ന്യൂനപക്ഷകാര്യ മന്ത്രാലയം
azadi ka amrit mahotsav

ഹജ്ജ് തീർത്ഥാടകർക്ക് ഒരു പ്രധാന നാഴികക്കല്ല്: നവി മുംബൈയിൽ പുതിയ ഹജ്ജ് ഹൗസ് വരുന്നു

ഹജ്ജ് അടിസ്ഥാന സൗകര്യങ്ങൾ ശക്തിപ്പെടുത്താനും ന്യൂനപക്ഷ സമുദായങ്ങൾക്കുള്ള സൗകര്യങ്ങൾ മെച്ചപ്പെടുത്താനും ന്യൂനപക്ഷകാര്യ മന്ത്രാലയം സ്വീകരിച്ച നടപടികൾ.

Posted On: 01 NOV 2025 7:23PM by PIB Thiruvananthpuram

നവി മുംബൈയിലെ ഖാർഘറിൽ, ഉടൻ തന്നെ ഒരു പുതിയ ഹജ്ജ് ഹൗസ് നിലവിൽ വരും. ഹജ്ജ് അടിസ്ഥാന സൗകര്യങ്ങൾ നവീകരിക്കാനും തീർഥാടകർക്ക് മെച്ചപ്പെട്ട സൗകര്യങ്ങൾ ഒരുക്കാനുമുള്ള ന്യൂനപക്ഷകാര്യ മന്ത്രാലയത്തിൻ്റെ നിലവിലുള്ള ശ്രമങ്ങളിൽ ഇതൊരു സുപ്രധാന ചുവടുവയ്പ്പാണ്.

ന്യൂനപക്ഷകാര്യ മന്ത്രാലയം സെക്രട്ടറി ഡോ. ചന്ദ്രശേഖർ കുമാർ, ഖാർഘറിലെ പുതിയ ഹജ്ജ് ഹൗസിനായി നിർദ്ദേശിച്ചിട്ടുള്ള സ്ഥലം സന്ദർശിച്ചു. ഹജ്ജ് കമ്മിറ്റി ഓഫ് ഇന്ത്യ (HCoI), സെൻട്രൽ പബ്ലിക് വർക്സ് ഡിപ്പാർട്ട്‌മെൻ്റ് (CPWD) ഉദ്യോഗസ്ഥരും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.  


 

സജ്ജീകരിക്കാൻ ഉദ്ദേശിക്കുന്ന സൗകര്യങ്ങളുടെ രൂപരേഖയും വിശദാംശങ്ങളും  സന്ദർശന വേളയിൽ, സെക്രട്ടറി പരിശോധിക്കുകയും പദ്ധതിയുടെ നടപ്പാക്കൽ സമയപരിധിയും സാങ്കേതിക വശങ്ങളും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി ചർച്ച ചെയ്യുകയും ചെയ്തു. പുതിയ ഹജ്ജ് ഹൗസ് ഹാജിമാരുടെ ആവശ്യങ്ങൾ ഫലപ്രദമായി നിറവേറ്റുമെന്ന് ഉറപ്പാക്കുന്നതിനായി കണക്റ്റിവിറ്റി, ലോജിസ്റ്റിക്സ്, മറ്റ് സൗകര്യങ്ങൾ എന്നിവയെക്കുറിച്ചും സന്ദർശനത്തിൽ ചർച്ചകൾ നടന്നു.



 

ഇതിനുമുമ്പ്, സെക്രട്ടറിയുടെ അധ്യക്ഷതയിൽ HCoI, CPWD, മഹാരാഷ്ട്ര സർക്കാർ ഉദ്യോഗസ്ഥരുമായി  മുംബൈയിൽ ഒരു അവലോകന യോഗം ചേർന്നിരുന്നു. 2026 ലെ ഹജ്ജിനുവേണ്ടി മുംബൈയിലെ നിലവിലുള്ള ഹജ്ജ്  ഹൗസിൻ്റെ ഘടനാപരമായ ഓഡിറ്റ്, മെച്ചപ്പെടുത്തൽ എന്നിവ യോഗം വിലയിരുത്തി.  സുരക്ഷിതവും തടസ്സമില്ലാത്തതുമായ തീർത്ഥാടനം ഉറപ്പാക്കുന്നതിന് ഓഹരി ഉടമകൾ തമ്മിലുള്ള സുഗമമായ ഏകോപനം സാധ്യമാക്കുന്നതിന് യോഗം ഊന്നൽ നൽകി.



 

പ്രധാനമന്ത്രി ജൻ വികാസ് കാര്യക്രം (PMJVK), പ്രധാനമന്ത്രി വിരാസത് കാ സംവർദ്ധൻ (PM VIKAS) എന്നിങ്ങനെയുള്ള  ന്യൂനപക്ഷ ക്ഷേമ പദ്ധതികളുടെ അവലോകനവും യോഗത്തിൽ ഉൾപ്പെടുത്തിയിരുന്നു. കൃത്യ സമയത്തുള്ള നടപ്പാക്കൽ, വിഭവങ്ങളുടെ മികച്ച ഉപയോഗം, ന്യൂനപക്ഷ സമുദായങ്ങൾക്ക് പ്രയോജനപ്രദമാകുന്ന ഗുണഫലങ്ങൾ എന്നിവയുടെ പ്രാധാന്യവും സെക്രട്ടറി എടുത്തുപറഞ്ഞു.

രാജ്യത്തുടനീളമുള്ള ന്യൂനപക്ഷ സമുദായങ്ങൾക്ക് വേണ്ടി സമഗ്ര വികസനവും ശാക്തീകരണ സംരംഭങ്ങളും മുന്നോട്ട് കൊണ്ടുപോകുന്നതോടൊപ്പം, ഹജ്ജ് പ്രവർത്തനങ്ങൾക്കായുള്ള അടിസ്ഥാന സൗകര്യങ്ങൾ ശക്തിപ്പെടുത്തുന്നതിനും  ന്യൂനപക്ഷകാര്യ മന്ത്രാലയം ശ്രമിക്കുന്നു.

****


(Release ID: 2185404) Visitor Counter : 7