രാഷ്ട്രപതിയുടെ കാര്യാലയം
azadi ka amrit mahotsav

ഛഠ് പൂജാ വേളയില്‍ ആശംസകൾ നേര്‍ന്ന് രാഷ്ട്രപതി

Posted On: 26 OCT 2025 4:51PM by PIB Thiruvananthpuram

ഛഠ് പൂജയോടനുബന്ധിച്ച് രാഷ്ട്രപതി ശ്രീമതി ദ്രൗപദി മുർമു രാജ്യത്തെ പൗരന്മാർക്ക് ആശംസകൾ നേർന്നു.

ഛഠ് പൂജയുടെ ശുഭകരമായ വേളയിൽ എല്ലാ സഹപൗരന്മാർക്കും ഹൃദയംഗമമായ അഭിനന്ദനങ്ങളും ഊഷ്മളമായ ആശംസകളും നേരുന്നുവെന്ന് രാഷ്ട്രപതി ആശംസാ സന്ദേശത്തില്‍ പറഞ്ഞു.

ഛഠ് പൂജാ വേളയിൽ,ഭക്തർ സൂര്യനെ ആരാധിക്കുകയും വഴിപാടുകൾ  സമർപ്പിക്കുകയും ചെയ്യുന്നു.ഈ ഉത്സവത്തിൽ നമ്മൾ പ്രകൃതിയോടുള്ള നമ്മുടെ നന്ദി പ്രകടിപ്പിക്കുന്നു.നദികളേയും കുളങ്ങളേയും നാം ആരാധിക്കുകയും നമ്മുടെ കുടുംബങ്ങളുടെ ക്ഷേമത്തിനായി പ്രാർത്ഥിക്കുകയും ചെയ്യുന്നു.

ശുചിത്വത്തിൻ്റേയും പരിസ്ഥിതി സംരക്ഷണത്തിൻ്റേയും സന്ദേശം കൂടിയാണ് ഈ ഉത്സവം നല്കുന്നത്. സമൂഹത്തിൽ ഐക്യം,സഹകരണം,കൂട്ടായ പങ്കാളിത്തം എന്നിവയുടെ സന്ദേശവും ഛഠ് പൂജ നല്കുന്നു.

ഈ പുണ്യവേളയിൽ,എല്ലാ പൗരന്മാരുടേയും സന്തോഷത്തിനും സമൃദ്ധിക്കും വേണ്ടി പ്രാർത്ഥിക്കുന്നുവെന്നും രാഷ്ട്രപതി സന്ദേശത്തില്‍ പറഞ്ഞു.
രാഷ്ട്രപതിയുടെ സന്ദേശം കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക-

****


(Release ID: 2182667) Visitor Counter : 11