ആഭ്യന്തരകാര്യ മന്ത്രാലയം
കോമൺവെൽത്ത് ഗെയിംസ് 2030 അഹമ്മദാബാദിൽ: കോമൺവെൽത്ത് അസോസിയേഷൻ അംഗീകാരത്തിൽ ശ്രീ അമിത് ഷാ സന്തുഷ്ടി പ്രകടിപ്പിച്ചു
Posted On:
15 OCT 2025 8:06PM by PIB Thiruvananthpuram
2030-ലെ കോമൺവെൽത്ത് ഗെയിംസിന് അഹമ്മദാബാദിൽ ആതിഥേയത്വം വഹിക്കാനുള്ള ഇന്ത്യയുടെ അപേക്ഷയ്ക്ക് കോമൺവെൽത്ത് അസോസിയേഷൻ അംഗീകാരം നൽകിയതിൽ കേന്ദ്ര ആഭ്യന്തര, സഹകരണ മന്ത്രി ശ്രീ അമിത് ഷാ സന്തുഷ്ടി പ്രകടിപ്പിച്ചു.
“ഇന്ത്യയ്ക്ക് ഇത് വളരെയധികം സന്തോഷത്തിൻ്റെയും അഭിമാനത്തിൻ്റെയും ദിവസമാണ്. 2030-ലെ കോമൺവെൽത്ത് ഗെയിംസിന് അഹമ്മദാബാദിൽ ആതിഥേയത്വം വഹിക്കാനുള്ള ഇന്ത്യയുടെ അപേക്ഷയ്ക്ക് കോമൺവെൽത്ത് അസോസിയേഷൻ അംഗീകാരം ലഭിച്ചതിൽ ഓരോ പൗരനും ഹൃദയംഗമമായ അഭിനന്ദനങ്ങൾ. ലോക കായിക ഭൂപടത്തിൽ ഇന്ത്യയെ ഉൾപ്പെടുത്താനുള്ള പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അശ്രാന്ത പരിശ്രമങ്ങൾക്കുള്ള മഹത്തായ അംഗീകാരമാണിത്. അദ്ദേഹം ഇന്ത്യയിൽ ലോകോത്തര അടിസ്ഥാന സൗകര്യങ്ങൾ സ്ഥാപിക്കുകയും രാജ്യവ്യാപകമായി കായിക പ്രതിഭകളുടെ ഒരു സഞ്ചയത്തെ സൃഷ്ടിക്കുകയും ചെയ്തു. മോദി ജി ഇന്ത്യയെ വിസ്മയകരമായ ഒരു കായിക കേന്ദ്രമാക്കി മാറ്റി." - 'X' പ്ലാറ്റ്‌ഫോമിൽ, കേന്ദ്ര ആഭ്യന്തര, സഹകരണ മന്ത്രി ശ്രീ അമിത് ഷാ കുറിച്ചു.
LPSS
****
(Release ID: 2179715)
Visitor Counter : 14