ഗ്രാമീണ വികസന മന്ത്രാലയം
azadi ka amrit mahotsav

ലാൽ ബഹാദൂർ ശാസ്ത്രി നാഷണൽ അക്കാദമി ഓഫ് അഡ്മിനിസ്ട്രേഷനും ഭൂവിഭവ വകുപ്പും ചേർന്ന് NAKSHA പദ്ധതിയുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടർമാർക്കായി സംഘടിപ്പിക്കുന്ന ദേശീയ ശില്പശാലയ്ക്ക് തുടക്കമായി

Posted On: 06 OCT 2025 2:15PM by PIB Thiruvananthpuram

ഗ്രാമവികസന മന്ത്രാലയത്തിലെ ഭൂവിഭവ വകുപ്പുമായി സഹകരിച്ച് ലാൽ ബഹാദൂർ ശാസ്ത്രി നാഷണൽ അക്കാദമി ഓഫ് അഡ്മിനിസ്ട്രേഷൻ സംഘടിപ്പിക്കുന്ന, NAKSHA പദ്ധതിയുമായി ബന്ധപ്പെട്ട രണ്ട് ദിവസത്തെ ദേശീയ പരിശീലന-ശില്പശാലയ്ക്ക് തുടക്കമായി.ഈ സുപ്രധാന നഗര ഭൂവിഭവ പദ്ധതി രാജ്യവ്യാപകമായി നടപ്പാക്കുന്നതിന് രാജ്യത്തുടനീളമുള്ള ജില്ലാ മജിസ്‌ട്രേറ്റുമാരേയും കളക്ടർമാരേയും ഈ സംരംഭം ഒരുമിച്ച് കൊണ്ടുവരുന്നു.

 

ഡിജിറ്റൽ ഇന്ത്യ ലാൻഡ് റെക്കോർഡ്സ് മോഡേണൈസേഷൻ പ്രോഗ്രാമിന് (DILRMP) കീഴിലുള്ള ഒരു വർഷത്തെ പൈലറ്റ് സംരംഭമാണ് NAKSHA പ്രോഗ്രാം.ആധുനിക ജിയോസ്പേഷ്യൽ മാപ്പിംഗ്,ഡാറ്റ അനാലിറ്റിക്സ് എന്നിവയുടെ സംയോജനത്തിലൂടെ നഗര ഭൂഭരണത്തിൽ സുതാര്യത,കാര്യക്ഷമത,പ്രവേശനക്ഷമത എന്നിവ കൊണ്ടുവരാൻ ഇത് ലക്ഷ്യമിടുന്നു.

 

അത്യാധുനിക ജിയോസ്പേഷ്യൽ മാപ്പിംഗ്,ഗ്ലോബൽ നാവിഗേഷൻ സാറ്റലൈറ്റ് സിസ്റ്റം(GNSS),വെബ്-ജി.ഐ.എസ് ഉപകരണങ്ങൾ എന്നിവ ഉപയോഗിച്ച്  ഭൂമി ഉടമസ്ഥതയിലെ അവ്യക്തത ഇല്ലാതാക്കാനും സ്വത്ത് നികുതി കാര്യക്ഷമമാക്കാനും ഭാവി നഗരാസൂത്രണത്തിനും ഭരണത്തിനുമുള്ള അടിത്തറ ശക്തിപ്പെടുത്താനും NAKSHA ശ്രമിക്കുന്നു.'വൺ നേഷൻ,വൺ ലാൻഡ് റെക്കോർഡ്' എന്നതിലേക്കുള്ള പരിവർത്തനാത്മകമായ ഒരു ചുവടുവയ്പ്പാണ് ഈ സംരംഭം അടയാളപ്പെടുത്തുന്നത്.ഇതിലൂടെ നഗര ഭൂമിയുടെ ഓരോ ഭാഗവും ഡിജിറ്റലായി മാപ്പ് ചെയ്യുകയും ആധികാരികമാക്കുകയും ചെയ്യുന്നുവെന്ന് ഉറപ്പാക്കുന്നു.

 

2025 ഒക്ടോബർ 6,7 തീയതികളിലായി നടക്കുന്ന ശില്പശാല,രാജ്യത്തുടനീളമുള്ള ജില്ലാ മജിസ്ട്രേറ്റുമാരേയും കളക്ടർമാരേയും ഒരുമിച്ച് കൊണ്ടുവരുന്നതിനും ഈ പദ്ധതി രാജ്യവ്യാപകമായി നടപ്പിലാക്കുന്നതിന് ഭരണപരവും സാങ്കേതികവുമായ പരിജ്ഞാനങ്ങൾ നല്കുന്നതിനുമായി സംഘടിപ്പിച്ചിരുന്നു.

