ന്യൂനപക്ഷകാര്യ മന്ത്രാലയം
വഖഫ് സ്വത്തുക്കളെക്കുറിച്ചുള്ള ഡല്‍ഹി ഐഐടിയുടെ പഠനത്തെ, ലക്ഷദ്വീപില്‍ നടന്ന അവലോകന യോഗത്തില്‍ വഖഫ് ബോര്‍ഡുകള്‍ പ്രകീര്‍ത്തിച്ചു.
Posted On:
15 OCT 2025 7:13PM by PIB Thiruvananthpuram
വഖഫ് സ്വത്തുക്കളുടെ പരിപാലനത്തില്‍ സുതാര്യതയും ഡിജിറ്റല്‍ ഭരണവും ഉറപ്പാക്കുന്നതിനായി യുഎംഇഇഡി (UMEED) സെന്‍ട്രല്‍ പോര്‍ട്ടലില്‍ വഖഫ് സ്വത്തു സംബന്ധിച്ച ഡാറ്റ ഉള്‍ചേര്‍ക്കുന്നതിന്റെ പുരോഗതി വിലയിരുത്തുന്നതിനായി കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രാലയം ഒരു സമഗ്ര അവലോകന യോഗം വിളിച്ചുചേര്‍ത്തു.
കേന്ദ്രഭരണ പ്രദേശമായ ലക്ഷദ്വീപിന്റെ തലസ്ഥാനമായ കവരത്തി ദ്വീപില്‍ നടന്ന യോഗത്തില്‍ ലക്ഷദ്വീപ് വഖഫ് ബോര്‍ഡിന്റെയും മഹാരാഷ്ട്ര, ഗുജറാത്ത് വഖഫ് ബോര്‍ഡുകളുടെയും മുതിര്‍ന്ന പ്രതിനിധികള്‍ പങ്കെടുത്തു. ഡാറ്റ ഡിജിറ്റൈസേഷന്‍ ശ്രമങ്ങള്‍ അവലോകനം ചെയ്യുക, പ്രവര്‍ത്തനക്രമം കാര്യക്ഷമമാക്കുക, സംസ്ഥാന വഖഫ് ബോര്‍ഡുകളും കേന്ദ്ര പോര്‍ട്ടല്‍ ടീമും തമ്മിലുള്ള ഏകോപനം ശക്തിപ്പെടുത്തുക എന്നിവയിലൂന്നിയുള്ള ചര്‍ച്ചകള്‍ നടന്നു.

ഡയറക്ടര്‍ (വഖഫ്) ശ്രീ എസ്. പി. സിംഗ് തിയോതിയ, ഡെപ്യൂട്ടി സെക്രട്ടറി ശ്രീ സമീര്‍ സിന്‍ഹ എന്നിവര്‍ നേതൃത്വം നല്‍കിയ സെഷനില്‍ ന്യൂനപക്ഷകാര്യ മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരും ഭാഗമായി. അതത് വഖഫ് ബോര്‍ഡുകളെ പ്രതിനിധീകരിച്ച് ലക്ഷദ്വീപ് വഖഫ് ബോര്‍ഡ് സിഇഒ ശ്രീ ടി. കെ. റഫീഖ്; മഹാരാഷ്ട്ര വഖഫ് ബോര്‍ഡ് സിഇഒ ശ്രീ ബി. സയ്യദ്, ഗുജറാത്ത് വഖഫ് ബോര്‍ഡ് സിഇഒ ശ്രീ അബേദ് ഹുസെന്‍ ഹാജിഭായ് മന്‍സൂരി എന്നിവര്‍ പങ്കെടുത്തു.
