ആയുഷ്
ഇന്ത്യയിൽ അയ്യായിരം വർഷത്തെ പാരമ്പര്യമുള്ള ആയുർവേദം, ആരോഗ്യത്തിന്റെയും അറിവിന്റെയും അമൂല്യ നിധി: ബ്രസീൽ വൈസ് പ്രസിഡന്റ് H.E ജെറാൾഡോ ആൽക്മിൻ
Posted On:
16 OCT 2025 7:52PM by PIB Thiruvananthpuram
ഔദ്യോഗിക സന്ദർശനത്തിന്റെ ഭാഗമായി ഇന്ന് ഇന്ത്യയിലെത്തിയ ബ്രസീൽ ഫെഡറേറ്റീവ് റിപ്പബ്ലിക്കിന്റെ വൈസ് പ്രസിഡന്റും വ്യാപാര,വ്യവസായ,വികസന, സേവന മന്ത്രിയുമായ H.E ജെറാൾഡോ ആൽക്മിൻ, ന്യൂഡെൽഹിയിലെ ആയുഷ് മന്ത്രാലയത്തിന് കീഴിലുള്ള ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആയുർവേദ(എ ഐ ഐ എ)സന്ദർശിച്ചു.അദ്ദേഹത്തെ അതിഥിയായി സ്വീകരിക്കാൻ ഭാഗ്യം ലഭിച്ചതിൽ സ്‌ഥാപനം സന്തോഷം പ്രകടിപ്പിച്ചു.
പരമ്പരാഗതവും സംയോജിതവുമായ ആരോഗ്യ സംവിധാനങ്ങളെ പ്രോത്സാഹിപ്പിക്കുന്ന ഇന്ത്യൻ ഭരണ നേതൃത്വത്തെ ശ്രീ. ജെറാൾഡോ ആൽക്ക്മിൻ തന്റെ പ്രസംഗത്തിൽ അഭിനന്ദിച്ചു."5,000 വർഷം പഴക്കമുള്ള ആയുർവേദം,ആരോഗ്യത്തിന്റെയും അറിവിന്റെയും നിധിയാണ്.സമഗ്രമായ സമീപനത്തിലൂടെ ആരോഗ്യം പ്രോത്സാഹിപ്പിക്കുന്നതിലും,രോഗങ്ങൾ ചികിത്സിച്ച് ഭേദമാക്കുന്നതിലും,വിദ്യാഭ്യാസവും ഗവേഷണവും മുന്നോട്ട് കൊണ്ടുപോകുന്നതിലും ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആയുർവേദ നടത്തുന്ന സ്തുത്യർഹമായ പ്രവർത്തനത്തെ ഞാൻ അഭിനന്ദിക്കുന്നു"എന്ന് അദ്ദേഹം പറഞ്ഞു.പ്രതിരോധത്തിനും സുസ്ഥിര ആരോഗ്യ സംരക്ഷണത്തിനുമായി ലോകത്തിന് ആയുർവേദത്തിന്റെ കാലാതീതമായ ജ്ഞാനം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
"ആയുർദൈർഘ്യം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്,അതുപോലെ തന്നെ ആയുർവേദം പോലുള്ള പ്രകൃതിദത്തവും പ്രതിരോധപരവുമായ ആരോഗ്യ സംരക്ഷണ സംവിധാനങ്ങളുടെ ആവശ്യകതയും വർദ്ധിച്ചുകൊണ്ടിരിക്കുന്നു.ഇതൊരു ഹ്രസ്വ സന്ദർശനമല്ലായിരുന്നുവെങ്കിൽ, തീർച്ചയായും ഞാൻ എഐഐഎയിൽ നിന്ന് എന്റെ നടുവേദനയ്ക്ക് ചികിത്സ തേടുമായിരുന്നു".ആയുർവേദത്തിന്റെ ആഗോള പ്രസക്തിയെ അംഗീകരിച്ചുകൊണ്ട് H.E ജെറാൾഡോ ആൽക്മിൻ പറഞ്ഞു.
