ഉപരാഷ്ട്രപതിയുടെ കാര്യാലയം
മുൻ രാഷ്ട്രപതി ശ്രീ രാം നാഥ് കോവിന്ദിനെ,ഉപരാഷ്ട്രപതി ശ്രീ സി.പി. രാധാകൃഷ്ണൻ ന്യൂഡൽഹിയിൽ അദ്ദേഹത്തിന്‍റെ വസതിയിൽ സന്ദർശിച്ചു
Posted On:
06 OCT 2025 7:16PM by PIB Thiruvananthpuram
ഉപരാഷ്ട്രപതി ശ്രീ സി.പി. രാധാകൃഷ്ണൻ ഇന്ന് മുൻ രാഷ്ട്രപതി ശ്രീ രാം നാഥ് കോവിന്ദിനെ ന്യൂഡൽഹിയിൽ അദ്ദേഹത്തിന്‍റെ വസതിയിൽ സന്ദർശിച്ചു. വിവിധ പ്രധാന വിഷയങ്ങളിൽ ഇരുവരും ചർച്ച നടത്തി.
രാഷ്ട്രതന്ത്രജ്ഞൻ, ഇന്ത്യയുടെ 14-ാമത് രാഷ്ട്രപതി, 'ഒരു രാഷ്ട്രം, ഒരു തെരഞ്ഞെടുപ്പ്' എന്നതിലേക്കുള്ള ഉന്നതതല സമിതി ചെയർമാൻ എന്നീ നിലകളിൽ ശ്രീ രാം നാഥ് കോവിന്ദ് നൽകിയ സേവനവും, സാമൂഹിക നീതിക്കും പൊതുജനക്ഷേമത്തിനും വേണ്ടിയുള്ള അദ്ദേഹത്തിന്‍റെ ആജീവനാന്ത പ്രതിജ്ഞാബദ്ധതയും നമ്മുടെ ഭരണഘടനയുടെ ആദർശങ്ങളോടുള്ള അദ്ദേഹത്തിന്‍റെ അചഞ്ചലമായ സമർപ്പണത്തെ പ്രതിഫലിപ്പിക്കുന്നതായി ഉപരാഷ്ട്രപതി ശ്രീ സി.പി. രാധാകൃഷ്ണൻ സമൂഹമാധ്യമ കുറിപ്പിൽ പറഞ്ഞു. ശ്രീ രാം നാഥ് കോവിന്ദിന്‍റെ മാർഗനിർദേശവും രാഷ്ട്രതന്ത്രജ്ഞതയും മൂല്യവത്തായ സ്രോതസ്സാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
****************************
(Release ID: 2175595)
Visitor Counter : 6