേതികവിദ്യകൾക്കായി സർവകലാശാലകൾ വിദ്യാർത്ഥികളെ സജ്ജമാക്കണം: ഉപരാഷ്ട്രപതി
Posted On:
06 NOV 2025 6:22PM by PIB Thiruvananthpuram
മയക്കുമരുന്ന് ഉപയോഗത്തിന്റെ ദൂഷ്യഫലങ്ങളെക്കുറിച്ച് അവബോധം വളർത്തേണ്ടതിന്റെയും പെൺകുട്ടികൾക്ക് സുരക്ഷിതമായ അന്തരീക്ഷം ഉറപ്പാക്കേണ്ടതിന്റെയും ആവശ്യകത ഉപരാഷ്ട്രപതി പ്രത്യേകം പരാമർശിച്ചു
ഉപരാഷ്ട്രപതിയും രാജ്യസഭാ ചെയർമാനുമായ ശ്രീ സി. പി. രാധാകൃഷ്ണനെ പോണ്ടിച്ചേരി സർവകലാശാല വൈസ് ചാൻസലർ പ്രൊഫ. പി. പ്രകാശ് ബാബു ഇന്ന് പാർലമെന്റ് മന്ദിരത്തിൽ സന്ദർശിച്ചു.
കൂടിക്കാഴ്ചയിൽ, സർവകലാശാലയുടെ അക്കാദമിക കോഴ്‌സുകൾ, പ്രവർത്തന രീതി, അടിസ്ഥാന സൗകര്യങ്ങൾ, വിദ്യാർത്ഥി ക്ഷേമ നടപടികൾ, ഗവേഷണ- നൂതനാശയ ആവാസവ്യവസ്ഥയുടെ പ്രോത്സാഹനം, പൂർവ്വ വിദ്യാർത്ഥികളുടെ ഇടപെടൽ, ക്യാമ്പസ് പ്ലേസ്‌മെന്റുകൾ, കാമ്പസിലെ സൗരോർജ്ജ ഉൽപാദനം എന്നിവയെക്കുറിച്ചുള്ള ഒരു വിശദമായ അവതരണവും നടന്നു.
വിദ്യാർത്ഥികളുടെ സൗകര്യം ഉറപ്പാക്കുക, വ്യവസായ മേഖലയുടെ ആവശ്യങ്ങൾക്കനുസൃതമായി നൂതന സാങ്കേതികവിദ്യകളിലെ കോഴ്‌സുകൾ അവതരിപ്പിക്കുക, സ്വച്ഛ് ഭാരത് സംരംഭങ്ങൾ പ്രോത്സാഹിപ്പിച്ചുകൊണ്ട് കാമ്പസിൽ ശുചിത്വം നിലനിർത്തുക, എസ്‌സി/എസ്ടി വിദ്യാർത്ഥികൾക്കുള്ള സംവരണ സീറ്റുകൾ പൂർണമായും നികത്തുന്നുവെന്ന് ഉറപ്പാക്കുക, പ്രാദേശിക സമൂഹങ്ങൾക്ക് മതിയായ പ്രാതിനിധ്യം നൽകുക, പെൺകുട്ടികളുടെ സുരക്ഷയും സംരക്ഷണവും ഉറപ്പുവരുത്തുക എന്നിവയുടെ ആവശ്യകത ഉപരാഷ്ട്രപതി പ്രത്യേകം എടുത്തു പറഞ്ഞു.
പരാതി പരിഹാര സംവിധാനങ്ങൾ ഫലപ്രദമായ സ്ഥാപിക്കുക, മയക്കുമരുന്ന് ഉപയോഗത്തിന്റെ ദൂഷ്യഫലങ്ങളെക്കുറിച്ച് അവബോധം വളർത്തുക, വിദ്യാർത്ഥികൾക്കായി കൗൺസിലിംഗും പ്രചോദനപരമായ ക്ലാസുകളും സംഘടിപ്പിക്കുക എന്നിവ സംബന്ധിച്ചും ശ്രീ സി.പി. രാധാകൃഷ്ണൻ എടുത്തുപറഞ്ഞു.
സർവകലാശാലയുടെ റാങ്കിംഗ് നിലവാരം മെച്ചപ്പെടുത്തുന്നതിന്റെയും, വിദ്യാർത്ഥികളുടെ സമഗ്ര വികസനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്റെയും, അഫിലിയേറ്റഡ് കോളേജുകളുടെ മേൽ നിരന്തര നിരീക്ഷണം ഉറപ്പാക്കുന്നതിന്റെയും, സമൂഹത്തെ ഗുണപരമായി സ്വാധീനിക്കുന്ന ഗവേഷണവും നൂതനാശയവും പ്രോത്സാഹിപ്പിക്കുന്നതിന്റെയും പ്രാധാന്യം ഉപരാഷ്ട്രപതി എടുത്തുപറഞ്ഞു.
1985-ൽ പാർലമെന്റ് നിയമപ്രകാരം സ്ഥാപിതമായ പോണ്ടിച്ചേരി സർവകലാശാല, പുതുച്ചേരിയിലെ കാലാപേട്ടിൽ സ്ഥിതി ചെയ്യുന്ന ഒരു കേന്ദ്ര സർവകലാശാലയാണ്. വിവിധ വിഷയങ്ങളിൽ 100 ലധികം ബിരുദ, ബിരുദാനന്തര, ഡോക്ടറൽ പ്രോഗ്രാമുകളിലായി 10,000 ത്തിലധികം വിദ്യാർത്ഥികളെ ഉൾക്കൊള്ളുന്ന ഈ സർവകലാശാല, ഉന്നത വിദ്യാഭ്യാസത്തിന്റെയും ഗവേഷണത്തിന്റെയും മേഖലയിലെ ഒരു സുപ്രധാന ഹബ് ആയി പ്രവർത്തിക്കുന്നു.
*****
(Release ID: 2187157)
Visitor Counter : 3