ഇലക്ട്രോണിക്സ് & ഐ.ടി മന്ത്രാലയം
azadi ka amrit mahotsav

ധാർമികതയും പൈതൃകവും ആധുനിക നിര്‍മിതബുദ്ധി കാഴ്ചപ്പാടും സംയോജിപ്പിച്ച് 2026-ലെ ഇന്ത്യ-എഐ ഇംപാക്റ്റ് ഉച്ചകോടിയുടെ ലോഗോ

प्रविष्टि तिथि: 07 OCT 2025 6:44PM by PIB Thiruvananthpuram
2026 ഫെബ്രുവരി 19, 20 തീയതികളിൽ ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ  നടക്കാനിരിക്കുന്ന ഇന്ത്യ-എഐ ഇംപാക്റ്റ് ഉച്ചകോടി 2026-ൻ്റെ ലോഗോ കേന്ദ്രസര്‍ക്കാര്‍ അടുത്തിടെ പുറത്തിറക്കി.

2025 മെയ് 28 മുതൽ ജൂൺ 12 വരെ മൈ-ജിഒവി പോര്‍ട്ടലിലൂടെ നടത്തിയ ലോഗോ ഡിസൈന്‍ മത്സരത്തിലൂടെയാണ് ഉച്ചകോടിയുടെ ലോഗോ തിരഞ്ഞെടുത്തത്. ലഭിച്ച ലോഗോ ചിത്രങ്ങള്‍ ഇലക്ട്രോണിക്‌സ് - വിവരസാങ്കേതിക മന്ത്രാലയത്തിന്  കീഴിലെ എമർജിംഗ് ടെക്നോളജീസ് സംഘം വിലയിരുത്തിയാണ് വിജയിയെ തീരുമാനിച്ചത്.  ആകെ ലഭിച്ച 599 ലോഗോകളില്‍ ശ്രീ അജിത് പി. സുരേഷ് സമർപ്പിച്ച ഡിസൈനാണ് തിരഞ്ഞെടുക്കപ്പെട്ടത്.  

മനുഷ്യന്മയ്ക്കുവേണ്ടി ഉത്തരവാദിത്തപൂര്‍ണമായ എഐ നൂതനാശയങ്ങള്‍ക്ക് ആഗോള തലത്തിൽ നേതൃത്വം വഹിക്കുകയെന്ന ഇന്ത്യയുടെ ലക്ഷ്യമാണ് മത്സരത്തില്‍ വിജയിച്ച ലോഗോ പ്രതിഫലിപ്പിക്കുന്നത്.  ലോഗോയുടെ മധ്യഭാഗത്തെ അശോക ചക്രം ധാർമിക ഭരണത്തിന്റെയും നീതിയുടെയും ഇന്ത്യയുടെ ഡിജിറ്റൽ യാത്രയ്ക്ക് അടിത്തറ പാകുന്ന ഭരണഘടനാ മൂല്യങ്ങളുടെയും പ്രതീകമാണ്.  

ലോഗോയുടെ ആദ്യ പതിപ്പ് 23 മണിക്കൂർകൊണ്ടാണ് രൂപകല്പന ചെയ്തതെന്നും  പിന്നീട് അത് നിര്‍മിതബുദ്ധിയുടെ ധാർമികത  ഉൾക്കൊള്ളുന്ന വിധത്തില്‍ പരിഷ്കരിച്ചുവെന്നും ലോഗോയിലെ തിളങ്ങുന്ന ദീപനാളങ്ങൾ ലോകവ്യാപിയായ  ഇന്ത്യയുടെ കാഴ്ചപ്പാടിനെ സൂചിപ്പിക്കുന്നുവെന്നും അജിത് പി. സുരേഷ് പറഞ്ഞു.

