വാണിജ്യ വ്യവസായ മന്ത്രാലയം
മെർക്കോസൂർ-ഇന്ത്യ വ്യാപാര കരാർ ആഴത്തിലാക്കുന്നതിന് ഇന്ത്യ–ബ്രസീൽ സംയുക്ത പ്രഖ്യാപനം
Posted On:
16 OCT 2025 7:07PM by PIB Thiruvananthpuram
ബ്രസീൽ ഉപരാഷ്ട്രപതിയും വികസന - വ്യവസായ - വ്യാപാര - സേവന മന്ത്രിയുമായ ജെറാൾഡോ അൽക്ക്‌മിനും കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി പിയൂഷ് ഗോയലും 2025 ഒക്ടോബർ 16-ന് ന്യൂഡൽഹിയില്‍ നടത്തിയ കൂടിക്കാഴ്ചയിൽ നിലവിലെ പരിഗണനാത്മക വ്യാപാര കരാര്‍ ആഴത്തിലാക്കാനുള്ള ഇന്ത്യയുടെയും മെർക്കോസൂർ അംഗരാജ്യങ്ങളുടെയും താല്പര്യം ഇരുവരും സ്വാഗതം ചെയ്തു. ഇരുവിഭാഗങ്ങള്‍ക്കുമിടയില്‍ വ്യാപാരവും നിക്ഷേപവും പ്രോത്സാഹിപ്പിക്കാനാണ് കരാര്‍ ലക്ഷ്യം.
പരസ്പരബന്ധം ശക്തിപ്പെടുത്താനും ലോക വ്യാപാര സംഘടനയുടെ നിയമങ്ങൾക്കും വ്യവസ്ഥകൾക്കുമനുസൃതമായി വ്യാപാരം വിപുലീകരിക്കാനും ലക്ഷ്യമിട്ട് 2003 ജൂൺ 17-ന് ഇന്ത്യയും മെർക്കോസൂര്‍ കൂട്ടായ്മയും ഒപ്പുവെച്ച ചട്ടക്കൂട് കരാറിൻ്റെ അടിസ്ഥാനത്തില്‍ താഴെ പറയുന്ന കാര്യങ്ങള്‍ ഇരുവിഭാഗവും അംഗീകരിച്ചു:
-
ഉഭയകക്ഷി വ്യാപാരത്തിൻ്റെ ഗണ്യമായ ഭാഗത്തിന് തീരുവ ഇളവുകൾ പ്രയോജനപ്പെടുത്താൻ ലക്ഷ്യമിട്ട് കരാറിൻ്റെ വിപുലീകരണം ഏറെ പ്രധാന്യത്തോടെയായിരിക്കണം.
-
കരാറിൻ്റെ വിപുലീകരണം വ്യാപാരവും സാമ്പത്തിക പങ്കാളിത്തവുമായി ബന്ധപ്പെട്ട തീരുവ, തീരുവ-ഇതര വിഷയങ്ങൾ ഉൾക്കൊള്ളണം.
-
നിരക്കുകള്‍ സംബന്ധിച്ച ചര്‍ച്ചകളെ പിന്തുണയ്ക്കുന്നതിന് സ്വകാര്യ മേഖലയുടെയും മറ്റ് പങ്കാളികളുടെയും സജീവ പങ്കാളിത്തം പ്രോത്സാഹിപ്പിക്കണം.
-
വിപുലീകരണത്തിൻ്റെ വ്യാപ്തി നിർവചിക്കാന്‍ അടുത്ത സൗകര്യപ്രദമായ തീയതിയിൽ പരിഗണനാത്മക വ്യാപാര കരാറിലെ അനുച്ഛേദം 23 പ്രകാരം രൂപീകരിച്ച സംയുക്ത ഭരണ സമിതിയുടെ യോഗം ഉൾപ്പെടെ സാങ്കേതിക ചർച്ചയ്ക്ക് ഇരുവിഭാഗവും തുടക്കം കുറിക്കണം. നിരക്കുകള്‍ സംബന്ധിച്ച ചർച്ചകൾ ആരംഭിച്ച് ഒരു വർഷത്തിനകം അവ അവസാനിപ്പിക്കാൻ ഇരുവിഭാഗവും ശ്രമിക്കണം.
കൂടാതെ, കരാർ വളരെ വേഗത്തിലും പ്രാധാന്യത്തോടെയും പരസ്പരം പ്രയോജനകരമായും ശക്തിപ്പെടുത്താന്‍ മെർക്കോസൂർ പങ്കാളികളുമായി ഏകോപിച്ച് പ്രവർത്തിക്കുമെന്ന് ബ്രസീൽ വ്യക്തമാക്കി.
*******************
(Release ID: 2180151)
Visitor Counter : 16