വാണിജ്യ വ്യവസായ മന്ത്രാലയം
azadi ka amrit mahotsav

ബ്രാസോവിൽ നടക്കുന്ന ഇന്ത്യ-റൊമാനിയ ബിസിനസ് ഫോറത്തിൽ, ഇന്ത്യൻ ബിസിനസ് പ്രതിനിധി സംഘത്തെ വാണിജ്യ-വ്യവസായ സഹമന്ത്രി ശ്രീ ജിതിൻ പ്രസാദ നയിക്കുന്നു

Posted On: 05 NOV 2025 8:50AM by PIB Thiruvananthpuram

ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി ഓഫ് ബ്രാസോവ് (CCIBv) ഇന്ന് സംഘടിപ്പിച്ച ഇന്ത്യ-റൊമാനിയ ബിസിനസ് ഫോറത്തിൽ ഇന്ത്യൻ പ്രതിനിധി സംഘത്തെ വാണിജ്യ-വ്യവസായ സഹമന്ത്രി ശ്രീ ജിതിൻ പ്രസാദ നയിച്ചു. ബുക്കാറെസ്റ്റിലെ ഇന്ത്യൻ എംബസിയുമായും ഇന്ത്യാ ഗവൺമെൻ്റിൻ്റെ കേന്ദ്ര വ്യവസായ, ആഭ്യന്തര വ്യാപാര പ്രോത്സാഹന വകുപ്പുമായും (DPIIT) സഹകരിച്ചാണ് പരിപാടി സംഘടിപ്പിച്ചത് 

 

 ഉഭയകക്ഷി നിക്ഷേപവും വ്യാവസായിക സഹകരണവും ഇരുരാജ്യങ്ങളും തമ്മിൽ വികസിപ്പിക്കുന്നതിലും വാഹനങ്ങൾ, എയ്‌റോസ്‌പേസ്, പ്രതിരോധം, പുനരുപയോഗ ഊർജ്ജം, എഞ്ചിനീയറിംഗ് സേവനങ്ങൾ, ഐസിടി തുടങ്ങിയ പ്രധാന മേഖലകളിലെ ബിസിനസ്സ് പ്രമുഖരെ ഒരുമിച്ച് കൊണ്ടുവരുന്നതിലുമാണ് ഈ ഇടപെടൽ ശ്രദ്ധ കേന്ദ്രീകരിച്ചത്.

 

 ഏറ്റവും വേഗത്തിൽ വളരുന്ന പ്രധാന സമ്പദ്‌വ്യവസ്ഥകളിൽ ഒന്നായി ഇന്ത്യയുടെ സ്ഥാനം ശ്രീ പ്രസാദ എടുത്തുപറഞ്ഞു. മെയ്ക്ക് ഇൻ ഇന്ത്യ, ഉൽപ്പാദന ബന്ധിത കിഴിവ് (PLI) പദ്ധതികൾക്ക് കീഴിലുള്ള ഇന്ത്യയുടെ ചലനാത്മക നിർമ്മാണ, നൂതനാശയ ആവാസവ്യവസ്ഥയുടെ ഭാഗമാകാൻ റൊമാനിയൻ സംരംഭങ്ങളെ അദ്ദേഹം  ക്ഷണിച്ചു 

 

 "ഇന്ത്യയിലെ ബിസിനസ് അവസരങ്ങൾ" എന്ന വിഷയത്തിൽ നടത്തിയ ഒരു അവതരണത്തിൽ, സമീപകാല നയ പരിഷ്കാരങ്ങൾ, ബിസിനസ് നടപടികൾ സുഗമമാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ, പ്രധാന വ്യാവസായിക ഇടനാഴികളിൽ സംസ്ഥാന-തല വികസനം എന്നിവ  വിശദീകരിച്ചു. ഇന്ത്യൻ, റൊമാനിയൻ കമ്പനികൾ തമ്മിലുള്ള സംയുക്ത സംരംഭങ്ങളും സാങ്കേതിക പങ്കാളിത്തവും പര്യവേക്ഷണം ചെയ്യുന്നതിനുള്ള ധാരണാപത്രങ്ങളിൽ (എംഒയു) ഒപ്പുവെക്കലും സംവാദവും പരിപാടിയുടെ ഭാഗമായി നടന്നു.

 

സുസ്ഥിര ഉൽപ്പാദനം, ഹരിത ഊർജ്ജം, ഉയർന്ന സാങ്കേതിക വ്യവസായങ്ങൾ എന്നിവയിൽ ദീർഘകാല സാമ്പത്തിക ബന്ധങ്ങൾ രൂപപ്പെടുത്തുന്നതിനുള്ള ഇരു രാജ്യങ്ങളുടെയും പ്രതിജ്ഞാബദ്ധത ആവർത്തിച്ചുറപ്പിച്ചുകൊണ്ട്, മധ്യ, കിഴക്കൻ യൂറോപ്പുമായുള്ള ഇന്ത്യയുടെ വ്യാപാര, നിക്ഷേപ ഇടപെടലിൽ ബ്രസോവ് ഫോറം ഒരു സുപ്രധാന നാഴികക്കല്ല് അടയാളപ്പെടുത്തി.

 

 ആധുനിക റൊമാനിയയെ പ്രതീകപ്പെടുത്തുന്ന കേന്ദ്രമാണ് ബ്രസോവ്. ഇവിടെ പൈതൃക വ്യവസായങ്ങൾ നവയുഗ സാങ്കേതികവിദ്യകളുമായി ചേരുന്നു. ചെറുകിട, ഇടത്തരം സംരംഭങ്ങൾ പ്രോത്സാഹിപ്പിക്കപ്പെടുകയും നൂതനാശയങ്ങൾ അഭിവൃദ്ധി പ്രാപിക്കുകയും ചെയ്യുന്നു. എംഎസ്എംഇകളും സ്റ്റാർട്ടപ്പുകളും സമഗ്ര വളർച്ചയുടെ എഞ്ചിനുകളായി പ്രവർത്തിച്ചുകൊണ്ട്, ഇന്ത്യയുടെ മെയ്ക്ക് ഇൻ ഇന്ത്യ, ഡിജിറ്റൽ ഇന്ത്യ എന്നീ കാഴ്ചപ്പാടുമായി ഈ മനോഭാവം യോജിക്കുന്നു. ബ്രസോവിൻ്റെ വ്യാവസായിക ശക്തിയും ഇന്ത്യയുടെ നിർമ്മാണം, രൂപകൽപ്പന, എഞ്ചിനീയറിംഗ് നൈപുണ്യ ശേഷിയും തമ്മിൽ സഹകരണത്തിന് വലിയ സാധ്യതകൾ നിലനിൽക്കുന്നുണ്ട്.

 

****


(Release ID: 2186607) Visitor Counter : 8