കല്‍ക്കരി മന്ത്രാലയം
azadi ka amrit mahotsav

കൽക്കരി മന്ത്രാലയം 'കൊയ്ല ശക്തി' സ്മാർട്ട് കൽക്കരി അപഗ്രഥന ഡാഷ്ബോർഡ് ആരംഭിക്കാൻ ഒരുങ്ങുന്നു

प्रविष्टि तिथि: 28 OCT 2025 2:08PM by PIB Thiruvananthpuram

ഡിജിറ്റൽ പരിവർത്തനത്തിലേക്കും മെച്ചപ്പെട്ട ഡാറ്റാധിഷ്ഠിത ഭരണത്തിലേക്കുമുള്ള ഒരു സുപ്രധാന ചുവടുവയ്പ്പിൽ, കേന്ദ്ര കൽക്കരി മന്ത്രാലയം 'കൊയ്ല ശക്തി' എന്ന പേരിൽ കൽക്കരി മേഖല പ്രവർത്തനങ്ങളുടെ തത്സമയ നിരീക്ഷണത്തിനും വിശകലനത്തിനുമുള്ള ഒരു ഏകീകൃത പ്ലാറ്റ്ഫോമായി വർത്തിക്കുന്ന ഒരു സ്മാർട്ട് കൽക്കരി അപഗ്രഥന ഡാഷ്ബോർഡ് (സ്മാർട് കോൾ അനലറ്റിക്‌സ് ഡാഷ്‌ബോർഡ്) ആരംഭിക്കാൻ ഒരുങ്ങുന്നു. 2025 ഒക്ടോബർ 29-ന് ന്യൂഡൽഹിയിലെ ഒബ്റോയ് ഹോട്ടലിൽ കേന്ദ്ര കൽക്കരി, ഖനി മന്ത്രി ശ്രീ ജി. കിഷൻ റെഡ്ഡി മുഖ്യാതിഥിയായി പങ്കെടുക്കുന്ന ചടങ്ങിൽ ഉദ്ഘാടന പരിപാടി നടക്കും

 

സാങ്കേതികവിദ്യ പ്രാപ്തമാക്കിയ ഭരണനിർവഹണത്തിലൂടെ ഡിജിറ്റൽ ഇന്ത്യയെ ശക്തിപ്പെടുത്തുക എന്ന പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ ദർശനത്തിന് അനുസൃതമായി, കൽക്കരി മേഖലയ്ക്കുള്ളിൽ ഡിജിറ്റൽ സംവിധാനങ്ങൾ സംയോജിപ്പിക്കുന്നതിനുള്ള സംരംഭങ്ങളുടെ പരമ്പര തന്നെ കൽക്കരി മന്ത്രാലയം നടപ്പിലാക്കി വരികയാണ്. കൽക്കരി ഉത്പാദനം, ഗതാഗതം, വിതരണം എന്നിവ നിരീക്ഷിക്കുന്നതിന് ഏകീകൃത, തത്സമയ ഡിജിറ്റൽ സമ്പർക്കമുഖം (ഇന്റർഫേസ്) നൽകിക്കൊണ്ടുള്ള കൊയ്ല ശക്തിയുടെ സമാരംഭം ഈ ശ്രമത്തിലെ ഒരു സുപ്രധാന നാഴികക്കല്ലാണ്. ഡാറ്റാധിഷ്ഠിത തീരുമാനമെടുക്കൽ പ്രാപ്തമാക്കുകയും മുഴുവൻ കൽക്കരി ആവാസവ്യവസ്ഥയിലും സുതാര്യതയും കാര്യക്ഷമതയും ഉറപ്പാക്കുകയും ചെയ്യുന്ന പ്ലാറ്റ്ഫോമാണിത്.

 

കൽക്കരി ഉത്പാദനം, ആവശ്യകത, ലോജിസ്റ്റിക്‌സ്, വിതരണം (ഡിസ്പാച്ച്) എന്നിവയുമായി ബന്ധപ്പെട്ട ഡാറ്റ സംയോജിപ്പിക്കുന്നതിനും വിശകലനം ചെയ്യുന്നതിനും അതുവഴി മേഖലയിലുടനീളം പ്രവർത്തന സുതാര്യതയും കാര്യക്ഷമതയും ശക്തിപ്പെടുത്തുന്നതിനുമാണ് കൊയ്ല ശക്തി എന്ന ആശയം രൂപപ്പെടുത്തിയിരിക്കുന്നത്. ഈ  ഡാഷ്‌ബോർഡ് തത്സമയ റിപ്പോർട്ടിംഗ്, പ്രകടന ട്രാക്കിംഗ്, ഒപ്റ്റിമൈസ് ചെയ്ത ലോജിസ്റ്റിക്സ് എന്നിവ പ്രാപ്തമാക്കുകയും തത്പരകക്ഷികൾക്കിടയിൽ തടസ്സമില്ലാത്ത വിവര പ്രവാഹം സുഗമമാക്കുകയും ചെയ്യും.

