ഉപരാഷ്ട്രപതിയുടെ കാര്യാലയം
azadi ka amrit mahotsav

ഇന്ത്യയുടെ ഉപരാഷ്ട്രപതി ശ്രീ.സി.പി. രാധാകൃഷ്ണൻ ബ്രസീൽ ഉപരാഷ്ട്രപതിയുമായി കൂടിക്കാഴ്ച നടത്തി

प्रविष्टि तिथि: 16 OCT 2025 5:31PM by PIB Thiruvananthpuram
ഇന്ത്യയിലേക്കുള്ള ഔദ്യോഗിക സന്ദർശനത്തിനെത്തിയ ബ്രസീൽ ഉപരാഷ്ട്രപതിയും വികസന, വ്യവസായ, വ്യാപാര, സേവന മന്ത്രിയുമായ ശ്രീ. ജെറാൾഡോ ആൽക്ക്മുമായി ഇന്ന് ഉപരാഷ്ട്രപതിമാരുടെ എൻക്ലേവിൽ വെച്ച് ഉപരാഷ്ട്രപതി ശ്രീ. സി.പി. രാധാകൃഷ്ണൻ കൂടിക്കാഴ്ച നടത്തി.
 
ഇന്ത്യയും ബ്രസീലും തമ്മിലുള്ള വ്യാപാര, സാമ്പത്തിക ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിൽ ഇരു നേതാക്കളും ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ചു. ഊർജ്ജ സഹകരണം വർദ്ധിപ്പിക്കൽ, ഔഷധസംബന്ധ മേഖലയിലും പ്രതിരോധ മേഖലയിലും പങ്കാളിത്തം വർദ്ധിപ്പിക്കൽ, ഗവേഷണത്തിലും നൂതനാശയങ്ങളിലും നിക്ഷേപം പ്രോത്സാഹിപ്പിക്കൽ എന്നിവയെക്കുറിച്ച് അവർ ചർച്ച ചെയ്തു.
 
നിർമിതബുദ്ധി (എ.ഐ), ഡിജിറ്റൽവത്കരണം തുടങ്ങിയ ഉയർന്നുവരുന്ന മേഖലകളിലെ കണക്റ്റിവിറ്റി മെച്ചപ്പെടുത്തുന്നതിലും സഹകരണം പര്യവേക്ഷണം ചെയ്യുന്നതിലും ചർച്ചകൾ ശ്രദ്ധ കേന്ദ്രീകരിച്ചു.

 
*****

(रिलीज़ आईडी: 2180021) आगंतुक पटल : 21
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , हिन्दी , Marathi , Tamil