വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം
azadi ka amrit mahotsav

പ്രത്യേക ക്യാമ്പയിൻ 5.0 യിലെ മികച്ച പ്രവർത്തനങ്ങൾ

Posted On: 31 OCT 2025 6:58PM by PIB Thiruvananthpuram

ശുചിത്വത്തിനായി വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയവും അതിന്റെ മാധ്യമ യൂണിറ്റുകളും നിരവധി പ്രവർത്തനങ്ങൾ ഏറ്റെടുത്തിട്ടുണ്ട്, ഇതിൽ പ്രത്യേക ക്യാമ്പയിൻ 5.0 ലെ ചില മികച്ച രീതികൾ ഉൾപ്പെടുന്നു. അവ ചുവടെ നൽകിയിരിക്കുന്നു.

1. സത്യജിത് റേ ചലച്ചിത്ര ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് (എസ്.ആർ.എഫ്.ടി.ഐ ), കൊൽക്കത്ത.

എസ്.ആർ.എഫ്.ടി.ഐയിലെ വിദ്യാർത്ഥികൾ ബോഗൻവില്ല മരം പശ്ചാത്തലമായ ഒരു ജാപ്പനീസ് വീട് പുനർനിർമ്മിച്ചു. ബോഗൻവില്ല പൂക്കൾ വളരെ സൗമ്യമാണ്, ഷൂട്ടിംഗ് ഫ്ലോറിലെ വെളിച്ചത്തിൻ്റെ ഉയർന്ന താപനില അവയ്ക്ക് താങ്ങാൻ കഴിയില്ല. അതിനാൽ, പഴയ പത്രങ്ങളിൽ നിന്നും ഉപേക്ഷിക്കപ്പെട്ട കാർഡ് ബോർഡുകളിൽ നിന്നും മരം കൃത്രിമമായി സൃഷ്ടിച്ചു. സെറ്റിലെ പശ്ചാത്തലത്തിന്റെ ആവശ്യകത അനുസരിച്ചാണ് മരത്തിന്റെ ആകൃതി സൃഷ്ടിച്ചത്. മരത്തിന്റെ നിർമ്മാണ പ്രക്രിയ 1 മുതൽ 5 വരെയുള്ള ചിത്രങ്ങളിൽ നൽകിയിരിക്കുന്നു.

2. ആകാശവാണി അഹമ്മദാബാദ്.

പ്രത്യേക ക്യാമ്പയിൻ 5.0 പ്രകാരം, ഓൾ ഇന്ത്യ റേഡിയോ അഹമ്മദാബാദ്, ഓഫീസ് മതിലിന്റെ നവീകരണം ഏറ്റെടുത്തു. ഉദ്യോഗസ്ഥരും ജീവനക്കാരും ഈ സംരംഭത്തിൽ സജീവമായി പങ്കെടുത്തുകൊണ്ട് ഓഫീസിന്റെ സൗന്ദര്യവൽക്കരണത്തിന് സംഭാവന നൽകി. മാധ്യമ, വിനോദ മേഖലകളെ പ്രതിനിധീകരിക്കുന്ന റേഡിയോ, ഡിസ്കുകൾ, സംഗീതം, മറ്റ് ചിഹ്നങ്ങൾ എന്നിവ ചിത്രീകരിച്ചുകൊണ്ട് ചുറ്റുമതിലിൽ കലാപരമായി ചിത്രങ്ങൾ വരച്ചിട്ടുണ്ട്. ഇതിൻ്റെ ഫലം മാതൃകാപരമാണ്. അത് താഴെ കാണിച്ചിരിക്കുന്നു.

3. കോട്ടയം ഐഐഎംസി

 ജലക്ഷാമം നേരിടുന്ന ക്യാമ്പസിന്റെ വിദൂര പ്രദേശത്ത് ഐഐഎംസി കോട്ടയം ഒരു കുളം വികസിപ്പിക്കുന്നു. സ്ഥാപനത്തിലെ ജീവനക്കാരുടെയും വിദ്യാർത്ഥികളുടെയും പിന്തുണയോടെ പ്രദേശം വൃത്തിയാക്കി. തുടർന്നാണ് കുളം നിർമ്മാണം ആരംഭിച്ചത്. ഇതിൻ്റെ നിർമ്മാണ പ്രവർത്തനം പുരോഗമിക്കുകയാണ്. അടുത്ത മാസത്തോടെ നിർമ്മാണം പൂർത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നു.

****


(Release ID: 2184956) Visitor Counter : 5