ഗിരിവര്‍ഗ്ഗകാര്യ മന്ത്രാലയം
azadi ka amrit mahotsav

"ജൻജാതിയ ഗൗരവ് വർഷ് പഖ്‌വാഡ" യ്ക്ക് 2025 നവംബർ 1 മുതൽ രാജ്യവ്യാപകമായി തുടക്കമാകും

ഭഗവാൻ ബിർസ മുണ്ടയുടെ 150-ാം ജന്മവാർഷികം ആഘോഷിക്കുന്നു

Posted On: 31 OCT 2025 5:28PM by PIB Thiruvananthpuram

"ജൻജാതിയ ഗൗരവ് വർഷ്" പരിപാടിയ്ക്ക് ഉജ്ജ്വല പരിസമാപ്തി കുറിച്ചുകൊണ്ട് 2025 നവംബർ 1 മുതൽ 15 വരെ "ജൻജാതിയ ഗൗരവ് വർഷ് പഖ്‌വാഡ" ആരംഭിക്കുമെന്ന് ഗോത്രകാര്യ മന്ത്രാലയം പ്രഖ്യാപിച്ചു. 2025 നവംബർ 15 ന് " ധർത്തി ആബ ഭഗവാൻ ബിർസ മുണ്ടയുടെ 150-ാം ജന്മവാർഷികവും വിപുലമായി ആഘോഷിക്കും.

ഇന്ത്യയിലെ ഗോത്ര സമൂഹങ്ങളുടെയും ഗോത്ര സ്വാതന്ത്ര്യ സമര സേനാനികളുടെയും സമ്പന്നമായ പൈതൃകം, സംസ്കാരം, സംഭാവനകൾ എന്നിവ ഉയർത്തിക്കാട്ടിക്കൊണ്ട്  ഗോത്ര ഗവേഷണ സ്ഥാപനങ്ങൾ (TRI-കൾ), ഏകലവ്യ മോഡൽ റെസിഡൻഷ്യൽ സ്കൂളുകൾ (EMRS-കൾ), ട്രൈഫെഡ്, എൻ എസ് ടി എഫ് ഡി സി എന്നിവയുടെ സംയോജിത പ്രവർത്തനങ്ങളിലൂടെ  രണ്ടാഴ്ച നീണ്ടുനിൽക്കുന്ന ആഘോഷങ്ങൾ രാജ്യമെമ്പാടും സംഘടിപ്പിക്കും.

 പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ ദീർഘവീക്ഷണമുള്ള നേതൃത്വത്തിന് കീഴിൽ, കഴിഞ്ഞ ദശകത്തിൽ ഗോത്ര ശാക്തീകരണത്തിലും ക്ഷേമത്തിലും

രാജ്യം ചരിത്രപരമായ മുന്നേറ്റങ്ങൾക്ക് സാക്ഷ്യം വഹിച്ചു. പ്രധാനമന്ത്രി ജൻമൻ, ആദി കർമ്മയോഗി അഭിയാൻ, ദേശീയ അരിവാൾ രോഗ നിർമാർജന ദൗത്യം , ഡിഎജെജിയുഎ, വിവിധ ഉപജീവനമാർഗ്ഗ, സംരംഭകത്വ പരിപാടികൾ തുടങ്ങിയ പ്രധാന സംരംഭങ്ങളുടെ കീഴിൽ കൈവരിച്ച നേട്ടങ്ങളും പുരോഗതിയും ആഘോഷിക്കുക എന്നതാണ് ജൻജാതിയ ഗൗരവ് വർഷ് പഖ്‌വാഡയുടെ ലക്ഷ്യം.