 

ഡാഷ്ബോർഡിനെ  കുറിച്ച്:

 

കൽക്കരി മന്ത്രാലയം വികസിപ്പിച്ചെടുത്ത കൊയ്ല ശക്തി - സ്മാർട്ട് കൽക്കരി അപഗ്രഥന ഡാഷ്ബോർഡ് (എസ്‌സിഎഡി) ഒന്നിലധികം തത്പരകക്ഷികളിൽ നിന്നുള്ള ഡാറ്റ സംയോജിപ്പിക്കുന്ന ഒരു കേന്ദ്രീകൃത ഡിജിറ്റൽ പ്ലാറ്റ്ഫോമായി പ്രവർത്തിക്കുന്നു, അവയിൽ ഇവ ഉൾപ്പെടുന്നു:

 

* കൽക്കരി ഉൽപ്പാദിപ്പിക്കുന്ന കമ്പനികളും സ്വകാര്യ ഖനിത്തൊഴിലാളികളും

 

*   കൽക്കരി, റെയിൽവേ, വൈദ്യുതി, ധനകാര്യം, തുറമുഖങ്ങൾ, കപ്പൽഗതാഗതം- ജലപാതകൾ, റോഡ് ഗതാഗതം - ഹൈവേകൾ തുടങ്ങിയ കേന്ദ്ര മന്ത്രാലയങ്ങളും വകുപ്പുകളും

 

*   കൽക്കരി ഉത്പാദനം കൈകാര്യം ചെയ്യുന്ന സംസ്ഥാന വകുപ്പുകൾ (ഇ-ഖാനിജ് പ്ലാറ്റ്ഫോമുകൾ)

 

*   വൈദ്യുതി ഉത്പാദന കമ്പനികളും മറ്റ് വ്യാവസായിക കൽക്കരി ഉപഭോക്താക്കളും

 

*   തുറമുഖ അധികൃതരും സ്വകാര്യ കൽക്കരി കൈകാര്യം ചെയ്യുന്ന ടെർമിനലുകളും

 

ലക്ഷ്യങ്ങളും പ്രധാന സവിശേഷതകളും

 

'കൊയ്ല ശക്തി'യുടെ പ്രാഥമിക ലക്ഷ്യം കൽക്കരി വിതരണ ശൃംഖലയിലുടനീളം പ്രവർത്തന കാര്യക്ഷമത ശക്തിപ്പെടുത്തുക, സുതാര്യത പ്രോത്സാഹിപ്പിക്കുക, ഏകോപനം വർദ്ധിപ്പിക്കുക എന്നിവയാണ്. പ്രധാന സവിശേഷതകളിൽ ഇവ ഉൾപ്പെടുന്നു:

 

1. ഏകീകൃത ദൃശ്യപരത: വൈവിധ്യമാർന്ന ഡാറ്റാ സ്രോതസ്സുകളെ ഒരൊറ്റ സമഗ്ര സമ്പർക്കമുഖ(ഇന്റർഫേസ്)ത്തിലേക്ക് സംയോജിപ്പിക്കൽ.

 

2. തത്സമയ നിരീക്ഷണം: കൽക്കരി ഉത്പാദനം, വിതരണം, ലോജിസ്റ്റിക്‌സ് പ്രവർത്തനങ്ങൾ എന്നിവയുടെ തുടർച്ചയായ മാർഗനിരീക്ഷണം(ട്രാക്കിങ്).

 

3. ഡാറ്റാധിഷ്ഠിത തീരുമാനമെടുക്കൽ: തെളിവുകൾ അടിസ്ഥാനമാക്കിയുള്ള നയരൂപീകരണത്തെയും നിയന്ത്രണ തീരുമാനങ്ങളെയും പിന്തുണയ്ക്കുന്നതിനുള്ള വിശകലനോപാധികൾ.

 

4. സംഭവ പ്രതികരണം: പ്രവർത്തന വെല്ലുവിളികളുടെ ദ്രുതപരിഹാരം സാധ്യമാക്കുന്ന സമയബന്ധിതമായ ജാഗ്രതാനിർദേശങ്ങളും അറിയിപ്പുകളും.

 

5. ക്രമവത്കരണം (സ്റ്റാൻഡേർഡൈസേഷൻ): വകുപ്പുകളിലുടനീളം സ്ഥിരത ഉറപ്പാക്കുന്ന ഏകീകൃത അളവുകളും വിവരമറിയിക്കാനുള്ള രൂപഘടനകളും (റിപ്പോർട്ടിങ് ഫോർമാറ്റുകൾ).

 

6. പ്രവർത്തന കാര്യക്ഷമത: നിരീക്ഷണത്തിന്റെയും വിവരമറിയിക്കലിന്റെയും ലളിതവൽക്കരണം, മാനുവൽ പിശകുകൾ കുറയ്ക്കൽ.

 

7. അളക്കാനും വലുപ്പവ്യതിയാനത്തിനുമുള്ള കഴിവ് (സ്‌കേലബിളിറ്റി): ഭാവിയിലെ ഡിജിറ്റൽ സംവിധാനങ്ങളുമായും അധിക ഡാറ്റ ഗണങ്ങളുമായും സംയോജിപ്പിക്കുന്നതിനുള്ള വ്യവസ്ഥ.

 

8. സുതാര്യതയും ഉത്തരവാദിത്തവും: എല്ലാ തത്പരകക്ഷികൾക്കും പ്രകടന സൂചകങ്ങളുടെ മെച്ചപ്പെട്ട ദൃശ്യപരത.

 

9. നയ ആസൂത്രണവും ദീർഘദർശനവും: ആവശ്യകത പ്രവചനത്തെയും തന്ത്രപരമായ ആസൂത്രണത്തെയും പിന്തുണയ്ക്കുന്നതിനുള്ള വിശകലന ഉൾക്കാഴ്ചകൾ.

 

SKY

 

*****


(रिलीज़ आईडी: 2183350) आगंतुक पटल : 18
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , हिन्दी , Tamil , Telugu