ഉപരാഷ്ട്രപതിയുടെ കാര്യാലയം
azadi ka amrit mahotsav

തെലങ്കാനയിൽ വാഹനാപകടത്തിലുണ്ടായ ജീവഹാനിയിൽ ഉപരാഷ്ട്രപതി ശ്രീ സി.പി. രാധാകൃഷ്ണൻ അനുശോചനം രേഖപ്പെടുത്തി

Posted On: 03 NOV 2025 12:20PM by PIB Thiruvananthpuram

തെലങ്കാനയിലെ രംഗറെഡ്ഡി ജില്ലയിൽ  ദാരുണമായ വാഹനാപകടത്തിലുണ്ടായ ജീവഹാനിയിൽ  ഉപരാഷ്ട്രപതി ശ്രീ സി.പി. രാധാകൃഷ്ണൻ അഗാധമായ ദുഃഖം രേഖപ്പെടുത്തി.

ദാരുണമായ അപകടത്തിൽ ജീവനുകൾ  നഷ്ടപ്പെട്ടത് അങ്ങേയറ്റം ദുഃഖകരമാണെന്ന് ഉപരാഷ്ട്രപതി തന്റെ സന്ദേശത്തിൽ പറഞ്ഞു. ഈ ദുഷ്‌കരമായ സമയത്ത് ദുരന്തബാധിതരോടും അവരുടെ കുടുംബങ്ങൾക്കൊപ്പവും തന്റെ  ചിന്തകൾ ഉണ്ട് എന്ന് അദ്ദേഹം അ
റിയിച്ചു .

ദുഃഖിതരായ കുടുംബങ്ങൾക്ക് ശ്രീ സി.പി. രാധാകൃഷ്ണൻ ഹൃദയംഗമമായ അനുശോചനം രേഖപ്പെടുത്തുകയും പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെ എന്ന് പ്രാർത്ഥിക്കുകയും ചെയ്തു.
 
SKY
 
*****

(Release ID: 2185785) Visitor Counter : 11