 

ലാൽ ബഹാദൂർ ശാസ്ത്രി നാഷണൽ അക്കാദമി ഓഫ് അഡ്മിനിസ്ട്രേഷനിലെ ബി.എൻ യുഗന്ധർ സെൻ്റർ ഫോർ റൂറൽ സ്റ്റഡീസ് സംഘടിപ്പിച്ച ഈ ശില്പശാല NAKSHA സംരംഭത്തിൻ്റെ  സാങ്കേതികവും,നിയമപരവും, ഭരണപരവുമായ മാനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു.ഇത് ഫീൽഡ് ഓഫീസർമാരും ഡൊമെയ്ൻ വിദഗ്ധരും തമ്മിലുള്ള അറിവ് കൈമാറ്റം സാധ്യമാക്കുന്നു.

 

സുതാര്യവും നവീകരിക്കപ്പെട്ടതും എളുപ്പത്തിൽ ലഭ്യമായതുമായ നഗര ഭൂമി രേഖകൾ ഉറപ്പാക്കുന്നതിൽ പരിപാടിയുടെ പരിവർത്തന സാധ്യതകൾ വിശദീകരിച്ചുകൊണ്ട് ഗ്രാമവികസന മന്ത്രാലയത്തിലെ  ഭൂവിഭവ വകുപ്പ് സെക്രട്ടറി ശ്രീ മനോജ് ജോഷി മുഖ്യപ്രഭാഷണം നടത്തി.

 

മുതിർന്ന ഉദ്യോഗസ്ഥരുടേയും പ്രധാന സ്ഥാപനങ്ങളിലെ വിദഗ്ധരുടേയും നേതൃത്വത്തിലുള്ള സെഷനുകൾ പരിപാടിയിൽ ഉൾപ്പെടുന്നു.ഭൂവിഭവ വകുപ്പ്  ജോയിൻ്റ്  സെക്രട്ടറി ശ്രീ കുനാൽ സത്യാർത്ഥി, സർവേ ഓഫ് ഇന്ത്യയിലെ അഡീഷണൽ സർവേയർ ജനറൽ ശ്രീ എസ്.കെ സിൻഹ എന്നിവർ പ്രഭാഷകരിൽ   ഉൾപ്പെടുന്നു.മധ്യപ്രദേശ് സ്റ്റേറ്റ് ഇലക്ട്രോണിക്‌സ് ഡെവലപ്‌മെൻ്റ് കോർപ്പറേഷൻ,ഹൈദരാബാദിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജിയോ-ഇൻഫോർമാറ്റിക്സ് സയൻസ് ആൻഡ് ടെക്‌നോളജി എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥരും കൂടുതൽ സാങ്കേതിക വൈദഗ്ദ്ധ്യം പങ്കിടുന്നു.

 

പദ്ധതി നടപ്പിലാക്കലിനെക്കുറിച്ചുള്ള പ്രായോഗിക ഉൾക്കാഴ്ചകൾ പങ്കിടുന്നതിനായി നിരവധി മുതിർന്ന സിവിൽ സർവ്വീസ് ഉദ്യോഗസ്ഥരും ശില്പശാലയെ അഭിസംബോധന ചെയ്യുന്നുണ്ട്.കേരള സർക്കാരിൻ്റെ സർവേ ആൻഡ് ലാൻഡ് റെക്കോർഡ്‌സ് ഡയറക്ടർ ശ്രീ എസ്. സാംബശിവ റാവു, യശ്വന്ത്റാവു ചവാൻ അക്കാദമി ഓഫ് ഡെവലപ്‌മെൻ്റ് അഡ്മിനിസ്ട്രേഷൻ ഡയറക്ടർ ജനറൽ ശ്രീ എൻ.കെ സുധാൻസു,മഹാരാഷ്ട്ര സർക്കാരിൻ്റെ  പ്രിൻസിപ്പൽ സെക്രട്ടറി ശ്രീ എസ്.ചൊക്കലിംഗം എന്നിവർ ഇതിൽ ഉൾപ്പെടുന്നു.

 

ജില്ലകളിൽ NAKSHA പദ്ധതി ഫലപ്രദമായി നടപ്പാക്കുന്നതിനും കൈകാര്യം ചെയ്യുന്നതിനും രാജ്യത്തെ ജില്ലാ ഭരണ മേധാവികളെ  ആവശ്യമായ കഴിവുകളും വ്യക്തമായ ധാരണയും ഉപയോഗിച്ച് സജ്ജരാക്കുക എന്നതാണ് ശില്പശാല ലക്ഷ്യമിടുന്നത്.

 

SKY

 

******


(Release ID: 2175366) Visitor Counter : 13