വാര്‍ത്താവിനിമയ, വിവരസാങ്കേതികവിദ്യാ മന്ത്രാലയം
azadi ka amrit mahotsav

ട്രായ്- യുടെ ‘ടെലികമ്മ്യൂണിക്കേഷൻ താരിഫ് (എഴുപത്തിരണ്ടാം ഭേദഗതി) ഉത്തരവ്, 2025’, ‘അക്കൗണ്ടിംഗ് സെപ്പറേഷൻ (ഭേദഗതി) ചട്ടങ്ങൾ, 2025’ എന്നിവയുടെ കരടിന്മേൽ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും സമർപ്പിക്കുന്നതിനുള്ള അവസാന തീയതി നീട്ടി

Posted On: 31 OCT 2025 12:35PM by PIB Thiruvananthpuram
ബന്ധപ്പെട്ടവരിൽ നിന്ന് അഭിപ്രായങ്ങളും നിർദ്ദേശങ്ങളും  സ്വീകരിക്കുന്നതിനായി 2025 ഒക്ടോബർ 31 വരെ സമയം അനുവദിച്ച് 2025 ഒക്ടോബർ 16-ന്  ‘ടെലികമ്മ്യൂണിക്കേഷൻ താരിഫ് (എഴുപത്തിരണ്ടാം ഭേദഗതി) ഉത്തരവ്, 2025’, ‘അക്കൗണ്ടിംഗ് സെപ്പറേഷൻ (ഭേദഗതി) ചട്ടങ്ങൾ, 2025’ എന്നിവയുടെ കരട്, ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (TRAI) പ്രസിദ്ധീകരിച്ചിരുന്നു.

കരട് ഭേദഗതി സംബന്ധിച്ച അഭിപ്രായങ്ങളും നിർദ്ദേശങ്ങളും സമർപ്പിക്കുന്നതിനുള്ള സമയം നീട്ടണമെന്ന് വ്യാവസായിക സംഘടനകളിൽ നിന്നും ബന്ധപ്പെട്ട മറ്റുള്ളവരിൽ നിന്നും ലഭിച്ച അഭ്യർത്ഥനകൾ പരിഗണിച്ച്, രേഖാമൂലമുള്ള അഭിപ്രായങ്ങൾ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി 2025 നവംബർ 7 വരെ നീട്ടാൻ തീരുമാനിച്ചു.

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും, ഇലക്ട്രോണിക് രൂപത്തിൽ fa@trai.gov.in എന്ന ഇമെയിലിലേക്ക് അയയ്ക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്കും വ്യക്തതയ്ക്കും, ശ്രീ വിജയ് കുമാർ, ഉപദേഷ്ടാവ് (F&EA), TRAI, +91-11- 20907773 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
 
SKY
 
*****

(Release ID: 2184536) Visitor Counter : 9