സാമൂഹ്യനീതി, ശാക്തീകരണ മന്ത്രാലയം
azadi ka amrit mahotsav

നവീകരിച്ച സുഗമ്യ ഭാരത് ആപ്പ്, പർപ്പിൾ ഫെസ്റ്റിൽ പുറത്തിറക്കി

Posted On: 11 OCT 2025 7:14PM by PIB Thiruvananthpuram
സമഗ്ര ഡിജിറ്റൽ ഉൾക്കൊള്ളൽ ശേഷിയുള്ള ഇന്ത്യ കെട്ടിപ്പടുക്കുന്നതിനുള്ള ഒരു സുപ്രധാന ചുവടുവയ്പിൽ, കേന്ദ്ര സാമൂഹിക നീതി-ശാക്തീകരണ മന്ത്രാലയത്തിൻ്റെ ഭിന്നശേഷിക്കാരുടെ ശാക്തീകരണത്തിനായുള്ള വകുപ്പ് (DEPwD) നവീകരിച്ച 'സുഗമ്യ ഭാരത് ആപ്പ്' ഗോവയിൽ നടന്ന പർപ്പിൾ ഫെസ്റ്റിൽ പുറത്തിറക്കി. അലിംകോ സ്റ്റാളിൽ, ഡിഇപിഡബ്ല്യുഡി സെക്രട്ടറി ശ്രീ രാജേഷ് അഗർവാൾ ആപ്പ് പുറത്തിറക്കി. അഡീഷണൽ സെക്രട്ടറി ശ്രീമതി മൻമീത് കൗർ നന്ദ, ഡിഡിജി ശ്രീമതി റിച്ച ശങ്കർ, ജെഎസ് (എഫ്എ) ശ്രീമതി ഡെബോലിന താക്കൂർ, അലിംകോ സിഎംഡി ശ്രീ പ്രവീൺ കുമാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

ഉപയോക്താക്കൾക്കും പ്രവേശനക്ഷമതയ്ക്കും മുൻഗണന നൽകുന്ന സമീപനത്തോടെ പുനർരൂപകൽപ്പന ചെയ്ത സുഗമ്യ ഭാരത് ആപ്പ് ഇന്ത്യയുടെ ഡിജിറ്റൽ പ്രവേശനക്ഷമത ഹബ് എന്ന ആശയത്തോടെയാണ് വിഭാവനം ചെയ്തിരിക്കുന്നത്. വിവരങ്ങൾ, പദ്ധതികൾ, സേവനങ്ങൾ എന്നിവ ഭിന്നശേഷിക്കാരുടെ വിരൽത്തുമ്പിൽ നേരിട്ട് എത്തിക്കുന്നു. എസ്‌ബി‌ഐ ഫൗണ്ടേഷൻ്റെ പിന്തുണയോടെയും എൻ‌എബി ഡൽഹി, ഐ‌എസ്‌ടി‌ഇഎം, മിഷൻ ആക്‌സസിബിലിറ്റി എന്നിവയുടെ സാങ്കേതിക പങ്കാളിത്തത്തോടെയും വികസിപ്പിച്ചെടുത്ത ഈ ആപ്പ്, സ്‌ക്രീൻ റീഡർ സൗകര്യം, വോയ്‌സ് നാവിഗേഷൻ, ബഹുഭാഷ പിന്തുണ എന്നിവയോടെ ഡിജിറ്റൽ സംവിധാനങ്ങളുടെ സുഗമമായ ഉപയോഗം വാഗ്ദാനം ചെയ്യുന്നു. ഡിജിറ്റൽ സൗകര്യങ്ങൾ പ്രയോജനപ്പെടുത്തുന്നതിൽ നിന്നും ഒരു ഉപയോക്താവും ഒഴിവാക്കപ്പെടുന്നില്ലെന്ന് ഇതു ഉറപ്പാക്കുന്നു.
 

 
പുതുക്കിയ ആപ്പ്, നിരവധി സവിശേഷതകൾ വാഗ്ദാനം ചെയ്യുന്ന ഇത്തരത്തിലുള്ള ആദ്യത്തെ ഏകജാലക ഡിജിറ്റൽ പരിഹാരമാണ്. ഇതിൻ്റെ ആക്‌സസിബിലിറ്റി മാപ്പിംഗ് എന്ന സംവിധാനം, അനുയോജ്യമായ പ്രവേശനക്ഷമത സൗകര്യങ്ങളുള്ള പൊതുസ്ഥലങ്ങൾ കണ്ടെത്താനും നിലവാരം അറിയിക്കാനും ഉപയോക്താക്കളെ അനുവദിക്കുന്നു. ഇത് സമൂഹത്തെ അടിസ്ഥാനമാക്കിയുള്ള ഡാറ്റ ശേഖരണം ശാക്തീകരിക്കും.