നാഡീവ്യൂഹത്തിന്റെ രൂപത്തില്‍ പുറത്തേക്ക് പ്രവഹിക്കുന്ന ദീപനാളങ്ങൾ ഭാഷകളുടെയും മേഖലകളുടെയും വ്യവസായങ്ങളുടെയും  ഭൂപ്രദേശങ്ങളുടെയും  വേർതിരിവുകൾ ഇല്ലാതാക്കി എല്ലാവരെയും ഉൾക്കൊള്ളുന്ന വളർച്ചയെ നയിക്കുന്ന എഐ-യുടെ പരിവർത്തനാത്മക കരുത്തിനെ പ്രതിനിധീകരിക്കുന്നു.


നൂതനാശയങ്ങളെയും ഉൾച്ചേര്‍ക്കലിനെയും പ്രതീകവല്‍ക്കരിക്കുന്ന ലോഗോയിലെ ഊർജസ്വലമായ വർണഭേദം എഐ വിപ്ലവത്തിന്റെ ഭാഗമായ രാജ്യത്തെ  വ്യവസായങ്ങളെയും സംസ്കാരങ്ങളെയും സമൂഹങ്ങളെയും പ്രതിഫലിപ്പിക്കുന്നു.  ഈ വർണശ്രേണി അശോകചക്രം പ്രതീകപ്പെടുത്തുന്ന മൂല്യങ്ങളിൽ വേരൂന്നിയിരിക്കുന്നു.  

ഈ ചിഹ്നങ്ങള്‍ക്ക് പൂര്‍ണത നല്‍കുന്ന ലളിതവും ആധുനികവുമായ അക്ഷരങ്ങള്‍  വ്യക്തതയും വിശ്വാസ്യതയും ഉറപ്പാക്കുന്ന ഈ ഡിസൈന്‍ ഡിജിറ്റൽ, പ്രിന്റ് ഉപയോഗങ്ങളിലെല്ലാം ശക്തമായ നിലയില്‍ ഓര്‍ത്തെടുക്കാനാവുന്നതും പ്രസക്തവുമാകുന്നു.  

പാരമ്പര്യത്തെ ആധുനികതയുമായും ധാർമികതയെ നൂതനാശയങ്ങളുമായും  ഇന്ത്യയുടെ ദേശീയ സ്വത്വത്തെ ആഗോള ലക്ഷ്യങ്ങളുമായും സമന്വയിപ്പിക്കുന്ന ഈ ദൃശ്യരൂപം  2026-ലെ ഇന്ത്യ-എഐ ഇംപാക്റ്റ് ഉച്ചകോടിയുടെ ആശയം വ്യക്തമാക്കുന്നു. ഇലക്ട്രോണിക്സ്  - വിവരസാങ്കേതിക മന്ത്രാലയം ആതിഥേയത്വം വഹിക്കുന്ന  ഈ ആഗോള വേദി എല്ലാവരെയും ഉൾക്കൊള്ളുന്ന വികസനത്തിലും സുസ്ഥിരതയിലും തുല്യ പുരോഗതിയിലും  എഐ വഹിക്കുന്ന പരിവർത്തനാത്മക പങ്ക് പ്രദർശിപ്പിക്കാനൊരുങ്ങുകയാണ്. നിര്‍മിതബുദ്ധി മനുഷ്യരാശിയെ സേവിക്കുകയും  എല്ലാവരെയും ഉൾക്കൊള്ളുന്ന വളർച്ചയെ മുന്നോട്ടുനയിക്കുകയും  സാമൂഹ്യവികസനം പ്രോത്സാഹിപ്പിക്കുകയും ഭൂമിയെ സംരക്ഷിക്കുന്ന നൂതനാശയങ്ങള്‍ പരിപോഷിപ്പിക്കുകയും ചെയ്യുന്ന പാത ഉച്ചകോടി രൂപപ്പെടുത്തുന്നു.  
 
 
SKY
 
******

(रिलीज़ आईडी: 2176130) आगंतुक पटल : 20
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , Marathi , हिन्दी , Telugu