പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ഡോ. എ.പി.ജെ. അബ്ദുൾ കലാമിന് അദ്ദേഹത്തിന്റെ ജന്മവാർഷികത്തിൽ പ്രധാനമന്ത്രി ശ്രദ്ധാഞ്ജലി അർപ്പിച്ചു

Posted On: 15 OCT 2025 9:00AM by PIB Thiruvananthpuram

ഡോ. എ.പി.ജെ. അബ്ദുൾ കലാമിന് അദ്ദേഹത്തിന്റെ ജന്മവാർഷികത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ശ്രദ്ധാഞ്ജലി അർപ്പിച്ചു.

യുവ മനസ്സുകളെ ജ്വലിപ്പിക്കുകയും രാജ്യത്തെ വലിയ സ്വപ്നങ്ങൾ കാണാൻ പ്രചോദിപ്പിക്കുകയും ചെയ്ത ഒരു ദാർശനികൻ എന്ന നിലയിൽ  ഡോ. കലാം ഓർമ്മിക്കപ്പെടുമെന്ന് ശ്രീ മോദി പറഞ്ഞു. വിനയവും കഠിനാധ്വാനവും വിജയത്തിന്  അനിവാര്യമാണെന്ന് ഡോ. കലാമിന്റെ ജീവിതം നമ്മെ ഓർമ്മപ്പെടുത്തുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ശക്തവും സ്വാശ്രയവും കാരുണ്യവുമുള്ള ഒരു ഇന്ത്യയെ നാം തുടർന്നും കെട്ടിപ്പടുക്കുമെന്ന് പ്രധാനമന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു.

പ്രധാനമന്ത്രി 'എക്സ്' ൽ  കുറിച്ചു ;

“ഡോ. എ.പി.ജെ. അബ്ദുൾ കലാം ജിയെ അദ്ദേഹത്തിന്റെ ജന്മവാർഷികത്തിൽ അനുസ്മരിക്കുന്നു. യുവ മനസ്സുകളെ ജ്വലിപ്പിക്കുകയും നമ്മുടെ രാജ്യത്തെ വലിയ സ്വപ്നങ്ങൾ കാണാൻ പ്രചോദിപ്പിക്കുകയും ചെയ്ത ഒരു ദാർശനികനായി അദ്ദേഹം ഓർമ്മിക്കപ്പെടുന്നു. എളിമയും കഠിനാധ്വാനവും വിജയത്തിന് അനിവാര്യമാണെന്ന് അദ്ദേഹത്തിന്റെ ജീവിതം നമ്മെ പഠിപ്പിക്കുന്നു . അദ്ദേഹം വിഭാവനം ചെയ്ത ഇന്ത്യ കെട്ടിപ്പടുക്കുന്നത്  നമുക്ക് തുടരാം... ശക്തവും സ്വാശ്രയവും കാരുണ്യവുമുള്ള ഒരു ഇന്ത്യ.”

https://x.com/narendramodi/status/1978291330418622968?s=46

***

SK


(Release ID: 2179217) Visitor Counter : 14