തെരഞ്ഞെടുപ്പ് കമ്മീഷന്‍
azadi ka amrit mahotsav

ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിൽ വയോജനങ്ങൾ, ഭിന്നശേഷിക്കാർ, സർക്കാർ സർവീസിലുള്ള വോട്ടർമാർ എന്നിവർക്ക് പോസ്റ്റൽ ബാലറ്റ് ഉപയോഗിച്ച് വോട്ടുചെയ്യാൻ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ സൗകര്യമൊരുക്കുന്നു

Posted On: 08 OCT 2025 3:41PM by PIB Thiruvananthpuram

1.  ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പ്, 6 സംസ്ഥാനങ്ങളിലും ജമ്മു കശ്മീരിലുമായി 8 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് എന്നിവയുടെ തീയതികൾ തെരഞ്ഞെടുപ്പ് കമ്മീഷൻ 2025 ഒക്ടോബർ 6ന് പ്രഖ്യാപിച്ചു.

2. 1951-ലെ ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷൻ 60 (സി) പ്രകാരം, 85 വയസ്സിനു മുകളിലുള്ള വോട്ടർമാർക്കും ഭിന്നശേഷികാരായ വോട്ടർമാർക്കും പോസ്റ്റൽ ബാലറ്റ് വഴി വോട്ട് രേഖപ്പെടുത്താമെന്ന് കമ്മീഷൻ അറിയിച്ചിട്ടുണ്ട്.  

3. അത്തരം വോട്ടർമാർക്ക് ഫോം 12 ഡി പ്രകാരം ഈ സൗകര്യം ഉപയോഗപ്പെടുത്താം. തിരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ച് 5 ദിവസത്തിനുള്ളിൽ അവരുടെ ബിഎൽഒ വഴി റിട്ടേണിംഗ് ഓഫീസർക്ക് അപേക്ഷ സമർപ്പിക്കാം. പോളിംഗ് ഉദ്യോഗസ്ഥർ അവരുടെ വീടുകളിൽ എത്തി വോട്ടുകൾ ശേഖരിക്കും.

4. വോട്ടെടുപ്പ് തീയതിയിൽ അവശ്യ സേവനങ്ങളിൽ ജോലിചെയ്യുന്ന വോട്ടർമാർക്ക് അതത് വകുപ്പിലെ നിയുക്ത നോഡൽ ഓഫീസർ വഴി പോസ്റ്റൽ ബാലറ്റ് സൗകര്യത്തിന് അപേക്ഷിക്കാം. അഗ്നിശമന സേവനങ്ങൾ, ആരോഗ്യം, വൈദ്യുതി, ഗതാഗതം, ആംബുലൻസ് സേവനങ്ങൾ, വ്യോമയാനം, ദീർഘദൂര റോഡ് ട്രാൻസ്‌പോർട് കോർപ്പറേഷനുകൾ തുടങ്ങിയ അവശ്യ സേവനങ്ങൾ ഈ സൗകര്യത്തിന് കീഴിൽ വരുന്നു.

5. തിരഞ്ഞെടുപ്പ് ദിവസം വാർത്ത റിപ്പോർട്ട് ചെയ്യാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ അധികാരപ്പെടുത്തിയിട്ടുള്ള മാധ്യമ പ്രവർത്തകരെയും അവശ്യ സേവനങ്ങളിൽ  ജോലിചെയ്യുന്നതിനാൽ വോട്ട് ചെയ്യാൻ ഹാജരാകാൻ സാധിക്കാത്ത വോട്ടർമാരുടെ വിഭാഗത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്, അതിനാൽ പോസ്റ്റൽ ബാലറ്റ് സൗകര്യത്തിന് അവർക്ക് അർഹതയുമുണ്ട്.

6. സ്ഥാനാർത്ഥികളുടെ പട്ടിക അന്തിമമാക്കിയ ഉടൻ തന്നെ, ഇലക്‌ട്രോണിക് ട്രാൻസ്മിറ്റഡ് പോസ്റ്റൽ ബാലറ്റ് സിസ്റ്റം (ETPBS) വഴി സർവീസ് വോട്ടർമാർക്ക് അവരുടെ പോസ്റ്റൽ ബാലറ്റുകൾ ഇലക്ട്രോണിക് ആയി അയക്കും. സർക്കാർ സർവീസിലുള്ള വോട്ടർമാർ തപാൽ സേവനങ്ങളുടെ ചെലവ് വഹിക്കേണ്ടതില്ല.

7. മുകളിൽ പറഞ്ഞ വ്യവസ്ഥകളെക്കുറിച്ച് രാഷ്ട്രീയ പാർട്ടികളെയും സ്ഥാനാർത്ഥികളെയും അറിയിക്കാൻ റിട്ടേണിംഗ് ഓഫീസർ/ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർ എന്നിവരോട് നിർദ്ദേശിച്ചിട്ടുണ്ട്.

***

NK


(Release ID: 2176359) Visitor Counter : 8
Read this release in: English , Urdu , Hindi , Tamil