ഉപരാഷ്ട്രപതിയുടെ കാര്യാലയം
2025 ലെ ലോക പാരാ അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിൽ ചരിത്ര പ്രകടനം കാഴ്ചവെച്ച ഇന്ത്യൻ സംഘത്തെ ഉപരാഷ്ട്രപതി അഭിനന്ദിച്ചു.
Posted On:
06 OCT 2025 6:54PM by PIB Thiruvananthpuram
ന്യൂഡൽഹിയിൽ നടന്ന 2025 ലെ ലോക പാരാ അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിൽ ചരിത്ര പ്രകടനം കാഴ്ചവെച്ച ഇന്ത്യൻ പാരാ അത്‌ലറ്റ് സംഘത്തെ ഉപരാഷ്ട്രപതി ശ്രീ സി.പി. രാധാകൃഷ്ണൻ അഭിനന്ദിച്ചു.22 മെഡലുകൾ നേടിയതിലൂടെ പാരാ അത്‌ലറ്റുകൾ അവരുടെ പ്രതിരോധശേഷി,ആവേശം,ദൃഢനിശ്ചയം എന്നിവയാൽ രാജ്യത്തെ പ്രചോദിപ്പിച്ചുവെന്ന് അദ്ദേഹം പറഞ്ഞു.
ഈ നേട്ടം രാജ്യത്തിന് അഭിമാനകരമായ ഒരു നാഴികക്കല്ലാണെന്നും ഇന്ത്യയിലെ പാരാ സ്‌പോർട്‌സിൻ്റെ ഭാവി വളർച്ചയ്ക്ക് ശക്തമായ അടിത്തറ നല്കുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.സ്‌പോർട്‌സിലെ ഉൾച്ചേർക്കലിനും മികവിനും വേണ്ടിയുള്ള പ്രസ്ഥാനത്തെ ഈ നേട്ടം കൂടുതൽ ശക്തിപ്പെടുത്തുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
ഉപരാഷ്ട്രപതി ശ്രീ സി.പി രാധാകൃഷ്ണൻ സാമൂഹിക മാധ്യമ പോസ്റ്റിൽ ഇങ്ങനെ കുറിച്ചു:
"2025 ലെ ലോക പാരാ അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പിലെ ചരിത്ര പ്രകടനത്തിന് ടീം ഇന്ത്യയ്ക്ക് അഭിനന്ദനങ്ങൾ. സ്വന്തം മണ്ണിൽ 22 മെഡലുകൾ എന്ന റെക്കോർഡ് നേട്ടത്തോടെ നമ്മുടെ പാരാ അത്‌ലറ്റുകൾ അവരുടെ പ്രതിരോധശേഷി,ആവേശം,ദൃഢനിശ്ചയം എന്നിവയാൽ രാജ്യത്തിന് പ്രചോദനമായി.
ഈ നേട്ടം രാജ്യത്തിന് അഭിമാനകരമായ നാഴികക്കല്ലും ഇന്ത്യയിലെ പാരാ സ്പോർട്സിന്‍റെ ഭാവി വളർച്ചയ്ക്ക് ശക്തമായ അടിത്തറയുമാണ്.സ്‌പോർട്‌സിലെ ഉൾച്ചേർക്കലിനും മികവിനും വേണ്ടിയുള്ള പ്രസ്ഥാനത്തെ ഇത് കൂടുതൽ ശക്തിപ്പെടുത്തുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു."
*************
(Release ID: 2175593)
Visitor Counter : 6