ഐഐടി ഡല്‍ഹിയുടെ പഠനത്തെ സംസ്ഥാന വഖഫ് ബോര്‍ഡുകള്‍ പ്രകീര്‍ത്തിച്ചു
വഖഫ് സ്വത്തുക്കളെക്കുറിച്ച് ഡല്‍ഹിയിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജി (ഐഐടി) നടത്തിയ പഠനത്തെ വഖഫ് ബോര്‍ഡ് പ്രതിനിധികള്‍ ഏകകണ്ഠമായി പ്രകീര്‍ത്തിച്ചു. വഖഫ് സ്വത്ത് പരിപാലനവുമായി ബന്ധപ്പെട്ട പ്രധാന വെല്ലുവിളികള്‍ തിരിച്ചറിയുന്നതിലും അഭിസംബോധന ചെയ്യുന്നതിലും ഐഐടി ഡല്‍ഹി നടത്തിയ പഠനത്തിന്റെ കണ്ടെത്തലുകള്‍ നിര്‍ണായകമായ ഉള്‍ക്കാഴ്ചകള്‍ നല്‍കിയിട്ടുണ്ട്. ഡാറ്റ ശേഖരണം, മൂല്യനിര്‍ണ്ണയം, ഡിജിറ്റൈസേഷന്‍ എന്നിവ കാര്യക്ഷമമാക്കുന്നതിന് കൂടുതല്‍ ഫലപ്രദവും തെളിവുകള്‍ അടിസ്ഥാനമാക്കിയുള്ളതുമായ സമീപനങ്ങള്‍ രൂപപ്പെടുത്താനും ഈ പഠനം സഹായിച്ചിട്ടുണ്ട്.

ഡിജിറ്റല്‍ പരിവര്‍ത്തനത്തിലും പ്രവര്‍ത്തന പിന്തുണയിലും ശ്രദ്ധ കേന്ദ്രീകരിക്കുക
ഡാറ്റ അപ്‌ലോഡ് ചെയ്യുന്നതില്‍ സംസ്ഥാന വഖഫ് ബോര്‍ഡുകള്‍ നേരിടുന്ന പ്രവര്‍ത്തന വെല്ലുവിളികള്‍ പരിഹരിക്കുന്നതിന് UMEED പോര്‍ട്ടലിന്റെ സാങ്കേതിക സംഘം പ്രായോഗിക മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കി. ഡാറ്റ കൃത്യത മെച്ചപ്പെടുത്തുക, എന്‍ട്രികളുടെ പൂര്‍ണ്ണത ഉറപ്പാക്കുക, സുഗമമായ സംയോജനത്തിനായി ഉപയോക്തൃ ഇന്റര്‍ഫേസ് മെച്ചപ്പെടുത്തുക എന്നിവയ്ക്ക് ഊന്നല്‍ നല്‍കി.
കേന്ദ്ര ഗവണ്‍മെന്റിന്റെ ഡിജിറ്റല്‍ ഇന്ത്യ, സദ് ഭരണം എന്നീ സംരംഭങ്ങളുമായി പൊരുത്തപ്പെടുന്ന വിധത്തില്‍, വഖഫ് സ്വത്ത് പരിപാലനത്തിനായി ശക്തവും സുതാര്യവും കാര്യക്ഷമവുമായ ഒരു ഡിജിറ്റല്‍ ആവാസവ്യവസ്ഥ സൃഷ്ടിക്കുന്നതിനുള്ള മന്ത്രാലയത്തിന്റെ നിരന്തരമായ ശ്രമങ്ങളെ ഈ ഉന്നതതല ഇടപെടല്‍ പ്രതിഫലിപ്പിക്കുന്നു.
ഡിജിറ്റൈസേഷന്‍ പ്രക്രിയ വേഗത്തിലാക്കാനും എല്ലാ വഖഫ് സ്വത്ത് രേഖകളും UMEED പോര്‍ട്ടലിലേക്ക് പൂര്‍ണ്ണമായി ഉള്‍ചേര്‍ക്കാനും സാങ്കേതികവിദ്യ അടിസ്ഥാനമാക്കിയുള്ള പരിഹാരങ്ങളിലൂടെ വഖഫ് സ്ഥാപനങ്ങളെ കൂടുതല്‍ ശാക്തീകരിക്കാനുമുള്ള പൊതുവായ തീരുമാനത്തോടെയാണ് സെഷന്‍ അവസാനിച്ചത്.
***
(Release ID: 2179648)
Visitor Counter : 7