പഴ്‌സണല്‍, പബ്ലിക് ഗ്രീവന്‍സസ് ആന്റ് പെന്‍ഷന്‍സ് മന്ത്രാലയം
പൊതുഭരണത്തിലെ മികവിനുള്ള 2025-ലെ പ്രധാനമന്ത്രിയുടെ പുരസ്‌കാരങ്ങൾ
പ്രധാനമന്ത്രിയുടെ പുരസ്‌കാര പോർട്ടലിൽ 1215 രജിസ്‌ട്രേഷനുകൾ ലഭിച്ചു.
ജില്ലകളുടെ സമഗ്ര വികസന വിഭാഗത്തിൽ 442 ജില്ലകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
Posted On:
29 OCT 2025 5:07PM by PIB Thiruvananthpuram
പൊതുഭരണ മികവിനുള്ള 2025 ലെ പ്രധാനമന്ത്രിയുടെ പുരസ്‌കാരങ്ങൾക്കുള്ള പദ്ധതി നടത്തിപ്പിന്‍റെ സ്ഥിതി അവലോകനം ചെയ്യുന്നതിനായി, കേന്ദ്ര ഭരണപരിഷ്‌കാര-പൊതുപരാതി വകുപ്പ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ, എല്ലാ സംസ്ഥാനങ്ങളിലെയും/കേന്ദ്രഭരണ പ്രദേശങ്ങളിലെയും സെക്രട്ടറിമാർ, ജില്ലാ കളക്ടർമാർ/ജില്ലാ മജിസ്‌ട്രേറ്റുമാർ എന്നിവരുമായി ഓഗ്മെന്റഡ് റിയാലിറ്റി ഉപയോഗിച്ചുള്ള വീഡിയോ കോളിംഗ് സംവിധാനത്തിലൂടെ ഒരു സമ്പർക്ക (ഔട്ട്‌റീച്ച്) യോഗം 2025 ഒക്ടോബർ 29-ന് രാവിലെ 11 മണിക്ക് നടന്നു.
കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ജില്ലകളോ സംഘടനകളോ നടത്തുന്ന അസാധാരണവും നൂതനവുമായ പ്രവർത്തനങ്ങളെ അംഗീകരിക്കാനും തിരിച്ചറിയാനും പ്രതിഫലം നൽകാനുമാണ് പ്രധാനമന്ത്രിയുടെ പുരസ്‌കാരങ്ങൾ ലക്ഷ്യമിടുന്നത്. 2025-ൽ മൂന്ന് അവാർഡ് വിഭാഗങ്ങളുണ്ട്:-
* വിഭാഗം 1 - 11 മുൻഗണനാ മേഖല പദ്ധതികളിലുടനീളം ജില്ലകളുടെ സമഗ്ര വികസനം
* വിഭാഗം 2- അഭിലഷണീയ (ആസ്പിരേഷണൽ) ബ്ലോക്ക് പദ്ധതി
* വിഭാഗം 3 - നൂതനാശയങ്ങൾ (കേന്ദ്രം/സംസ്ഥാനം/ജില്ല)
2025 ഒക്ടോബർ 29 വരെ, പൊതുഭരണത്തിലെ മികവിനുള്ള 2025-ലെ പ്രധാനമന്ത്രിയുടെ പുരസ്‌കാരങ്ങൾക്ക് കീഴിൽ ആകെ 1,215 രജിസ്‌ട്രേഷനുകൾ ലഭിച്ചു.
ഇതിൽ ജില്ലകളുടെ സമഗ്ര വികസന വിഭാഗത്തിൽ 442 രജിസ്‌ട്രേഷനുകളും, അഭിലഷണീയ ബ്ലോക്ക് പദ്ധതിയ്ക്ക് കീഴിൽ 295 എണ്ണവും, നൂതനാശയങ്ങൾ (ജില്ല) വിഭാഗത്തിൽ 370 എണ്ണവും, നൂതനാശയങ്ങൾ (സംസ്ഥാനം) വിഭാഗത്തിൽ 58 എണ്ണവും, ഇന്നൊവേഷൻ (കേന്ദ്രം) വിഭാഗങ്ങളിൽ 50 എണ്ണവും രജിസ്‌ട്രേഷനുകൾ ഉൾപ്പെടുന്നു. പ്രധാനമന്ത്രിയുടെ പുരസ്‌കാര വെബ് പോർട്ടലിൽ (https://pmawards.gov.in/) രജിസ്റ്റർ ചെയ്യുന്നതിനും നാമനിർദ്ദേശങ്ങൾ സമർപ്പിക്കുന്നതിനുമുള്ള അവസാന തീയതി 2025 നവംബർ 15 ആണ്.

****
(Release ID: 2183966)
Visitor Counter : 16