2025 ലെ ജൻജാതിയ ഗൗരവ് ദിവസ് വരെ നീണ്ടു നിൽക്കുന്ന ജൻജാതിയ ഗൗരവ് വർഷ് പഖ്‌വാഡ ആചരണത്തിന്റെ ഭാഗമായി, സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും ഗോത്ര സംസ്കാരം, പൈതൃകം, നേട്ടങ്ങൾ എന്നിവ പ്രദർശിപ്പിക്കുന്ന ആവേശകരമായ പരിപാടികൾ സംഘടിപ്പിക്കുന്നു. മണിപ്പൂരിലെ ട്രൈബൽ ഫ്രെയിംസ് ഫിലിം ഫെസ്റ്റിവൽ, ഛത്തീസ്ഗഡിലെ ഷഹീദ് വീർ നാരായൺ സിംഗ് നാടോടി കലാമേള, ആൻഡമാൻ & നിക്കോബാർ ദ്വീപുകളിലെ ഗോത്ര മേളകൾ, ഗുജറാത്തിലെ ജൻജാതിയ ഗൗരവ് യാത്ര, ഉത്തരാഖണ്ഡിലെ ആദി ഖേൽ ദിവസ്, ഗോവയിലെ മഹാസമ്മേളനങ്ങൾ വരെയുള്ള വിവിധ പരിപാടികൾ ജൻജാതിയ ഗൗരവ് വർഷിന്റെ ചൈതന്യം ഉൾക്കൊള്ളുന്ന  ആഘോഷങ്ങളാണ്.

ഭഗവാൻ ബിർസ മുണ്ടയുടെ ശാശ്വത പൈതൃകത്തോടുള്ള ആദരത്തോടൊപ്പം ഈ പരിപാടികൾ രാജ്യത്തിന്റെ ഒരുമയെ പ്രതിഫലിപ്പിക്കുന്നു. 

നവംബർ 15 ന് സമാപിക്കുന്ന രീതിയിൽ സാംസ്കാരിക ഉത്സവങ്ങൾ, പ്രദർശനങ്ങൾ, യുവാക്കളുടെ പരിപാടികൾ , ബോധവൽക്കരണ പ്രവർത്തനങ്ങൾ എന്നിവ പഖ്‌വാഡയിൽ ഉണ്ടാകും. 2025 - ജൻജാതിയ ഗൗരവ് ദിവസത്തിൽ, ഇന്ത്യയുടെ ഗോത്ര വിഭാഗങ്ങൾക്കിടയിൽ സ്വാതന്ത്ര്യ സമര പ്രസ്ഥാനത്തിന് തിരി കൊളുത്തിയ ധർത്തി ആബ ഭഗവാൻ ബിർസ മുണ്ടയ്ക്ക് രാജ്യവ്യാപകമായി ആദരാഞ്ജലികൾ അർപ്പിക്കും. 

ഇന്ത്യയുടെ ഗോത്രമേഖലയിൽ സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിന് ധൈര്യവും ഊർജവും നൽകിയ, തലമുറകളെ എക്കാലവും പ്രചോദിപ്പിക്കുന്ന ധർത്തി ആബ ഭഗവാൻ ബിർസ മുണ്ടയ്ക്ക് ആദരം അർപ്പിക്കുന്ന രാജ്യവ്യാപകമായ പരിപാടികളോടെ ജൻജാതിയ ഗൗരവ് ദിവസ് ആഘോഷങ്ങൾ 2025 നവംബർ 15-ന് സമാപിക്കും. 

" 150 മത് ജന്മവാർഷികത്തിൽ ഭഗവാൻ ബിർസ മുണ്ടയ്ക്ക് ആദരം - ഗോത്ര ശാക്തീകരണത്തിന്റെ 11 വർഷങ്ങൾ ആഘോഷിക്കുന്നു" എന്ന പ്രമേയത്തിന്റെ ഭാഗമായി ധീരരായ ഗോത്ര ജനതയ്ക്ക് ഏവരും ഒരുമിച്ച് ആദരമർപ്പിക്കാനും, സമഗ്രവും സുസ്ഥിരവുമായ വികസനത്തിനായുള്ള പ്രതിജ്ഞാബദ്ധത ആവർത്തിച്ചുറപ്പിക്കാനും, എല്ലാ പൗരന്മാരെയും മന്ത്രാലയം ക്ഷണിക്കുന്നു.

****

 


(Release ID: 2184951) Visitor Counter : 5