രാജ്യരക്ഷാ മന്ത്രാലയം
ബ്രസീൽ ഉപരാഷ്ട്രപതിയുമായും പ്രതിരോധ മന്ത്രിയുമായും ന്യൂഡൽഹിയിൽ കൂടിക്കാഴ്ച നടത്തി രാജ്യരക്ഷാമന്ത്രി ശ്രീ രാജ്നാഥ് സിങ്
प्रविष्टि तिथि:
15 OCT 2025 8:31PM by PIB Thiruvananthpuram
രാജ്യരക്ഷാ മന്ത്രി ശ്രീ രാജ്നാഥ് സിങ് ബ്രസീല്‍ ഉപരാഷ്ട്രപതി ജെറാൾഡോ അൽക്ക്‌മിനുമായി 2025 ഒക്ടോബർ 15-ന് ന്യൂഡൽഹിയിൽ കൂടിക്കാഴ്ച നടത്തി. ബ്രസീല്‍ പ്രതിരോധ മന്ത്രി ജോസ് മ്യൂസിയോ മോണ്ടെറോ ഫിൽഹോയും കൂടിക്കാഴ്ചയിൽ പങ്കെടുത്തു.
നിലവിലെ പ്രതിരോധ സംരംഭങ്ങളുടെ പുരോഗതി വിലയിരുത്തിയ നേതാക്കൾ രാജ്യരക്ഷാ ഉപകരണങ്ങളുടെ സഹകരണാത്മക വികസനത്തിലെയും സഹനിർമാണത്തിലെയും അവസരങ്ങളടക്കം സംയുക്ത പ്രവര്‍ത്തനങ്ങളിലെ മുൻഗണനാ മേഖലകൾ തിരിച്ചറിഞ്ഞു.
ഇന്ത്യയും ബ്രസീലും തന്ത്രപരമായ പങ്കാളിത്തം പുലര്‍ത്തുന്ന രാജ്യങ്ങളാണ്. സംയുക്ത അഭ്യാസങ്ങൾ, പരിശീലന സന്ദർശനം എന്നിവയുൾപ്പെടെ സൈനികതല കൈമാറ്റങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ച് പ്രതിരോധരംഗത്തെ സഹകരണം മുന്നോട്ടുകൊണ്ടുപോകാന്‍ ഇരുരാജ്യങ്ങളുടെയും പ്രതിബദ്ധത നേതാക്കൾ ആവര്‍ത്തിച്ചു.
SKY
*****
(रिलीज़ आईडी: 2179714)
आगंतुक पटल : 17