തെരഞ്ഞെടുപ്പ് കമ്മീഷന്‍
ബിഹാർ തിരഞ്ഞെടുപ്പിൽ പണം, മയക്കുമരുന്ന്, മദ്യം, മറ്റ് പ്രലോഭന വസ്തുക്കൾ എന്നിവയുടെ ഒഴുക്ക് തടയുന്നതിനായി എൻഫോഴ്‌സ്‌മെന്റ് ഏജൻസികളുടെ/സേനകളുടെ തലവന്മാരുമായി കൂടിക്കാഴ്ച നടത്തി ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻ
Posted On:
17 OCT 2025 2:56PM by PIB Thiruvananthpuram
1. ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻ (ECI) ഇന്ന് ന്യൂഡൽഹിയിലെ നിർവാചൻ സദനിൽ മൾട്ടി-ഡിപ്പാർട്ട്‌മെന്റൽ കമ്മിറ്റി ഓൺ ഇലക്ഷൻ ഇന്റലിജൻസ് (MDCEI) യോഗം ചേർന്നു.
2. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ശ്രീ ഗ്യാനേഷ് കുമാർ, തിരഞ്ഞെടുപ്പ് കമ്മീഷണർമാരായ ഡോ. സുഖ്ബീർ സിംഗ് സന്ധു, ഡോ. വിവേക് ജോഷി എന്നിവർ തിരഞ്ഞെടുപ്പ് സമയത്ത് സജീവവും പ്രതിരോധപരവുമായ നടപടികൾ ഉറപ്പാക്കുന്നതിൽ നിയമ നിർവ്വഹണ ഏജൻസികളുടെ പങ്കിനെക്കുറിച്ച് ബോധവൽക്കരണം നടത്തി.
3. തിരഞ്ഞെടുപ്പുകളിൽ പണത്തിന്റെയും മറ്റ് പ്രലോഭനങ്ങളുടെയും ദോഷകരമായ സ്വാധീനം ചെറുക്കുന്നതിനുള്ള സമഗ്രമായ ഒരു രൂപരേഖ തയ്യാറാക്കുന്നതിനാണ് യോഗം ചേർന്നത്.
4. CBDT, CBIC, ED, DRI, CEIB, FIU-IND, RBI, IBA, NCB, RPF, CISF, BSF, SSB, BCAS, AAI, തപാൽ വകുപ്പ് തുടങ്ങിയ എൻഫോഴ്‌സ്‌മെന്റ് ഏജൻസികളുടെ തലവന്മാർ യോഗത്തിൽ പങ്കെടുത്തു. CS, DGP, സംസ്ഥാന പോലീസ് നോഡൽ ഓഫീസർ (SPNO), ബിഹാർ CEO എന്നിവരും ഓൺലൈനായി യോഗത്തിൽ പങ്കെടുത്തു.
5. പ്രലോഭനരഹിതമായ തിരഞ്ഞെടുപ്പ് ഉറപ്പാക്കുന്നതിനുള്ള തയ്യാറെടുപ്പുകൾ, സ്വീകരിച്ച നടപടികൾ, സ്വീകരിക്കാൻ ഉദ്ദേശിക്കുന്ന നടപടികൾ എന്നിവയെക്കുറിച്ച് വിവിധ ഏജൻസികൾ കമ്മീഷനെ അറിയിച്ചു. തിരഞ്ഞെടുപ്പ് അലങ്കോലപ്പെടുത്താനായുള്ള പണത്തിന്റെയും മറ്റ് പ്രലോഭനങ്ങളുടെയും ഉപയോഗം തടയുന്നതുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളെക്കുറിച്ചായിരുന്നു വിശദീകരണം നൽകിയത്.
6. ഫലപ്രദമായ നടപടിക്കായി നിയമ നിർവ്വഹണ ഏജൻസികൾക്കിടയിൽ സാമ്പത്തിക കുറ്റകൃത്യങ്ങളെക്കുറിച്ചുള്ള വിവരങ്ങളുമായി ബന്ധപ്പെട്ട പരസ്പര സഹകരണവും പങ്കുവെക്കലും ഉണ്ടായിരിക്കണമെന്ന് കമ്മീഷൻ നിർദ്ദേശിച്ചു.
7. ദേശീയ, സംസ്ഥാന, ജില്ലാ തലങ്ങളിൽ ഓരോ എൻഫോഴ്‌സ്‌മെന്റ് ഏജൻസിയിലും ഇൻട്രാ ഏജൻസി ഏകോപനത്തിന് കമ്മീഷൻ ഊന്നൽ നൽകി.
8. സംസ്ഥാനാന്തര അതിർത്തികളിലും അന്താരാഷ്ട്ര അതിർത്തികളിലും കള്ളക്കടത്ത് സാധനങ്ങൾ, മയക്കുമരുന്ന്, മദ്യം, കള്ളനോട്ട് എന്നിവ കടത്തുന്നത് പരിശോധിക്കുന്നതിന് നിയോജകമണ്ഡലങ്ങൾ മാപ്പ് ചെയ്യാൻ ബന്ധപ്പെട്ട ഏജൻസികളോട് കമ്മീഷൻ നിർദ്ദേശിച്ചു.
9. ബിഹാറിൽ സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പുകൾക്ക് 'സീറോ ടോളറൻസ്' നയം ഉറപ്പാക്കാൻ കമ്മീഷൻ നിർദ്ദേശിച്ചു.
***
SK
(Release ID: 2180372)
Visitor Counter : 8