തെരഞ്ഞെടുപ്പ് കമ്മീഷന്‍
azadi ka amrit mahotsav

ഭിന്നശേഷിക്കാർക്ക് വോട്ടുചെയ്യുന്നത് സു​ഗമമാക്കുന്നതിനുള്ള നിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

Posted On: 15 OCT 2025 4:01PM by PIB Thiruvananthpuram

ബിഹാർ നിയമസഭയിലേക്കുള്ള പൊതുതെരഞ്ഞെടുപ്പിനും 8 നിയമസഭ മണ്ഡലങ്ങളിലേക്കുമുള്ള ഉപതെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഭിന്നശേഷിക്കാർക്ക് വോട്ടുചെയ്യുന്നത് സു​ഗമമാക്കുന്നതിനുള്ള നിർദ്ദേശങ്ങൾ തെരഞ്ഞെടുപ്പ് കമ്മീഷൻ പുറപ്പെടുവിച്ചു. ഭിന്നശേഷിക്കാർക്ക് (പിഡബ്ല്യുഡി) തെരഞ്ഞെടുപ്പുകളിൽ എളുപ്പത്തിൽ വോട്ട് ചെയ്യാനാകുമെന്നത് ഉറപ്പാക്കാൻ കമ്മീഷൻ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർമാർക്ക് (സിഇഒ) നിർദ്ദേശം നൽകി. ബിഹാറിൽ, എല്ലാ പോളിംഗ് സ്റ്റേഷനുകളും താഴത്തെ നിലയിലും/റോഡിൽ നിന്നും പ്രവേശനമുള്ളതുമായിരിക്കണം. ഭിന്നശേഷി വോട്ടർമാരുടെയും വീൽചെയറുപയോ​ഗിക്കുന്ന മുതിർന്ന പൗരന്മാരുടെയും സൗകര്യാർത്ഥം റാമ്പുകൾ ഉണ്ടായിരിക്കണം. കൂടാതെ, ഭിന്നശേഷി വോട്ടർമാർക്കും മുതിർന്ന പൗരന്മാർക്കും പോളിംഗ് ബൂത്തുകളിൽ പ്രവേശിക്കുന്നതിന് മുൻഗണന നൽകണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്. കാഴ്ച പരിമിതിയുള്ളവരുടെ സൗകര്യാർത്ഥം, സാധാരണ വോട്ടർ വിവര സ്ലിപ്പുകൾക്കൊപ്പം ബ്രെയിൽ സവിശേഷതകളുള്ള വോട്ടർ വിവര സ്ലിപ്പുകൾ വിതരണം ചെയ്യാൻ കമ്മീഷൻ നിർദ്ദേശിച്ചിട്ടുണ്ട്.‍1961 ലെ തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടങ്ങളിലെ ചട്ടം 49N അനുസരിച്ച്, കാഴ്ചപരിമിതിയുള്ളവർക്ക് പോളിംഗ് സ്റ്റേഷനിൽ വോട്ട് ചെയ്യാൻ ഒരു സഹായിയെ കൂടെ കൊണ്ടുപോകാം.എല്ലാ പോളിംഗ് സ്റ്റേഷനുകളിലും ബ്രെയിൽ ലിപിയിലുള്ള ഡമ്മി ബാലറ്റ് ഷീറ്റുകൾ ലഭ്യമാക്കും. കാഴ്ച പരിമിതിയുള്ള ഏതൊരു വോട്ടർക്കും മറ്റൊരാളുടെ സഹായമില്ലാതെ തന്നെ EVM-കളുടെ ബാലറ്റ് യൂണിറ്റുകളിൽ ബ്രെയിൽ സൗകര്യം ഉപയോഗിച്ച് സ്വയം വോട്ട് ചെയ്യാൻ ഈ ഷീറ്റ് ഉപയോഗിക്കാം. പോളിംഗ് ദിവസം പോളിംഗ് സ്റ്റേഷനിൽ ഭിന്നശേഷിക്കാർക്ക് ശരിയായ ഗതാഗത സൗകര്യം ഉണ്ടായിരിക്കണമെന്ന് കമ്മീഷൻ നിർദ്ദേശിച്ചിട്ടുണ്ട്. ECINET-ന്റെ ദിവ്യാംഗ് (സക്ഷം) മൊഡ്യൂളിൽ രജിസ്റ്റർ ചെയ്തുകൊണ്ട് ഭിന്നശേഷി വോട്ടർമാർക്ക് ഗതാഗതവും വീൽചെയർ സൗകര്യവും അഭ്യർത്ഥിക്കാം. ബിഹാറിലെ 90,712 പോളിംഗ് സ്റ്റേഷനുകളിലും ഈ സൗകര്യങ്ങൾ ലഭ്യമാകും. കൂടാതെ, 292 പോളിംഗ് സ്റ്റേഷനുകൾ ഭിന്നശേഷിക്കാർ മാത്രം നിയന്ത്രിക്കുന്നവയുമായിരിക്കും.

***

SK


(Release ID: 2179420) Visitor Counter : 13