സാംസ്‌കാരിക മന്ത്രാലയം
azadi ka amrit mahotsav

കേന്ദ്രമന്ത്രി ശ്രീ. ഗജേന്ദ്ര സിംഗ് ഷെഖാവത് ആഗോള പൊതുനന്മയായും സുസ്ഥിര വികസനത്തിന്റെ ചാലകമായും സംസ്‌കാരത്തെ ഉയര്‍ത്തിക്കാട്ടുന്നു

ബാഴ്‌സലോണയില്‍ നടക്കുന്ന MONDIACULT 2025ല്‍ ഏഷ്യപസഫിക് ഗ്രൂപ്പിന്റെ അധ്യക്ഷ സ്ഥാനം വഹിച്ച് ഇന്ത്യ

Posted On: 30 SEP 2025 4:35PM by PIB Thiruvananthpuram

2025 സെപ്റ്റംബര്‍ 29ന് സ്‌പെയിനിലെ ബാഴ്‌സലോണയില്‍ നടന്ന  സാംസ്‌കാരിക നയങ്ങളും സുസ്ഥിര വികസനവും സംബന്ധിച്ച ആഗോള സമ്മേളനത്തില്‍ (MONDIACULT 2025) ഇന്ത്യയുടെ സാംസ്‌കാരിക വകുപ്പ്  മന്ത്രി പങ്കെടുത്തു. ആഗോള സാംസ്‌കാരിക നയത്തിന്റെ ഭാവി രൂപപ്പെടുത്തുന്നതിനായി ലോകമെമ്പാടുമുള്ള മന്ത്രിമാരെയും സാംസ്‌കാരിക നേതാക്കളെയും യുനെസ്‌കോ വിളിച്ചുചേര്‍ത്ത ഈ പരിപാടി ഒരുമിച്ച് കൊണ്ടുവന്നു.

 


 

നടപടിക്രമങ്ങളും  അജണ്ടയും രൂപീകരിക്കുന്നതോടൊപ്പം പ്രധാന ഭാരവാഹികളെ തിരഞ്ഞെടുക്കുന്നതും ഉള്‍പ്പെട്ട പ്ലീനറി സമ്മേളനത്തില്‍, ഏഷ്യ-പസഫിക് ഗ്രൂപ്പിന്റെ  അധ്യക്ഷ സ്ഥാനം വഹിക്കുന്നതിനുള്ള ബഹുമതി ഇന്ത്യന്‍ സാംസ്‌കാരിക മന്ത്രിക്ക് ലഭിച്ചു. ഇത് മേഖലയ്ക്കുള്ളില്‍ സാംസ്‌കാരിക സഹകരണം വര്‍ധിപ്പിക്കുന്നതില്‍ ഇന്ത്യയുടെ വളര്‍ന്നുവരുന്ന നേതൃത്വത്തെ പ്രതിഫലിപ്പിച്ചു.


 

സമ്മേളനത്തിലെ പ്രധാന ആകര്‍ഷണങ്ങള്‍

* ഉദ്ഘാടന ചടങ്ങ് : ആകര്‍ഷകമായ സാംസ്‌കാരിക പ്രകടനങ്ങളും യുനെസ്‌കോ ഡയറക്ടര്‍ ജനറലിന്റെയും സ്പാനിഷ്  പ്രസിഡന്റിന്റെയും മുഖ്യ പ്രഭാഷണങ്ങളും നിറഞ്ഞ  ചടങ്ങില്‍ മന്ത്രി പങ്കെടുത്തു.

* മന്ത്രിതല പ്ലീനറി സമ്മേളനം : ആഗോള പൊതുനന്മയും സുസ്ഥിര വികസനം സാധ്യമാക്കുന്ന ഒന്നെന്ന  നിലയില്‍ സംസ്‌കാരത്തെ കേന്ദ്രികരിച്ചുള്ള ചര്‍ച്ചകള്‍ നടന്നു.

* സാംസ്‌കാരിക അവകാശങ്ങളും സംസ്‌കാരത്തിന്റെ സമ്പദ്‌വ്യവസ്ഥയും പ്രതിപാദ്യമായ സമ്മേളനം : സാംസ്‌കാരിക അവകാശങ്ങളോടുള്ള ഇന്ത്യയുടെ പ്രതിബദ്ധതയും,  സര്‍ഗ്ഗാത്മക സമ്പദ്‌വ്യവസ്ഥയെ സമഗ്രവും നീതിയുക്തവുമായ രീതിയില്‍ ശാക്തീകരിക്കുന്നതില്‍  പ്രേരകശക്തിയായി  ഇന്ത്യ നിലകൊള്ളുന്നു എന്നതും അടിവരയിട്ടുകൊണ്ട് മന്ത്രി  ഒരു ഇടപെടല്‍ നടത്തി.


 

ഉഭയകക്ഷി കരാറുകള്‍

സമ്മേളനത്തോടനുബന്ധിച്ച്, സ്‌പെയിന്‍, ഇറാന്‍, നോര്‍വേ, കൊളംബിയ, ഗ്രീസ് എന്നീ രാജ്യങ്ങളിലെ മന്ത്രിമാരുമായി ഇന്ത്യന്‍ സാംസ്‌കാരിക മന്ത്രി ഉഭയകക്ഷി കൂടിക്കാഴ്ചകള്‍ നടത്തി. പൈതൃക സംരക്ഷണം, സര്‍ഗാത്മക വ്യവസായങ്ങള്‍, മ്യൂസിയങ്ങള്‍, അവതരണ കലകള്‍ എന്നിവയിലെ സഹകരണം വര്‍ദ്ധിപ്പിക്കുന്നത് കേന്ദ്രീകരിച്ച് ചര്‍ച്ചകള്‍ നടന്നു.

ഇന്ത്യയുടെ പ്രതിബദ്ധത

MONDIACULT 2025 ലെ ഇന്ത്യയുടെ പങ്കാളിത്തം, ആഗോള സാംസ്‌കാരിക സംവാദത്തിനും  സമഗ്രവും  സുസ്ഥിരവുമായ വികസനത്തിന്റെ ഒരു ആണിക്കല്ലായി  സംസ്‌കാരത്തെ മുന്നോട്ട് കൊണ്ടുപോകുന്നതിനുമുള്ള ഇന്ത്യയുടെ അചഞ്ചലമായ പ്രതിബദ്ധത ഊട്ടിയുറപ്പിച്ചു.

 

*******************


(Release ID: 2173291) Visitor Counter : 3
Read this release in: English , Urdu , Hindi