ജെറാൾഡോ ആൽക്മിന്റെ സന്ദർശനം പരമ്പരാഗത വൈദ്യശാസ്ത്രത്തിലെ അക്കാദമിക് കൈമാറ്റം, സംയുക്ത ഗവേഷണം, ശേഷി വർദ്ധിപ്പിക്കൽ എന്നിവ പ്രോത്സാഹിപ്പിക്കുന്ന നിലവിലെ ധാരണാപത്രങ്ങൾ പിന്തുടരുന്ന ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണത്തെ ഒന്നുകൂടി ഊട്ടിയുറപ്പിച്ചു.
എഐഐഎയ്ക്ക് നിലവിൽ ബ്രസീലിലെ പ്രശസ്തമായ സ്ഥാപനങ്ങളുമായി ഗവേഷണ-അക്കാദമിക് സഹകരണമുണ്ട്. കൂടാതെ മൂന്ന് ധാരണാപത്രങ്ങളിലും ഒപ്പുവച്ചു:
1 . ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആയുർവേദയും ബ്രസീലിലെ ശ്രീ വജേര ഫൗണ്ടേഷനും അനുബന്ധ
സ്‌ഥാപനങ്ങളും തമ്മിലുള്ള ധാരണാപത്രം.
2 .എ ഐ ഐ എ , ബ്രസീലിലെ ഫെഡറൽ യൂണിവേഴ്സിറ്റി ഓഫ് റിയോ ഡി ജനീറോ(യൂ എഫ് ആർ ജെ), ബ്രസീലിന്റെ ഇന്റഗ്രേറ്റീവ് ഹെൽത്ത് അക്കാദമിക് കോൺസോർഷിയം (CABSIN) എന്നിവയുമായുള്ള ധാരണാപത്രത്തിന്റെ തുടർച്ച പുതുക്കിനൽകൽ.
3 .എഐഐഎ, ഫ്യൂച്ചർ വിഷൻ ഇൻസ്റ്റിറ്റ്യൂട്ട്, ബ്രസീലിലെ സാവോ പോളോ ഫെഡറൽ യൂണിവേഴ്സിറ്റി എന്നിവ തമ്മിലുള്ള ധാരണാപത്രം.
പരമ്പരാഗത വൈദ്യശാസ്ത്ര രീതികളുടെയും നിയന്ത്രണങ്ങളുടെയും ഗുണനിലവാരം, സുരക്ഷ എന്നിവ വർദ്ധിപ്പിക്കുന്നതിനൊപ്പം ശാസ്ത്രീയ അറിവ് കൈമാറ്റം, പരമ്പരാഗത വൈദ്യശാസ്ത്ര പൈതൃകത്തിന്റെ സംരക്ഷണം പ്രോത്സാഹിപ്പിക്കൽ എന്നിവയും പരസ്പര സഹകരണത്തിലൂടെ ലക്ഷ്യമിടുന്നു.
ജൈവവൈവിധ്യത്താലും പരമ്പരാഗത ആരോഗ്യ രീതികളാലും സമ്പന്നമായ ഇന്ത്യയും ബ്രസീലും, പുരാതന ജ്ഞാനത്തിൽ വേരൂന്നിയതും ആധുനിക ശാസ്ത്രം സാധൂകരിക്കുന്നതുമായ സുസ്ഥിര ആരോഗ്യ സംരക്ഷണ മാതൃകകൾ വികസിപ്പിക്കുന്നതിനുള്ള പൊതു സമീപനം പങ്കിടുന്ന രാജ്യങ്ങളാണ്. ആയുർവേദം, യോഗ,അതുപോലുള്ള മറ്റ് ഭാരതീയ പരമ്പരാഗത സംവിധാനങ്ങൾ ബ്രസീലിൽ പ്രചാരം നേടിക്കൊണ്ടിരിക്കുന്നു. സമഗ്രവും പ്രതിരോധപരവുമായ ആരോഗ്യ സംരക്ഷണ പ്രവർത്തനങ്ങളുടെ വർദ്ധിച്ചുവരുന്ന ആഗോള സ്വീകാര്യതയെയാണ് ഇത് സാക്ഷ്യപ്പെടുത്തുന്നത്.
SKY
*****
(Release ID: 2180217)
Visitor Counter : 11