ഉപരാഷ്ട്രപതിയുടെ കാര്യാലയം
മഹാത്മാഗാന്ധിയുടെ 156-ാം ജന്മവാർഷികദിനത്തിൽ രാജ്ഘട്ടിൽ ഉപരാഷ്ട്രപതി ശ്രദ്ധാഞ്ജലി അർപ്പിച്ചു
Posted On:
02 OCT 2025 6:26PM by PIB Thiruvananthpuram
ഉപരാഷ്ട്രപതി ശ്രീ സി.പി. രാധാകൃഷ്ണൻ ഇന്ന് ബാപ്പു മഹാത്മാഗാന്ധിയുടെ 156-ാം ജന്മവാർഷികദിനത്തിൽ അദ്ദേഹത്തിന് പുഷ്പാർച്ചന നടത്തുകയും ന്യൂഡൽഹിയിലെ രാജ്ഘട്ടിൽ സർവധർമ്മ പ്രാർത്ഥനയിൽ പങ്കെടുക്കുകയും ചെയ്തു.
ബാപ്പുവിന്റെ ജീവിതവും അധ്യയനങ്ങളും സത്യം,സ്നേഹം,മനുഷ്യരാശിക്കായുള്ള നിസ്വാർത്ഥ സേവനം എന്നിവയുടെ പാത കാണിച്ചുതന്നതായി ഉപരാഷ്ട്രപതി ശ്രീ സി.പി. രാധാകൃഷ്ണൻ സമൂഹമാധ്യമക്കുറിപ്പിൽ പറഞ്ഞു. അന്ത്യോദയയുടെ ആശയം ചൂണ്ടിക്കാട്ടിയ ശ്രീ രാധാകൃഷ്ണൻ, സമൂഹത്തിലെ ഏറ്റവും ദുർബലരും ദരിദ്രരുമായവരുടെ ഉന്നമനത്തിന് ഗാന്ധിജി പ്രത്യേക ശ്രദ്ധ നൽകിയിരുന്നതായി അനുസ്മരിച്ചു. ഗാന്ധിജിയുടെ കാലാതീതമായ ആദർശങ്ങൾ രാജ്യത്തെ മാത്രമല്ല, ലോകത്തെയാകെ പ്രചോദിപ്പിക്കുന്നുണ്ടെന്നും ഉപരാഷ്ട്രപതി അഭിപ്രായപ്പെട്ടു.
ബാപ്പു തന്റെ ജീവിതത്തിലൂടെയും മാർഗ്ഗ നിർദ്ദേശങ്ങളിലൂടെയും സത്യം, സ്നേഹം, മനുഷ്യരാശിക്കു വേണ്ടിയുള്ള നിസ്വാർത്ഥ സേവനം എന്നിവയുടെ പാത നമുക്ക് കാണിച്ചുതന്നു. അദ്ദേഹത്തിന്റെ ജീവിതം യഥാർത്ഥത്തിൽ സത്യത്തിനായുള്ള പരീക്ഷണമായിരുന്നു.
മുൻ പ്രധാനമന്ത്രി ശ്രീ ലാൽ ബഹദൂർ ശാസ്ത്രിയുടെ ജന്മവാർഷികദിനത്തിൽ ഉപരാഷ്ട്രപതി ശ്രീ സി.പി. രാധാകൃഷ്ണൻ ന്യൂഡൽഹിയിലെ വിജയ് ഘട്ട് സ്മാരകം സന്ദർശിച്ച് പുഷ്പാർച്ചന നടത്തി.
ലാളിത്യം, സത്യസന്ധത, ധാർമ്മികത എന്നിവയുടെ ഉദാഹരണമാണ് ശാസ്ത്രി ജിയുടെ ജീവിതവും നേതൃത്വവും എന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെ നന്മയ്ക്കായി വ്യക്തിപരമായ താൽപ്പര്യങ്ങൾക്കപ്പുറം ഉയർന്നു പ്രവർത്തിക്കാൻ തലമുറകളെ അദ്ദേഹം പ്രചോദിപ്പിച്ചതായും ഉപരാഷ്ട്രപതി ശ്രീ സി.പി. രാധാകൃഷ്ണൻ സമൂഹമാധ്യമ പോസ്റ്റിൽ പറഞ്ഞു. ശാസ്ത്രി ജിയുടെ ആഹ്വാനമായ 'ജയ് ജവാൻ, ജയ് കിസാൻ'ഇന്ത്യയുടെ പുരോഗതിയുടെയും സുരക്ഷയുടെയും അനിവാര്യ സ്തംഭങ്ങൾ ആയ കർഷകരും സൈനികരും തമ്മിലുള്ള അഭേദ്യമായ ബന്ധത്തെ പ്രതിഫലിപ്പിക്കുന്നതായും അദ്ദേഹം പറഞ്ഞു. ലാൽ ബഹദൂർ ശാസ്ത്രി ആവിഷ്കരിച്ച നിസ്വാർത്ഥ സേവനത്തിന്റെ ആദർശങ്ങൾ ഇന്നും രാഷ്ട്രത്തിന് പ്രചോദനം നൽകുന്നുണ്ടെന്ന് ഉപരാഷ്ട്രപതി പറഞ്ഞു.
വൈകുന്നേരം,ന്യൂഡൽഹിയിലെ ഉപരാഷ്ട്രപതിയുടെ ഔദ്യോഗിക വസതിയിൽ, ഉപരാഷ്ട്രപതി ശ്രീ സി.പി. രാധാകൃഷ്ണൻ, മഹാത്മാഗാന്ധിയുടെയും മുൻ പ്രധാനമന്ത്രി ശ്രീ ലാൽ ബഹാദൂർ ശാസ്ത്രിയുടെയും ജന്മവാർഷിക ദിനത്തിന്റെയും തമിഴ്‌നാട് മുൻ മുഖ്യമന്ത്രി 'കർമവീർ' തിരു കെ. കാമരാജിന്റെ ചരമവാർഷിക ദിനത്തിന്റെയും ഭാഗമായി അവരോടുള്ള ആദരമായി പുഷ്പാഞ്ജലി അർപ്പിച്ചു
*****
(Release ID: 2174275)
Visitor Counter : 7