 ഉപയോക്താക്കൾക്ക് ഒറ്റ ക്ലിക്കിൽ, വിവിധ ഗവൺമെൻ്റ് പദ്ധതികൾ, ഗവൺമെൻ്റ് സ്‌കോളർഷിപ്പുകൾ, ആനുകൂല്യങ്ങൾ, തൊഴിലവസരങ്ങൾ എന്നിവയുടെ ഒരു ഏകീകൃത ഡയറക്‌ടറിയിലേക്ക് പ്രവേശിക്കാനാവും. ഇത് ഇത്തരം ആവശ്യങ്ങൾക്ക് ഒന്നിലധികം പോർട്ടലുകൾ സന്ദർശിക്കേണ്ട ആവശ്യകത ഇല്ലാതാക്കുന്നു. സർക്കാർ, സ്വകാര്യ മേഖലകളിൽ  
 ഭിന്നശേഷിക്കാർക്കായി രൂപകൽപ്പന ചെയ്ത തൊഴിലവസരങ്ങൾ, വിദ്യാഭ്യാസ സാധ്യതകൾ എന്നിവയുടെ വിവരങ്ങളും ആപ്പിൽ ഉൾപ്പെടുന്നു. പരാതി പരിഹാര മൊഡ്യൂളിലൂടെ, ഉപയോക്താക്കൾക്ക്, അവർക്ക് പ്രയോജനപ്പെടുത്താൻ കഴിയാത്ത അടിസ്ഥാന സൗകര്യങ്ങളെയും സേവനങ്ങളെയും കുറിച്ചുള്ള പരാതികൾ നേരിട്ട് രജിസ്റ്റർ ചെയ്യാൻ കഴിയും. ഇത് പൊതു ഇടങ്ങളെ കൂടുതൽ ഉത്തരവാദിത്വമുള്ളതാക്കുന്നു. സമഗ്രമായി രൂപകൽപ്പന ചെയ്‌തിരിക്കുന്ന ഈ ആപ്പ്, വിവിധ ഇന്ത്യൻ ഭാഷകളിലായി ഭിന്നശേഷിക്കാർക്ക് സഹായകരമായ സാങ്കേതികവിദ്യകൾ ചേർത്താണ് അവതരിപ്പിച്ചിരിക്കുന്നത്. കൂടാതെ ആൻഡ്രോയിഡ്, ഐഒഎസ് പ്ലാറ്റ്‌ഫോമുകളിൽ ഇത് ലഭ്യമാണ്.

പരിഷ്കരിച്ച സുഗമ്യ ഭാരത് ആപ്പ്, കേവലം സാങ്കേതിക നവീകരണമല്ലെന്നും ശാക്തീകരണത്തിലേക്കുള്ള ഒരു കവാടമാണെന്നും ഉദ്ഘാടന വേളയിൽ ശ്രീ രാജേഷ് അഗർവാൾ പറഞ്ഞു. “ഇത് ഭിന്നശേഷിയുള്ളവരെ അവരുടെ സ്മാർട്ട്‌ഫോണുകളിലൂടെ അവസരങ്ങളിലേക്കും വിവരങ്ങളിലേക്കും എത്തിക്കുന്നു. കൂടാതെ അഭിഗമ്യത ആവശ്യപ്പെടാൻ കരുത്ത് നൽകുന്നു" -അദ്ദേഹം കൂട്ടിച്ചേർത്തു. ഈ പരിവർത്തന സംരംഭത്തെ പിന്തുണയ്ക്കുന്നതിൽ അഭിമാനമുണ്ടെന്ന് എസ്‌ബി‌ഐ ഫൗണ്ടേഷൻ പ്രസിഡൻ്റ് ശ്രീ ജഗന്നാഥ് സാഹു പറഞ്ഞു. സമഗ്ര സാങ്കേതികവിദ്യയിലൂടെ സാമൂഹിക വിടവുകൾ നികത്താനും ദശലക്ഷക്കണക്കിന് പേർക്ക് സാധ്യതകൾ തുറക്കാനും കഴിയുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

ആക്‌സസിബിൾ ഇന്ത്യ കാമ്പെയിനിന് (സുഗമ്യ ഭാരത് അഭിയാൻ) കീഴിൽ ആദ്യമായി ആരംഭിച്ച ഈ ആപ്പ്, ഇന്ത്യയുടെ പൊതു ഇടങ്ങൾ കൂടുതൽ ഉൾക്കൊള്ളുന്നതാക്കുന്നതിന് സഹായിക്കുന്ന വിധത്തിൽ പൗരന്മാരുടെ നേതൃത്വത്തിലുള്ള ഒരു പ്ലാറ്റ്‌ഫോമായി വർത്തിച്ചു. ഈ നവീകരണത്തോടെ, ഭിന്നശേഷിക്കാർക്ക് വിവരങ്ങൾ നേടാൻ മാത്രമല്ല, അവർക്ക് അനുയോജ്യമായ പ്രവേശനക്ഷമതാ സൗകര്യങ്ങൾ രൂപപ്പെടുത്താൻ കൂടി പ്രാപ്തരാക്കുന്ന വിധത്തിൽ സമഗ്രവും മൊബൈൽ അധിഷ്ഠിതവുമായ സംവിധാനമായി ഈ ആപ്പ് മാറിയിരിക്കുന്നു.
 
******

(Release ID: 2177937) Visitor Counter : 6