ഇലക്ട്രോണിക്സ് & ഐ.ടി മന്ത്രാലയം
ആരോഗ്യരംഗത്തെ എഐ മുന്നേറ്റങ്ങൾ ലോകശ്രദ്ധയിലെത്തിക്കാന്‍ ഇന്ത്യ-എഐയും ലോകാരോഗ്യ സംഘടനയും കൈകോർക്കുന്നു
പഠനസമാഹാരം തയ്യാറാക്കുന്നതിന് ആരോഗ്യ സംവിധാനങ്ങളിലെ ഫലപ്രദവും വിപുലീകരിക്കാവുന്നതുമായ നിര്‍മിതബുദ്ധി പ്രയോഗങ്ങള്‍ സംബന്ധിച്ച പ്രബന്ധ സംഗ്രഹങ്ങൾ 2025 ഒക്ടോബർ 31-നകം സമർപ്പിക്കാം
Posted On:
18 OCT 2025 3:47PM by PIB Thiruvananthpuram
കേന്ദ്ര ഇലക്ട്രോണിക്സ് - വിവരസാങ്കേതിക മന്ത്രാലയത്തിന് കീഴിലെ ഇന്ത്യ-എഐ ദൗത്യം ലോകാരോഗ്യ സംഘടനയുമായി സഹകരിച്ച് ആരോഗ്യ സംവിധാനങ്ങളിലെ ഫലപ്രദവും വിപുലീകരിക്കാവുന്നതുമായ നിര്‍മിതബുദ്ധി പ്രയോഗങ്ങളെക്കുറിച്ച് ആഗോള തലത്തിൽ പ്രബന്ധ സംഗ്രഹങ്ങൾ ക്ഷണിച്ചു. തിരഞ്ഞെടുക്കപ്പെടുന്ന സംഗ്രഹങ്ങളുടെ രചയിതാക്കള്‍ക്ക് 2026 ഫെബ്രുവരിയിൽ ന്യൂഡൽഹിയിൽ സംഘടിപ്പിക്കുന്ന ഇന്ത്യ-എഐ ഇംപാക്റ്റ് ഉച്ചകോടിയില്‍ പുറത്തിറക്കുന്ന 'ദക്ഷിണാര്‍ധഗോളത്തിലെ ആരോഗ്യരംഗത്തെ എഐ പ്രയോഗങ്ങളെക്കുറിച്ചുള്ള പഠനസമാഹാര’ത്തിലേക്ക് ഒരു അധ്യായം സമര്‍പ്പിക്കാന്‍ ക്ഷണം ലഭിക്കും.
ദക്ഷിണാര്‍ധഗോള രാഷ്ട്രങ്ങളിലുടനീളം നിര്‍മിതബുദ്ധി അടിസ്ഥാനമാക്കി വിജയകരമായി നടപ്പാക്കിയ സാങ്കേതികപരിഹാരങ്ങളെ പകർത്താനും വിപുലീകരിക്കാനും ആഗ്രഹിക്കുന്ന നയരൂപകർത്താക്കൾ, നൂതന സംരംഭകർ, ഗവേഷകർ എന്നിവർക്ക് ഇന്ത്യ-എഐ ദൗത്യവും ലോകാരോഗ്യ സംഘടനയും സംയുക്തമായി തയ്യാറാക്കുന്ന ഈ പഠനസമാഹാരം സമഗ്ര അവലംബമായി മാറും. യഥാർത്ഥ ജീവിതാനുഭവങ്ങളും പാഠങ്ങളും ഉൾക്കൊള്ളുന്ന പഠനസമാഹാരം ഉത്തരവാദിത്തപൂര്‍വ്വമായി എഐ ഉൾക്കൊള്ളൽ ശക്തിപ്പെടുത്താനും ആരോഗ്യ സംരക്ഷണ സംവിധാനങ്ങളിലെ ഡിജിറ്റൽ പരിവർത്തനം ത്വരിതപ്പെടുത്താനും ലക്ഷ്യമിടുന്നു.
ദക്ഷിണാര്‍ധഗോള രാഷ്ട്രങ്ങളിലെ ഗവേഷകർക്കും നൂതനാശയ സംരംഭകര്‍ക്കും സ്ഥാപനങ്ങള്‍ക്കും ആരോഗ്യരംഗത്ത് വിജയകരമായി നടപ്പാക്കിയതും വിപുലീകരിക്കാവുന്നതുമായ നിര്‍മിതബുദ്ധി പ്രയോഗങ്ങള്‍ ഉൾപ്പെടുത്തി 2025 ഒക്ടോബർ 31-നകം പരമാവധി 250 വാക്കുകളില്‍ സംഗ്രഹങ്ങൾ സമർപ്പിക്കാം. വിശദമായ മാർഗനിർദേശങ്ങളും അപേക്ഷാ ഫോമും https://impact.indiaai.gov.in/events/who എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.
പ്രസക്തി, ഗുണമേന്മ എന്നീ അടിസ്ഥാനത്തില്‍ പഠനസമാഹാരത്തിൻ്റെ ലക്ഷ്യങ്ങളോട് ചേര്‍ന്നുനില്‍ക്കുന്ന സംഗ്രഹങ്ങള്‍ തിരഞ്ഞെടുക്കുകയും എഐ പരിഹാരം, വിന്യാസ തന്ത്രം, ധാർമിക പരിഗണനകൾ, കൈവരിച്ച സ്വാധീനം, പഠിച്ച പാഠങ്ങൾ എന്നിവ വിശദീകരിക്കുന്ന പൂര്‍ണ അധ്യായങ്ങൾ 2,500 മുതല്‍ 3,000 വരെ വാക്കുകളില്‍ സമർപ്പിക്കാൻ രചയിതാക്കളെ ക്ഷണിക്കുകയും ചെയ്യും.
പ്രധാന തീയതികൾ
- സംഗ്രഹം സമർപ്പിക്കേണ്ട അവസാന തീയതി: 2025 ഒക്ടോബർ 31
- പൂര്‍ണ അധ്യായം സമർപ്പിക്കേണ്ടത്: 2025 ഡിസംബർ 15
- ഇന്ത്യ-എഐ ഇംപാക്റ്റ് ഉച്ചകോടി 2026ല്‍ പഠനസമാഹാരത്തിൻ്റെ പ്രകാശനം: 2026 ഫെബ്രുവരി 19–20
സംശയ നിവാരണത്തിനും കൂടുതൽ വിവരങ്ങള്‍ക്കും “Call for Abstracts – Query –
********************
(Release ID: 2180801)
Visitor Counter : 13