രാഷ്ട്രപതിയുടെ കാര്യാലയം
രാഷ്ട്രപതി ഒക്ടോബർ 9 മുതൽ 11 വരെ ഗുജറാത്ത് സന്ദർശിക്കും
Posted On:
08 OCT 2025 5:23PM by PIB Thiruvananthpuram
2025 ഒക്ടോബർ 9 മുതൽ 11 വരെ രാഷ്ട്രപതി ഗുജറാത്ത് സന്ദർശിക്കും.
ഒക്ടോബർ 9ന് വൈകുന്നേരം രാഷ്ട്രപതി രാജ്കോട്ടിലെത്തും.
ഒക്ടോബർ 10ന് സോമനാഥ് ക്ഷേത്രത്തിൽ രാഷ്ട്രപതി ദർശനവും ആരതിയും നടത്തും. അതേ ദിവസം തന്നെ ഗിർ ദേശീയോദ്യാനം സന്ദർശിക്കുകയും സാസൻ ഗിറിലെ പ്രാദേശിക ആദിവാസി സമൂഹത്തിലെ അംഗങ്ങളുമായി സംവദിക്കുകയും ചെയ്യും.
ഒക്ടോബർ 11ന് ദ്വാരകയിലെ ദ്വാരകാദീഷ് ക്ഷേത്രത്തിൽ രാഷ്ട്രപതി ദർശനവും ആരതിയും നടത്തും. അതേ ദിവസം തന്നെ അഹമ്മദാബാദിലെ ഗുജറാത്ത് വിദ്യാപീഠത്തിന്റെ 71-ാമത് ബിരുദദാന ചടങ്ങിലും അവർ പങ്കെടുക്കും.
LPSS
*****
(Release ID: 2176426)
Visitor Counter : 16