രാജ്യരക്ഷാ മന്ത്രാലയം
യുണൈറ്റഡ് അറബ് എമിറേറ്റ്സ് കരസേന കമാൻഡർ മേജർ ജനറൽ യൂസഫ് മയൂഫ് സയീദ് അൽ ഹല്ലമി ഇന്ത്യയിലെത്തി
Posted On:
27 OCT 2025 4:55PM by PIB Thiruvananthpuram
യുണൈറ്റഡ് അറബ് എമിറേറ്റ്സ് കരസേന കമാൻഡർ മേജർ ജനറൽ യൂസഫ് മയൂഫ് സയീദ് അൽ ഹല്ലമി 2025 ഒക്ടോബർ 27, 28 ദിവസങ്ങളിൽ ഇന്ത്യയിൽ ഔദ്യോഗിക സന്ദർശനം നടത്തുന്നു. ഉഭയകക്ഷി സൈനിക സഹകരണം വർദ്ധിപ്പിക്കുന്നതിനും പ്രത്യേകിച്ച് പരിശീലനം ,ശേഷി വികസനം എന്നീ മേഖലകളിൽ പുതിയ സഹകരണ പാതകൾ കണ്ടെത്തുന്നതും ലക്ഷ്യമിട്ടാണ് ഈ ഉന്നതതല സന്ദർശനം . പ്രതിരോധമേഖലയിലെ ദീർഘകാല പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്തുന്നതിനും ആഴത്തിലാക്കുന്നതിനുമുള്ള ഇരു രാജ്യങ്ങളുടെയും നിരന്തര ശ്രമങ്ങളെ ഈ സന്ദർശനം പ്രതിഫലിപ്പിക്കുന്നു.
സന്ദർശന വേളയിൽ, മേജർ ജനറൽ യൂസഫ് മയൂഫ് സയീദ് അൽ ഹല്ലമിക്ക് ആചാരപരമായ സ്വീകരണം നൽകി. ഓപ്പറേഷൻ സിന്ദൂറിനെക്കുറിച്ച് അദ്ദേഹത്തോട് വിശദീകരിച്ചു. . ഇന്ത്യയുടെ പ്രതിരോധ ശേഷികളെക്കുറിച്ചും ഇന്ത്യൻ സൈന്യത്തിനായുള്ള നിർമ്മിത ബുദ്ധി അധിഷ്ഠിത കർമ്മ പദ്ധതിയെ കുറിച്ചും ഡിജി ഇൻഫർമേഷൻ സിസ്റ്റവും ആർമി ഡിസൈൻ ബ്യൂറോയും വിശദീകരിച്ചു.
മേജർ ജനറൽ യൂസഫ് മയൂഫ് സയീദ് അൽ ഹല്ലമി 2025 ഒക്ടോബർ 28 ന് ദേശീയ യുദ്ധ സ്മാരകത്തിൽ പുഷ്പചക്രം അർപ്പിക്കും. പിന്നീട്, അദ്ദേഹം ഡിആർഡിഒ സന്ദർശിക്കുകയും വിവിധ തദ്ദേശീയ ആയുധ-ഉപകരണ സംവിധാനങ്ങളെക്കുറിച്ചുള്ള വിശദമായ വിവരങ്ങൾ മനസിലാക്കുകയും ചെയ്യും. പ്രതിരോധ ഗവേഷണ വികസന വകുപ്പ് സെക്രട്ടറിയും ഡിആർഡിഒ ചെയർമാനുമായ ഡോ. സമീർ . വി. കാമത്തുമായി അദ്ദേഹം ആശയവിനിമയം നടത്തും . പരസ്പര താൽപ്പര്യമുള്ള വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനായി ഇന്ത്യൻ പ്രതിരോധ വ്യവസായ പ്രതിനിധികളുമായും യു എഇ കമാൻഡർ സംവദിക്കും.
യുണൈറ്റഡ് അറബ് എമിറേറ്റ്സ് കരസേനാ കമാൻഡർ മേജർ ജനറൽ യൂസഫ് മയൂഫ് സയീദ് അൽ ഹല്ലമിയുടെ ഇന്ത്യ സന്ദർശനം, യുഎഇയും ഇന്ത്യയും തമ്മിലുള്ള പ്രതിരോധ സഹകരണത്തിലെ ഒരു സുപ്രധാന നാഴികക്കല്ലിനെ അടയാളപ്പെടുത്തുന്നു. ഇതിനോടകം ശക്തമായ പ്രതിരോധ ബന്ധങ്ങൾ കൂടുതൽ ദൃഢമാക്കുകയും സൈനിക ഇടപെടലിലും പ്രാദേശിക സുരക്ഷാ സഹകരണത്തിലും കൂടുതൽ കരുത്തുറ്റതും ഭാവി സജ്ജവുമായ പങ്കാളിത്തത്തിന് ഇത് വഴിയൊരുക്കുകയും ചെയ്യും.
***
(Release ID: 2183080)
Visitor Counter : 6